Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mani C. Kappan

ചെ​ക്ക് കേ​സ്; മാ​ണി സി. ​കാ​പ്പ​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​ര​ൻ

കോ​ട്ട​യം: ചെ​ക്ക് കേ​സി​ൽ ത​ട​വ് ശി​ക്ഷ ല​ഭി​ച്ച പാ​ലാ എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി പ​രാ​തി​ക്കാ​ര​ൻ. പ​രാ​തി​ക്കാ​ര​നാ​യ പ്ര​വാ​സി വ്യ​വ​സാ​യി ദി​നേ​ശ് മേ​നോ​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​ണ് ക​ത്ത് ന​ൽ​കി​യ​ത്.

മാ​ണി സി. കാ​പ്പ​ന് നാ​ല് കേ​സു​ക​ളി​ലാ​യി മൂ​ന്ന​ര വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ​യു​ണ്ടെ​ന്നും ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ല്ലെ​ന്നും പ​രാ​തി​ക്കാ​ര​ൻ ക​ത്തി​ൽ പ​റ​ഞ്ഞു. ര​ണ്ടു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ത​ട​വ് ശി​ക്ഷ​യു​ണ്ടെ​ങ്കി​ൽ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം കാ​പ്പ​നെ മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പാ​ലാ സീ​റ്റ് ഒ​ഴി​വു​ള്ള​താ​യി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഓ​ഹ​രി പ​ങ്കാ​ളി​ത്തം വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്ന ദി​നേ​ഷ് മേ​നോ​ന്‍റെ പ​രാ​തി​യി​ല​ട​ക്കം നാ​ല് കേ​സു​ക​ളി​ലാ​ണ് മും​ബൈ ബോ​റി​വ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് മാ​ണി സി. കാ​പ്പ​നെ ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. വി​ധി പ്ര​സ്താ​വി​ക്കു​ന്ന സ​മ​യ​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കാ​പ്പ​നെ​തി​രെ കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ണ്ടും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. മൂ​ന്നു​കോ​ടി​യി​ല​ധി​കം രൂ​പ മാ​ണി സി. ​കാ​പ്പ​ൻ ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് കേ​സ്.

അ​തേ​സ​മ​യം ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പി​ൻ​വ​ലി​ച്ച​തോ​ടെ മാ​ണി സി. ​കാ​പ്പ​ന് ആ​ശ്വാ​സ​മാ​യി. കാ​പ്പ​ൻ നേ​രി​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി അ​പേ​ക്ഷ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. ശി​ക്ഷാ വി​ധി​ക്കെ​തി​രെ മേ​ൽ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാ​നാ​ണ് മാ​ണി സി ​കാ​പ്പ​ന്‍റെ തീ​രു​മാ​നം. കേ​സി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് കാ​പ്പ​ന്‍റെ നി​ല​പാ​ട്.

വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​ൻ മു​പ്പ​ത് ദി​വ​സ​ത്തെ സാ​വ​കാ​ശം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്തി​മ​വി​ധി വ​ന്നി​ട്ടി​ല്ലെ​ന്നും മാ​ണി സി ​കാ​പ്പ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം മാ​ണി സി. ​കാ​പ്പ​നെ​തി​രാ​യ വി​ധി രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കു​ക​യാ​ണ് ഇ​ട​തു​പ​ക്ഷം. സം​ഭ​വം പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന് ത​ന്നെ അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Kerala

യു​ഡി​എ​ഫ് ജ​യി​ച്ചാ​ൽ പാ​ലാ​യ്ക്കൊ​രു മ​ന്ത്രി; പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് കാ​പ്പ​ൻ

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ​യി​ൽ ജോ​സ് കെ. ​മാ​ണി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന സൂ​ച​ന പു​റ​ത്തു​വ​ന്ന​തോ​ടെ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി മാ​ണി സി. ​കാ​പ്പ​ൻ. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പാ​ലാ​യ്ക്ക് മ​ന്ത്രി​യു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് കാ​പ്പ​ൻ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മു​ന്നേ​റ്റം ന‌​ട​ത്തി​യ മ​ണ്ഡ​ല​മാ​ണ് പാ​ല. കെ.​എം.​മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കാ​പ്പ​ൻ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. പി​ന്നീ​ട് ‌ജോ​സ് കെ.​മാ​ണി​യും കൂ​ട്ട​രും എ​ൽ​ഡി​എ​ഫി​ൽ എ​ത്തി​യ​തോ​ടെ കാ​പ്പ​ൻ മ​റു​ക​ണ്ഡം ചാ​ടു​ക​യാ​യി​രു​ന്നു.

