x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത​മ സ​മൂ​ഹ​നി​ർ​മി​തി​യി​ൽ അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​ലി​യ പ​ങ്ക്: മാ​ർ താ​ഴ​ത്ത്

വെബ് ഡെസ്ക്
Published: August 6, 2026 03:39 AM IST | Updated: August 6, 2026 03:39 AM IST

കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് തൃ​ശൂ​ർ അ​തി​രൂ​പ​ത പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ന്‍റെ​യും മെ​റി​റ്റ് ഡേ​യു​ടെ​യും ഉ​ദ്ഘാ​ട​നം തൃ​ശൂ​ർ അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് നിർവഹിക

തൃ​ശൂ​ർ: അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​ത്ത​മ സ​മൂ​ഹ​നി​ർ​മി​തി​യി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​നു​ണ്ടെ​ന്ന് തൃ​ശൂ​ർ അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് തൃ​ശൂ​ർ അ​തി​രൂ​പ​ത പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ന്‍റെ​യും മെ​റി​റ്റ് ഡേ​യു​ടെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ് അ​ട​ന്പു​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. ഹോ​ളി​ഫാ​മി​ലി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജെ​സി​ൻ തെ​രേ​സ്, ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പി. ​ആ​ന്‍റ​ണി, സി​സ്റ്റ​ർ ജ്യോ​തി​മ​രി​യ, സ്റ്റാ​ർ​ലി​ൻ ഷി​ന്‍റെ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​തി​രൂ​പ​ത ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് പ്ര​സി​ഡ​ന്‍റ് എ.​ഡി. സാ​ജു സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജോ​ഫി സി. ​മ​ഞ്ഞ​ളി ന​ന്ദി​യും പ​റ​ഞ്ഞു.

പ്ല​സ്ടു വി​ഭാ​ഗ​ത്തി​ൽ അ​തി​രൂ​പ​ത​യി​ലെ മി​ക​ച്ച വി​ദ്യാ​ല​യ​മാ​യി ചേ​ല​ക്ക​ര എ​ൽ​എ​ഫ് ജി​എ​ച്ച്എ​സ്എ​സും എ​സ്എ​സ്എ​ൽ​സി വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച വി​ദ്യാ​ല​യ​മാ​യി പ​റ​പ്പൂ​ർ സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​തി​രൂ​പ​ത​യി​ൽ പ്ല​സ്ടു, എ​സ്എ​സ്എ​ൽ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ മി​ക​ച്ച​വി​ജ​യം നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ളെ​യും മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് നേ​ടി​യ ഗി​ൽ​ഡ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ​യും ആ​ദ​രി​ച്ചു.

ജെ​ലി​പ്സ് പോ​ൾ, എ​ൻ.​പി. ജാ​ക്സ​ണ്‍, കെ.​ജെ. സെ​ബി, പി.​ഡി. ആ​ന്‍റോ, ജോ​സ് പോ​ൾ, സി​നി ജോ​ർ​ജ്, സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത്, പി.​കെ. റെ​ൻ​സ്, സി​സ്റ്റ​ർ ഷൈ​വി ജീ​സ്, മ​രി​യ ട്രീ​ബ, സി​സ്റ്റ​ർ മാ​രി​യ​റ്റ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Mar Thazhath

Recent News

Corehub Up