തൃശൂർ: അധ്യാപകർക്കും വിദ്യാർഥികൾക്കും ഉത്തമ സമൂഹനിർമിതിയിൽ വലിയ പങ്കുവഹിക്കാനുണ്ടെന്ന് തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്. കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് തൃശൂർ അതിരൂപത പ്രവർത്തനവർഷത്തിന്റെയും മെറിറ്റ് ഡേയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അതിരൂപത ഡയറക്ടർ ഫാ. ജോയ് അടന്പുകുളം അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര പ്രവർത്തനവർഷ കലണ്ടർ പ്രകാശനം ചെയ്തു. ഹോളിഫാമിലി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജെസിൻ തെരേസ്, ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു പി. ആന്റണി, സിസ്റ്റർ ജ്യോതിമരിയ, സ്റ്റാർലിൻ ഷിന്റെ എന്നിവർ പ്രസംഗിച്ചു. അതിരൂപത ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് എ.ഡി. സാജു സ്വാഗതവും സെക്രട്ടറി ജോഫി സി. മഞ്ഞളി നന്ദിയും പറഞ്ഞു.
പ്ലസ്ടു വിഭാഗത്തിൽ അതിരൂപതയിലെ മികച്ച വിദ്യാലയമായി ചേലക്കര എൽഎഫ് ജിഎച്ച്എസ്എസും എസ്എസ്എൽസി വിഭാഗത്തിൽ മികച്ച വിദ്യാലയമായി പറപ്പൂർ സെന്റ് ജോണ്‍സ് എച്ച്എസ്എസും തെരഞ്ഞെടുക്കപ്പെട്ടു. അതിരൂപതയിൽ പ്ലസ്ടു, എസ്എസ്എൽസി വിഭാഗങ്ങളിൽ മികച്ചവിജയം നേടിയ വിദ്യാലയങ്ങളെയും മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ ഗിൽഡ് അംഗങ്ങളുടെ മക്കളെയും ആദരിച്ചു.
ജെലിപ്സ് പോൾ, എൻ.പി. ജാക്സണ്, കെ.ജെ. സെബി, പി.ഡി. ആന്റോ, ജോസ് പോൾ, സിനി ജോർജ്, സിസ്റ്റർ എലിസബത്ത്, പി.കെ. റെൻസ്, സിസ്റ്റർ ഷൈവി ജീസ്, മരിയ ട്രീബ, സിസ്റ്റർ മാരിയറ്റ് എന്നിവർ നേതൃത്വം നൽകി.