x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​എ​ല്ലി​ൽ ക​രു​ത്തു​കാ​ട്ടാ​ൻ ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സ്; നാ​യ​ക​നാ​യി വീ​ണ്ടും കൃ​ഷ്ണപ്ര​സാ​ദ്

വെബ് ഡെസ്ക്
Published: August 2, 2026 02:12 AM IST | Updated: August 2, 2026 02:12 AM IST

കൃ​ഷ്ണ​പ്ര​സാ​ദ്, സി​ജോ​മോ​ൻ ജോ​സ​ഫ്, വിഷ്ണു വിനോദ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ മൂ​ന്നാം സീ​സ​ണി​ൽ ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സി​നെ കൃ​ഷ്ണ​പ്ര​സാ​ദ് ന​യി​ക്കും. ക​ഴി​ഞ്ഞ സീ​സ​ണി​ലും കൃ​ഷ്ണ​പ്ര​സാ​ദ് ത​ന്നെ​യാ​യി​രു​ന്നു ക്യാ​പ്റ്റ​ൻ. വൈ​സ് ക്യാ​പ്റ്റ​നാ​യി സി​ജോ​മോ​ൻ ജോ​സ​ഫി​നെ​യും നി​യ​മി​ച്ചു.

ലേ​ല​ത്തി​ൽ മി​ക​ച്ച താ​ര​ങ്ങ​ളെ സ്വ​ന്ത​മാ​ക്കി ബാ​റ്റി​ംഗിലും ബൗ​ളി​ംഗിലും സ​ന്തു​ലി​ത​മാ​യ പ​തി​നാ​റം​ഗ ടീ​മി​നെ​യാ​ണ് റോ​യ​ൽ​സ് ഇ​ത്ത​വ​ണ അ​ണി​നി​ര​ത്തു​ന്ന​ത്. ഓ​ഗ​സ്റ്റ് 21-ന് ​ആ​ല​പ്പി റി​പ്പി​ൾ​സു​മാ​യി​ട്ടാ​ണ് ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സി​ന്‍റെ ആ​ദ്യ മ​ത്സ​രം. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ് നേ​ടി​യ താ​ര​മാ​യി​രു​ന്നു കൃ​ഷ്ണ​പ്ര​സാ​ദ്.

ഒ​രു സെ​ഞ്ച്വറി​യ​ട​ക്കം 479 റ​ൺ​സു​മാ​യി ടീ​മി​നെ മു​ന്നി​ൽ നി​ന്ന് ന​യി​ച്ച മി​ക​വാ​ണ് കൃ​ഷ്ണ​പ്ര​സാ​ദി​നെ വീ​ണ്ടും നാ​യ​ക​പ​ദ​വി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. കൃ​ഷ്ണ പ്ര​സാ​ദി​നൊ​പ്പം ഗോ​വി​ന്ദ് ദേ​വ് പൈ, ​വി. അ​ജി​ത്ത് എ​ന്നി​വ​രെ ഫ്രാ​ഞ്ചൈ​സി നേ​ര​ത്തെ ത​ന്നെ നി​ല​നി​ർ​ത്തി​യി​രു​ന്നു. അ​നു​വ​ദി​ക്ക​പ്പെ​ട്ട 50 ല​ക്ഷം രൂ​പ​യും പൂ​ർ​ണമാ​യി വി​നി​യോ​ഗി​ച്ചാ​ണ് ഇ​ത്ത​വ​ണ ലേ​ല​ത്തി​ൽ ടീം ​മാ​നേ​ജ്‌​മെ​ന്‍റ് ് ക​രു​ത്തു​റ്റ നി​ര​യെ സ്വ​ന്ത​മാ​ക്കി​യ​ത്.

വെ​ടി​ക്കെ​ട്ട് ബാ​റ്റ​റും ഐ​പി​എ​ൽ താ​ര​വു​മാ​യ വി​ഷ്ണു വി​നോ​ദി​നെ ടീ​മി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് റോ​യ​ൽ​സി​ന്‍റെ ബാ​റ്റി​ങ് നി​ര​യ്ക്ക് വ​ലി​യ ക​രു​ത്തേ​കും.

കൃ​ഷ്ണ പ്ര​സാ​ദ്, ഗോ​വി​ന്ദ് ദേ​വ് പൈ, ​വി​ഷ്ണു വി​നോ​ദ് എ​ന്നി​വ​ർ അ​ണി​നി​ര​ക്കു​ന്ന​തോ​ടെ മൂ​ന്നാം സീ​സ​ണി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച മു​ൻ​നി​ര​യാ​യി റോ​യ​ൽ​സ് മാ​റും. വി​ഷ്ണു വി​നോ​ദി​ന് പു​റ​മെ ഉ​ജ്വ​ൽ കൃ​ഷ്ണ, ഭ​ര​ത് സൂ​ര്യ എ​ന്നി​വ​രാ​ണ് ടീ​മി​ലെ മ​റ്റ് വി​ക്ക​റ്റ് കീ​പ്പ​ർ​മാ​ർ.
ഓ​ൾ​റൗ​ണ്ട് മി​ക​വി​ലും ഇ​ത്ത​വ​ണ റോ​യ​ൽ​സ് ഒ​ട്ടും പി​ന്നി​ല​ല്ല. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ സി​ജോ​മോ​ൻ ജോ​സ​ഫ്, സി. ​വി. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​രെ ലേ​ല​ത്തി​ൽ സ്വ​ന്ത​മാ​ക്കി​യ റോ​യ​ൽ​സ്, അ​ക്ഷ​യ് മ​നോ​ഹ​ർ, എം. ​നി​ഖി​ൽ എ​ന്നി​വ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ സ​മാ​പി​ച്ച എ​ൻഎ​സ്കെ ട്രോ​ഫി​യി​ല​ട​ക്കം മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്ന എം. ​നി​ഖി​ലി​നെ 6.20 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ടീ​മി​ലെ​ത്തി​ച്ച​ത്. ഇ​ത് മ​ധ്യ​നി​ര ബാ​റ്റി​ംഗിന് കൂ​ടു​ത​ൽ സ്ഥി​ര​ത ന​ൽ​കും. ബൗ​ളിം​ഗ് നി​ര​യും ഇ​ക്കു​റി അ​തി​ശ​ക്ത​മാ​ണ്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ടീ​മി​ന്‍റെ കു​ന്ത​മു​ന​യാ​യി​രു​ന്ന വി. ​അ​ജി​ത്തി​നൊ​പ്പം ബേ​സി​ൽ എ​ൻ. പി, ​രാ​ഹു​ൽ ച​ന്ദ്ര​ൻ, ശ്രീ​ഹ​രി നാ​യ​ർ എ​ന്നി​വ​ർ കൂ​ടി ചേ​രു​ന്ന​തോ​ടെ ക​രു​ത്തു​റ്റ ബൗ​ളി​ംഗ് നി​ര​യാ​ണ് റോ​യ​ൽ​സി​ന്‍റേ​ത്. അ​ഭി​ഷേ​ക് പി. ​നാ​യ​ർ, കെ. ​അ​ജീ​ഷ്, സു​ധീ​ഷ് മോ​ഹ​ൻ എ​ന്നി​വ​രാ​ണ് ടീ​മി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

Tags : Nattuvishesham DistrictNews DeepikaNews KCLL

Recent News

Corehub Up