മീനച്ചില്‍ പഞ്ചായത്തില്‍ നടന്ന യുഡിഎഫ് യോഗം മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
പൈക: പാലാ നിയോജക മണ്ഡലത്തിലെ ഗ്രാമപ്രദേശങ്ങളിലേതുള്പ്പെടെയുള്ള സമഗ്ര വികസനമാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്നും അതിനായി ആസ്തി വികസന ഫണ്ട് ഉള്‍പ്പെടെ കോടിക്കണക്കിനു രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയതെന്നും മാണി സി. കാപ്പന് എംഎല്‍എ. മീനച്ചിൽ പഞ്ചായത്തിലെ യുഡിഎഫ് ബൂത്ത് പ്രസിഡന്റുമാരുടെയും കണ്‍വീനര്‍മാരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം പൈകയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലകളിലുള്‍പ്പെടെ പാലങ്ങള്‍ക്കും റോഡുകള്‍ക്കും കോടികളുടെ പദ്ധതികളാണ് മീനച്ചില്‍ പഞ്ചായത്തില്‍ നടപ്പിലാക്കിയതെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് മണ്ഡലം ചെയര്മാന് രാജന് കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. സതീഷ് ചൊള്ളാനി, ഷിബു പൂവേലി, പ്രേംജിത്ത് ഏര്‍ത്തയില്‍, രാജു കൊക്കപ്പുഴ, ബോബി ഇടപ്പാടി, ഡയസ് കെ. സെബാസ്റ്റ്യന്‍, പഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.