x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഡബ്ല്യുഎസ് ആനുകൂല്യങ്ങൾ ഉറപ്പാക്കണം: മാർ താഴത്ത്


Published: November 13, 2025 03:14 AM IST | Updated: November 13, 2025 03:14 AM IST

കൊ​​​ച്ചി: സം​​​വ​​​ര​​​ണ​​​ര​​​ഹി​​​ത സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് സാ​​​ക്ഷ്യ​​​പ​​​ത്രം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഗു​​​രു​​​ത​​​ര​​​മാ​​​യ കൃ​​​ത്യ​​​വി​​​ലോ​​​പം വ​​​രു​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ സം​​​സ്ഥാ​​​ന മു​​​ന്നാ​​​ക്ക ക​​​മ്മീ​​​ഷ​​​നു സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്സ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മു​​​ന്നാ​​​ക്ക ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​മാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ സെ​​​ബാ​​​സ്റ്റ്യ​​​ൻ ചൂ​​​ണ്ട​​​ലി​​​നെ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ക​​​മ്മീ​​​ഷ​​​ൻ തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത ആ​​​സ്ഥാ​​​ന​​​ത്തു വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക​​​ഴി​​​ഞ്ഞ ആ​​​റു വ​​​ർ​​​ഷ​​​മാ​​​യി ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് സം​​​വ​​​ര​​​ണം ന​​​ട​​​പ്പി​​​ൽ​​​വ​​​രു​​​ത്തി​​​യി​​​ട്ടും ഇ​​​പ്പോ​​​ഴും അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു യ​​​ഥാ​​​സ​​​മ​​​യം സാ​​​ക്ഷ്യ​​​പ​​​ത്ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്നി​​​ല്ല എ​​​ന്ന പ​​​രാ​​​തി കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ര​​​ക്കേ​​​യു​​​ണ്ട്.

സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെ ക​​​ണ്ണീ​​​രൊ​​​പ്പാ​​​ൻ മു​​​ന്നാ​​​ക്ക ക്ഷേ​​​മ ക​​​മ്മീ​​​ഷ​​​ൻ സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും ന​​​ട​​​ത്തു​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം സെ​​​ബാ​​​സ്റ്റ്യ​​​ൻ ചൂ​​​ണ്ട​​​ൽ പ​​​റ​​​ഞ്ഞു.

പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്സ് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജ​​​യിം​​​സ് കൊ​​​ക്കാ​​​വ​​​യ​​​ലി​​​ൽ, ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സ​​​ബി​​​ൻ തു​​​മു​​​ള്ളി​​​ൽ, തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത പി​​​ആ​​​ർ​​​ഒ ഫാ. ​​​സിം​​​സ​​​ൺ ചി​​​റ​​​മ്മേ​​​ൽ, ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ചാ​​​ക്കോ കാ​​​ളാം​​​പ​​​റ​​​മ്പി​​​ൽ, തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ഷി വ​​​ട​​​ക്ക​​​ൻ, ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗം ആ​​​ന്‍റ​​​ണി ആ​​​റി​​​ൽ​​​ചി​​​റ ച​​​മ്പ​​​ക്കു​​​ളം, ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത ട്ര​​​ഷ​​​റ​​​ർ റോ​​​ണി അ​​​ഗ​​​സ്റ്റി​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Tags : Mar Thazhath Mar Andrews Thazhath EWS

Recent News

Corehub Up