2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​സ് കെ. ​മാ​ണി​യെ 15,378 വോ​ട്ടു​ക​ളു​ട‌െ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് മാ​ണി സി.​കാ​പ്പ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബി​ജെ​പി ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തീ​ക്ഷ വെ​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ ഷോ​ൺ ജോ​ർ​ജ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

District News

ജോ​സ് കെ. ​മാ​ണിയുടേത് വി​ക​സ​നം മു​ട​ക്കു​ന്ന ജ​ന​ദ്രോ​ഹന​യ​ം: മാ​ണി സി. ​കാ​പ്പ​ന്‍

പാ​​ലാ: ത​​ന്നെ തോ​​ല്‍​പ്പി​​ച്ച പാ​​ലാ​​ക്കാ​​രെ ദ്രോ​​ഹി​​ക്കു​​ന്ന​​തി​​നാ​​യി ഭ​​ര​​ണ​​ത്തി​​ലു​​ള്ള സ്വാ​​ധീ​​നം ഉ​​പ​​യോ​​ഗി​​ച്ച് നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ വി​​ക​​സ​​ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളെ ജോ​​സ് കെ. ​മാ​​ണി അ​​ട്ടി​​മ​​റി​​ക്കു​​ന്ന​​താ​​യി മാ​​ണി സി. ​​കാ​​പ്പ​​ന്‍ എം​​എ​​ല്‍​എ. കെ.​​എം. മാ​​ണി തു​​ട​​ങ്ങി​​വ​​ച്ച പ​​ദ്ധ​​തി​​ക​​ള്‍ പൂ​​ര്‍​ത്തീ​​ക​​രി​​ക്കാ​​തി​രി​ക്കാ​ൻ ജോ​​സ് കെ. ​​മാ​​ണി മ​​നഃ​​പൂ​​ര്‍​വം നി​​ര​​ന്ത​​ര​​മാ​​യി ത​​ട​​സ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​ക്കു​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു.

കോ​​ട​​തി വി​​ധി അ​​നു​​സ​​രി​​ച്ചു​​ള്ള തു​​ക ന​​ല്‍​കി​​യാ​​ല്‍ റി​​വ​​ര്‍​വ്യൂ റോ​​ഡ് നീ​​ട്ടു​​ന്ന​​തി​​നാ​​യി കോ​​മ​​ളം ഹോ​​ട്ട​​ല്‍ ഏ​​റ്റെ​​ടു​​ത്തു പൂ​​ര്‍​ത്തീ​​ക​​രി​​ക്കാം. കോ​​ട​​തി തീ​​ര്‍​പ്പ് ക​​ൽ​പ്പി​ച്ച പ​​ണം സ​​ര്‍​ക്കാ​​ര്‍ ഖ​​ജ​​നാ​​വി​​ല്‍നി​​ന്നു ന​​ല്‍​കി​​യാ​​ല്‍ ഗീ​​താ​​ഞ്ജ​​ലി സാ​​ജ​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള വീ​​ടും സ്ഥ​​ല​​വും ഏ​​റ്റെ​​ടു​​ത്ത് അ​​രു​​ണാ​​പു​​രം മ​​രി​​യ​​ന്‍ സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ലെ പ്ര​​ശ്‌​​നം പ​​രി​​ഹ​​രി​​ക്കാം.

സ​​മീ​​പ​​ന പാ​​ത​​യി​​ല്ലാ​​തെ പ​​ണി​​ത ക​​ള​​രി​​യാ​​മാ​​ക്ക​​ല്‍ പാ​​ലം ഗ​​താ​​ഗ​​ത​​യോ​​ഗ്യ​​മാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ള്‍ അ​​ട്ടി​​മ​​റി​​ച്ച​​തും ചി​​ല ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ള്‍ മാ​​ത്രം. ധ​​ന​​കാ​​ര്യ മ​​ന്ത്രി ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത​​നു​​സ​​രി​​ച്ച് 20 പ്രൊ​​പ്പോ​​സ​​ലു​​ക​​ള്‍ ഈ ​​വ​​ര്‍​ഷ​​ത്തെ ബ​​ജ​​റ്റി​​ന് ന​​ല്‍​കി​​യെ​​ങ്കി​​ലും ഒ​​രെ​​ണ്ണ​​ത്തി​​ന് അ​​ഞ്ചു കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ച​​ത​​ല്ലാ​​തെ ബാ​​ക്കി​​യെ​​ല്ലാം നി​​ഷ്‌​​ക​​രു​​ണം ത​​ള്ളി. എ​​ന്നാ​​ല്‍ കെ.​​എം. മാ​​ണി ഫൗ​​ണ്ടേ​​ഷ​​ന് സ്ഥ​​ല​​വും പ​​ണ​​വും ഭ​​ര​​ണം തീ​​രാ​​റാ​​യ​​പ്പോ​​ള്‍ അ​​നു​​വ​​ദി​​ച്ച​​തി​​ന്‍റെ കാ​​ര​​ണം നാ​​ട്ടു​​കാ​​ര്‍​ക്ക​​റി​​യാം. കെ.​​എം. മാ​​ണി​​യു​​ടെ സ്വ​​പ്ന പ​​ദ്ധ​​തി​​യാ​​യ അ​​രു​​ണാ​​പു​​രം റെ​​ഗു​​ലേ​​റ്റ​​ര്‍ കം​​ ബ്രി​​ഡ്ജി​​ന് 2020ല്‍ 19 ​​കോ​​ടി 87 ല​​ക്ഷം രൂ​​പ​​യ്ക്ക് ടെ​​ന്‍​ഡ​​ര്‍ ആ​​യി​​ട്ടും ജ​​ല​​സേ​​ച​​ന​​വ​​കു​​പ്പ് അ​നു​മ​തി ല​​ഭി​​ച്ചി​​ട്ടും പ​​ണി തു​​ട​​ങ്ങാ​​ന്‍ പോ​​ലും സാ​​ധി​​ക്കാ​​ത്ത​​ത് ജ​​ന​​ദ്രോ​​ഹന​​യ​​ത്തി​​ന് ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ്.

