റോഡിലേക്ക് പതിച്ച മണ്ണും പാറക്കൂട്ടവും
കേളകം: കൊട്ടിയൂർ ബോയ്സ് ടൗൺ ചുരംപാതയിലെ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു. ഇന്നലെ രാവിലെ 11.30ഓടെയുണ്ടായ മണ്ണിടിച്ചിലിൽ പാറക്കൂട്ടങ്ങളും മണ്ണും റോഡിലേക്ക് പതിച്ചും. ഈ സമയം റോഡിൽ വാഹനങ്ങളൊന്നുമില്ലാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്.
മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. അപകടസാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ഇതുവഴിയുള്ള വാഹന ഗതാഗതം നിർത്തിവയ്പ്പിച്ചു. മഴ മാറിയ സമയങ്ങളിൽ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് റോഡിലേക്ക് പതിച്ച മണ്ണും പാറക്കൂട്ടങ്ങളും ചെയ്തു.
മഴ തുടരുന്ന സാഹചര്യത്തതിൽ ഇനിയും മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്.നെടുംപൊയിൽ ചുരം പാതയിൽ ഏലപീടിക വെള്ളച്ചാട്ടം കവിഞ്ഞൊഴുകി റോഡിലേക്ക് പരന്നൊഴുകുകയാണ്. യാത്രക്കാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അപകടസാധ്യത മുൻനിർത്തി ഇന്നലെ രാത്രി ഇതുവഴിയുള്ള ഗതാഗതം ജില്ലാ കളക്ടർ നിരോധിച്ചിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews Palchuram