Sports
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനു ഹോം ജയം. സ്വന്തം തട്ടകമായ സാന്റിയാഗൊ ബര്‍ണബ്യുവില്‍ ആല്‍വെസിന് എതിരേ ഇറങ്ങിയ റയല്‍ മാഡ്രിഡ് 2-1ന്റെ ജയം സ്വന്തമാക്കി. സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബപ്പെ (30), വിനീഷ്യസ് ജൂണിയര്‍ (50) എന്നിവരായിരുന്നു റയല്‍ മാഡ്രിഡിന്റെ ഗോള്‍ നേട്ടക്കാര്‍.
32 മത്സരങ്ങളില്‍നിന്ന് 73 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്ത് തുടരുന്നു. 31 മത്സരങ്ങളില്‍നിന്ന് 79 പോയിന്റുമായി എഫ്സി ബാഴ്സലോണയാണ് ലീഗിന്റെ തലപ്പത്ത്.
Sports
മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേ ഫുട്ബോളിന്റെ ആദ്യപാദ സെമിയില്‍ എഫ്സി ബാഴ്സലോണയെ ഞെട്ടിച്ച് അത്ലറ്റിക്കോ മാഡ്രിഡ്.
സ്വന്തം ഗ്രൗണ്ടില്‍ അരങ്ങേറിയ മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത നാല് ഗോളിന് ബാഴ്സലോണയെ ഞെട്ടിച്ചു. മെട്രൊപൊലിറ്റാനൊ സ്റ്റേഡിയത്തില്‍ ആറാം മിനിറ്റില്‍ എറിക് ഗാര്‍സ്യയുടെ സെല്‍ഫ് ഗോളില്‍ അത്ലറ്റിക്കോ മുന്നിലെത്തി.
14-ാം മിനിറ്റില്‍ ആന്ത്വാന് ഗ്രീസ്മാന് ലീഡ് ഉയര്‍ത്തി. അഡെമോല ലുക്ക്മാന്റെ (33) വകയായിരുന്നു മൂന്നാം ഗോള്‍. ആദ്യപകുതിയുടെ സ്റ്റോപ്പേജ് ടൈമില്‍ ജൂലിയന്‍ ആല്‍വരെസ് (45+2) ബാഴ്സലോണയുടെ വല നാലാം തവണയും കുലുക്കി.
അതോടെ ആദ്യ പകുതിയില്‍ത്തന്നെ അത്ലറ്റിക്കോയ്ക്ക് 4-0ന്റെ ലീഡ്. 85-ാം മിനിറ്റില്‍ കടുത്ത ഫൗള്‍ ചെയ്തതിനു എറിക് ഗാര്‍സ്യ ചുവുപ്പു കാര്‍ഡ് കണ്ടതോടെ ബാഴ്സയുടെ പതനം പൂര്‍ണം.തുടര്‍ന്നുള്ള മിനിറ്റുകളില്‍ 10 പേരുമായാണ് ബാഴ്സ മത്സരം പൂര്‍ത്തിയാക്കിയത്.
മറ്റൊരു ആദ്യപാദ സെമിയില്‍ റയല്‍ സോസിഡാഡ് 1-0ന് അത്ലറ്റിക് ബില്‍ബാവൊയെ തോല്‍പ്പിച്ചു. ബെനാറ്റ് ടുറിയന്റ്സിന്റെ (62) വകയായിരുന്നു സോസിഡാഡിന്റെ ഗോള്‍.
ബാഴ്സലോണ x അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാംപാദ സെമി മാര്‍ച്ച് നാലിനും സോസിഡാഡ് x ബില്‍ബാവൊ പോരാട്ടം മാര്‍ച്ച് അഞ്ചിനും നടക്കും. കോപ്പ ഡെല്‍ റേയില്‍ എഫ്സി ബാഴ്സലോണയാണ് നിലവിലെ ചാമ്പ്യന്മാര്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ജിറോണയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
കൊക്കെ, കോണർ ഗല്ലാഗെർ, അന്റോയിൻ ഗ്രിസ്മൻ എന്നിവരാണ് അത്ലറ്റിക്കോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. കൊക്കെ 13-ാം മിനിറ്റിലും, ഗല്ലാഗെർ 38-ാം മിനിറ്റിലും ഗ്രിസ്മൻ 90+2-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ അത്ലറ്റിക്കോയ്ക്ക് 37 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് അത്ലറ്റിക്കോ.