താ​​ന്‍ എ​​ല്‍​ഡി​​എ​​ഫി​​ന്‍റെ ഭാ​​ഗ​​മാ​​യി എം​​എ​​ല്‍​എ ആ​​യ​​പ്പോ​​ള്‍ ഒ​​ന്ന​​ര​​വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ൽ 123 കോ​​ടി രൂ​​പ​​യു​​ടെ വി​​ക​​സ​​ന​​മെ​​ത്തി​​ച്ച​​തി​​ന്‍റെ ഗു​​ണം മ​​ല​​യോ​​ര മേ​​ഖ​​ല ഉ​​ള്‍​പ്പെ​​ടെ 12 പ​​ഞ്ചാ​​യ​​ത്തി​​ലും മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ലും കാ​​ണാ​​ന്‍ ക​​ഴി​​യും. യു​ഡി​എ​​ഫ് അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ല്‍ ജ​​ന​​ങ്ങ​​ള്‍​ക്ക് ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന മാ​​നി​​ഫെ​​സ്റ്റോ പ്ര​​കാ​​ര​​മു​​ള്ള പ​​ദ്ധ​​തി​​ക​​ള്‍ മൂ​​ന്നു വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ൽ ഏ​​റ്റെ​​ടു​​ത്ത് പൂ​​ര്‍​ത്തീ​​ക​​രി​​ക്കാ​​ന്‍ ക​​ഴി​​യും.

കാ​​ര്‍​ഷി​​ക​​വി​​ള ശീ​തീ​​ക​​ര​​ണ പ്ലാ​​ന്‍റും ഫു​​ഡ് പാ​​ര്‍​ക്കും സ്ഥാ​​പി​​ച്ചു കാ​​ര്‍​ഷി​​ക മേ​​ഖ​​ല​​യെ ശ​​ക്തീ​​ക​​രി​​ക്കാ​​നും ഇ​​ല​​വീ​​ഴാ​​പൂ​​ഞ്ചി​​റ, ഇ​​ല്ലി​​ക്ക​​ല്‍​ക്ക​​ല്ല് തു​​ട​​ങ്ങി​​യ ടൂ​​റി​​സം മേ​​ഖ​​ല​​യി​​ല്‍ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് തൊ​​ഴി​​ലവ​​സ​​ര​​ങ്ങ​​ള്‍ സൃ​​ഷ്ടി​​ക്കാ​​നും ഭ​​ര​​ണ​​ത്തി​​ല്‍ പ​​ങ്കാ​​ളി​​യാ​​കു​​ന്ന​​തു വ​​ഴി ക​​ഴി​​യും.

