x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രാ​ജ​യ​ങ്ങ​ളാ​ണ് വി​ജ​യ​ത്തി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​ക​ള്‍: മാ​ണി സി. ​കാ​പ്പ​ന്‍

വെബ് ഡെസ്ക്
Published: July 28, 2026 03:19 AM IST | Updated: July 28, 2026 03:19 AM IST

മാ​ണി സി. ​കാ​പ്പ​ന്‍

മൂ​വാ​റ്റു​പു​ഴ : തു​ട​ര്‍​തോ​ല്‍​വി​ക​ള്‍​ക്കു​ശേ​ഷ​മു​ള്ള വി​ജ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഓ​ര്‍​മി​പ്പി​ച്ച് മു​ന്‍ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ള്‍​താ​ര​വും എം​എ​ല്‍​എ​യു​മാ​യ മാ​ണി സി. ​കാ​പ്പ​ന്‍. മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല കോ​ള​ജ് ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ സ്‌​പോ​ര്‍​ട്‌​സ് മെ​റി​റ്റ് ഡേ ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​രാ​ജ​യ​ങ്ങ​ളാ​ണ് വി​ജ​യ​ത്തി​ലേ​ക്കു​ള്ള യ​ഥാ​ര്‍​ഥ ച​വി​ട്ടു​പ​ടി​ക​ള്‍. തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് തോ​ല്‍​വി​ക​ള്‍​ക്കു ശേ​ഷ​മാ​ണ് നാ​ലാം ശ്ര​മ​ത്തി​ല്‍ ഞാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച​തെ​ന്ന് ത​ന്‍റെ ജീ​വി​താ​നു​ഭ​വം പ​ങ്കു​വ​ച്ച് അ​ദ്ദേ​ഹം വി​ദ്യാ​ര്‍​ഥി​ക​ളെ ഓ​ര്‍​മി​പ്പി​ച്ചു.

നി​ര്‍​മ​ല എ​ന്‍​സി​സി വി​ഭാ​ഗം ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കി​യാ​ണ് അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ച​ത്. കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ൺ.​ഡോ. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബോ​ബു ആ​ന്‍റ​ണി, പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ജ​സ്റ്റി​ന്‍ കെ. ​കു​ര്യാ​ക്കോ​സ്, കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ. ​പോ​ള്‍ ക​ള​ത്തൂ​ര്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഡോ. ​സോ​ണി കു​ര്യാ​ക്കോ​സ്, ഡോ. ​ഷൈ​മോ​ന്‍ ജോ​സ​ഫ്, ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ലി​സ റേ​ച്ച​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ കാ​യി​ക​രം​ഗ​ത്ത് മി​ക​ച്ച നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews Mani C. Kappan

Recent News

Corehub Up