Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MHA

ല​ഹ​രി​മ​രു​ന്ന് വേ​ട്ട​യി​ൽ വ​ൻ വ​ർ​ധ​ന​വ്: ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്ത് ല​ഹ​രി​മ​രു​ന്ന് പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ൽ റി​ക്കാ​ർ​ഡ് വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ അ​പേ​ക്ഷി​ച്ച് എ​ൻ​ഡി​എ ഭ​ര​ണ​കാ​ല​ത്ത് ല​ഹ​രി​വേ​ട്ട​യി​ൽ ഉ​ണ്ടാ​യ വ​ലി​യ മു​ന്നേ​റ്റ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​വി​ശ​ദീ​ക​രി​ച്ചു.

2004 മു​ത​ൽ 2014 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്താ​കെ 2.6 ദ​ശ​ല​ക്ഷം കി​ലോ ല​ഹ​രി​മ​രു​ന്നാ​ണ് ഏ​ജ​ൻ​സി​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. എ​ന്നാ​ൽ, 2014 മു​ത​ൽ 2026 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഇ​ത് 11.8 ദ​ശ​ല​ക്ഷം കി​ലോ​യാ​യി ഉ​യ​ർ​ന്നു. പി​ടി​ച്ചെ​ടു​ത്ത ഈ ​ല​ഹ​രി​മ​രു​ന്നു​ക​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഏ​ക​ദേ​ശം 1,84,000 കോ​ടി രൂ​പ മൂ​ല്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ല​ഹ​രി​മു​ക്ത ഭാ​ര​തം എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ ഏ​കോ​പ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി ന​ർ​ക്കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ വി​ക​സി​പ്പി​ച്ച ഡി​ജി​റ്റ​ൽ പോ​ർ​ട്ട​ലു​ക​ൾ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

Latest News

Corehub Up