ട്രി​​പ്പി​​ള്‍ ഐ​​ടി​​യും സ​​യ​​ന്‍​സ് സി​​റ്റി​​യും യു​​ഡി​​എ​​ഫ് ഭ​​ര​​ണ​​ത്തി​​ല്‍ ല​​ഭി​​ച്ച​​താ​​ണെ​​ന്നും എ​​ല്‍​ഡി​​എ​​ഫ് ബ​​ന്ധ​​ത്തി​​ല്‍ വ്യ​​ക്തി​​പ​​ര​​മാ​​യ നേ​​ട്ട​​മാ​​ണ് ജോ​​സ് കെ. ​​മാ​​ണി ആഗ്ര​​ഹ​​ക്കു​​ന്ന​​തെ​​ന്നും എം​​എ​​ല്‍​എ പ​​റ​​ഞ്ഞു. പ​​ദ​​വി​​ക​​ളൊ​​ന്നും കു​​ടും​​ബ​​സ്വ​​ത്താ​​ക്കാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്നി​​ല്ലെ​​ന്നും ഭ​​ര​​ണ​​ത്തി​​ല്‍ പ​​ങ്കാ​​ളി​​യാ​​യി ജ​​ന​​ങ്ങ​​ള്‍​ക്ക് ന​​ല്‍​കി​​യ വാ​​ഗ്ദാ​​നം പാ​​ലി​​ക്ക​​ണ​​മെ​​ന്ന ചി​​ന്ത​​യാ​​ണ് ത​​ന്നെ ന​​യി​​ക്കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Kerala

ജോ​സ് കെ. ​മാ​ണി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന് മാ​ണി സി. ​കാ​പ്പ​ൻ

കോ​ട്ട​യം: യു​എ​ഡി​എ​ൽ ചേ​രു​ന്ന​തി​നാ​യി ജോ​സ് കെ. ​മാ​ണി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ക​ണ്ടെ​ന്ന് പാ​ലാ എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​ൻ. താ​ൻ പ​റ​ഞ്ഞ​ത് നി​ഷേ​ധി​ക്കാ​ൻ ജോ​സ് കെ. ​മാ​ണി​യെ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു.

ക​ണ്ട നേ​താ​ക്ക​ളെ ഞാ​ൻ ഇ​പ്പോ​ൾ പ​റ​യു​ന്നി​ല്ല. ക​ണ്ടി​ല്ലെ​ന്ന് കു​രി​ശ് പ​ള്ളി മാ​താ​വി​ന്‍റെ മു​ന്നി​ൽ വ​ച്ച് പ​റ​യു​വാ​ണേ​ൽ ജോ​സ് കെ. ​മാ​ണി പ​റ​യു​ന്ന പ​ണി ഞാ​ൻ ചെ​യ്യു​മെ​ന്നും കാ​പ്പ​ൻ പ​റ​ഞ്ഞു.

ത​ന്ത്ര​വും മ​ന്ത്ര​വും ഒ​ന്നും പ്ര​യോ​ഗി​ച്ചി​ട്ട് കാ​ര്യ​മി​ല്ല. പാ​ല​യി​ലെ ജ​ന​ങ്ങ​ൾ അ​ത് തി​രി​ച്ച​റി​യും. പാ​ലാ​യി​ൽ ജ​യി​ക്കാം എ​ന്ന് സ്വ​പ്‌​നം പോ​ലും ജോ​സ് കെ. ​മാ​ണി കാ​ണേ​ണ്ട​ന്നും മാ​ണി സി. ​കാ​പ്പ​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പാ​ലാ​യു​ടെ വി​ക​സ​ന​ത്തി​നാ​യി മാ​ണി സി. ​കാ​പ്പ​ൻ ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ ഒ​രു പ്രാ​ദേ​ശി​ക പ​ദ്ധ​തി പോ​ലും അ​വി​ടെ​യി​ല്ലെ​ന്നും ജോ​സ് കെ. ​മാ​ണി ആ​രോ​പി​ച്ചി​രു​ന്നു.

Kerala

പാലാ വിട്ടുകൊടുക്കില്ല; ജോസ് വേണമെങ്കില്‍ തിരുവമ്പാടിക്കു പോകട്ടെയെന്ന് മാണി സി. കാപ്പന്‍

കോട്ടയം: കേരള കോൺഗ്രസ്-എം യുഡിഎഫിലെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ, പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ. വേണമെങ്കിൽ ജോസ് കെ. മാണി തിരുവമ്പാടിയിൽ മത്സരിക്കട്ടെയെന്നാണ് അദ്ദേഹം നിലപാട് അറിയിച്ചത്.

കേരള കോൺഗ്രസ്-എം എത്തുന്ന പക്ഷം തിരുവമ്പാടിയില്‍ മാണി സി. കാപ്പനെ മത്സരിപ്പിക്കാനായിരുന്നു യുഡിഎഫിന്‍റെ തീരുമാനം. ഇതുപ്രകാരം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ താന്‍ പാലാ വിടില്ലെന്ന നിലപാടില്‍ മാണി സി. കാപ്പന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

കേരള കോൺഗ്രസ്-എം യുഡിഎഫിലേക്കെത്തുന്നതിൽ മാണി സി. കാപ്പന് എതിർപ്പില്ല. എന്നാൽ പാലാ സീറ്റ് വിട്ടുനൽകികൊണ്ടുള്ള വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

Latest News

Corehub Up