Movies
മലയാളികളുടെ സ്വകാര്യ അഹങ്കാരം, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന, പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. 18 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരേസ്ക്രീനിൽ എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ, 24-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ചൽസിന് തുടക്കം കുറിച്ച് എത്തുകയാണ് പേട്രിയറ്റ്.
ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ചൽസിൽ 27 സിനിമകളാണ് പ്രദർശിപ്പിക്കുക. ഇതിൽ ഏഴ് ഫീച്ചർ ഫിലിമുകളും രണ്ട് ഡോക്യുമെന്ററികളും 18 ഹ്രസ്വചിത്രങ്ങളും ആണ് ഉൾപ്പെടുത്തുക. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, മലേഷ്യ, ഫിലിപ്പീൻസ്, ജപ്പാൻ, ഫ്രാൻസ്, യുകെ, നെതർലൻഡ്സ്, ജർമനി, സൗദി അറേബ്യ, യുഎസ്എ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഫെസ്റ്റിവെലിൽ ഉണ്ടാകുക. ഏപ്രിൽ 23 മുതൽ 26 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റിൽ, രാജ്യത്തെ സംരക്ഷിക്കാനുള്ള ദൗത്യത്തിനിറങ്ങുന്ന വിരമിച്ച ജെഎജി ഓഫീസറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മോഹൻലാൽ യുദ്ധരംഗങ്ങളിൽ പരിചയസമ്പന്നനായ ഒരു ഉദ്യോഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ചിത്രത്തിലെ പ്രധാന താരങ്ങളെ ഉൾപ്പെടുത്തി ഒന്നിലധികം പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ചിത്രം 2026 ഏപ്രിൽ 23നാണ് തിയറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്. സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.
പ്രൊഡക്ഷന് ഡിസൈനേഴ്സ്- ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രഫി- വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന് കൺട്രോളർ- ഡിക്സണ് പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ്- സുനിൽ സിങ്, നിരൂപ് പിന്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, സിങ്ക് സൗണ്ട്- വൈശാഖ് പി.വി, മേക്കപ്പ്- രഞ്ജിത് അമ്പാടി, ലിറിക്സ്- അൻവർ അലി, സംഘട്ടനം- ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റ്യൂം ഡിസൈൻ- ധന്യ ബാലകൃഷ്ണന്, നൃത്ത സംവിധാനം- ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്- ഫാന്റം പ്രവീണ്, സ്റ്റിൽസ്- നവീൻ മുരളി, വിഎഫ്എക്സ്- ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്സ് ലാബ്, ഡിഐ കളറിസ്റ്റ്- ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ- എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഒ- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, ഡിസ്ട്രിബൂഷൻ- ആന് മെഗാ മീഡിയ, ഓവർസീസ് പാർട്ണർ- ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.
Movies
മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന പാട്രിയറ്റിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ നാൽപ്പതിൽ അധികം താരങ്ങൾ ചേർന്നാണ് പുറത്തു വിട്ടത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം 2026 ഏപ്രിൽ 23 ന് ആഗോള റിലീസായി എത്തും.
വിജയ് ദേവരകൊണ്ട, ആറ്റ്ലി, കരൺ ജോഹർ എന്നിവരാണ് യഥാക്രമം ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പോസ്റ്ററുകൾ പുറത്തു വിട്ടത്. മലയാളത്തിൽ, പൃഥ്വിരാജ്, ടോവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ബേസിൽ ജോസഫ്, ജയസൂര്യ, സണ്ണി വെയ്ൻ, നസ്ലൻ, നസ്രിയ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങി നാല്പതോളം താരങ്ങൾ ചേർന്ന് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടു.
കഴിഞ്ഞ ദിവസം ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെയും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരുടെയും പോസ്റ്ററുകൾ പുറത്തു വന്നിരുന്നു. "Dissent is patriotic, In a world full of traitors, be a Patriot !" എന്ന ടാഗ് ലൈനോടെ ആയിരുന്നു ഈ പോസ്റ്ററുകൾ റിലീസ് ചെയ്തത്.
ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്ജ് മാനുവല് എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്മാര്.
മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനുശേഷം ഒന്നിക്കുന്ന ഈ ചിത്രം മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വർഷം ആദ്യം പൂർത്തിയായത്. ട്വന്റി 20 ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരെ കൂടാതെ, രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ടേക്ക് ഓഫ്,മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയാറ്റ് അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ഒരുക്കുന്നത്.
മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പാട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്. 2024 നവംബർ മാസത്തിൽ ശ്രീലങ്കയിൽ ചിത്രീകരണം ആരംഭിച്ച പേട്രിയറ്റ് ഇന്ത്യയിൽ ചിത്രീകരിച്ചത് വൻനഗരങ്ങളായ ഡൽഹി, മുംബൈ, ഹൈദരബാദ്, കൊച്ചി എന്നിവിടങ്ങളിലാണ്.
ചിത്രം രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത് ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്.
സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് പാർട്ണർ.
സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന് ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന് കൺട്രോളർ -ഡിക്സണ് പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്: ഫാന്റം പ്രവീണ്, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന് മെഗാ മീഡിയ പ്രദര്ശനത്തിനെത്തിക്കും.
Movies
മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രമായ പാട്രിയറ്റ് ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ പാക്കപ്പ് വീഡിയോ അണിയറപ്രവർത്തകർ പങ്കുവച്ചു.
മമ്മൂട്ടിയും മോഹൻലാലും 13 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമായ പാട്രിയറ്റിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്.
ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്, യു.കെ. എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് പാർട്ണർ.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്ജ് മാനുവല് എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്മാര്.
Movies
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റിന്റെ യുകെയിലെ ലൊക്കേഷൻ വീഡിയോ പുറത്ത്. റേഞ്ച് റോവറില് ഷൂട്ടിംഗ് ലൊക്കേഷനില് വന്നിറങ്ങുന്ന മമ്മൂട്ടി ഉൾപ്പെടുന്ന വീഡിയോ മമ്മൂട്ടി കമ്പനിയാണ് പുറത്തുവിട്ടിരിക്കുന്നത്.
കറുത്ത ജാക്കറ്റും കൂളിംഗ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. താരം സ്ക്രിപ്റ്റ് വായിക്കുന്നതും സഹപ്രവര്ത്തകരെ കാമറയിൽ പകര്ത്തുന്നതുമെല്ലാം വീഡിയോയിൽ കാണാം. മഹേഷ് നാരായണനെയും ആന്റോ ജോസഫിനെയും സെറിൻ ഷിഹാബിനെയും വീഡിയോയിൽ കാണാം.