മാർ ആൻഡ്രൂസ് താഴത്ത്
തൃശൂർ: മഴക്കെടുതിയിൽ വിഷമിക്കുന്നവരെ സഹായിക്കാനുള്ള ഉത്തരവാദിത്തം ഓരോരുത്തരും ഏറ്റെടുക്കണമെന്ന് അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
ഇടവകയിലെ വിവിധ പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സംരക്ഷിക്കാനും അവശ്യസന്ദർഭങ്ങളിൽ സഹായം എത്തിക്കാനും സംഘടനാഭാരവാഹികൾ, കുടുംബകൂട്ടായ്മകൾ എന്നിവർ വികാരിമാരോടു ചേർന്നുനിന്നു പ്രവർത്തിക്കണം.
ഒരോരുത്തരും സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കണം. ദുരന്തത്തിൽപെടുന്നവർക്കു സംരക്ഷണം നൽകാൻ എല്ലാവരും സമയോചിതമായി ഇടപടണമെന്നും ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു.