x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ വ​നി​താ ജി​ല്ലാ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

വെബ് ഡെസ്ക്
Published: August 2, 2026 02:09 AM IST | Updated: August 2, 2026 02:09 AM IST

മ​റി​യം കു​ട്ടി (പ്രസിഡന്‍റ്), റം​ല ബീ​വി( ജനറൽ സെക്രട്ടറി)

തി​രു​വ​ന​ന്ത​പു​രം: സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ തി​രു​വ​ന​ന്ത​പു​രം വ​നി​താ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​തി​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ മ​റി​യം കു​ട്ടി (വെ​ട്ടു​കാ​ട്)​യെ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും റം​ല ബീ​വി (ബീ​മാ​പ​ള്ളി)​യെ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജൂ​ബി​റ്റ് (കൊ​ച്ചു​തോ​പ്പ്) വൈ​സ് പ്ര​സി​ഡ​ന്‍റാ​യും സു​മ​ല​ത (മാ​ധ​വ​പു​രം) ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും സ​ബീ​ന ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സ്റ്റെ​ല്ല​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി സ്തം​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ്ത്രീ​ക​ളും മ​റ്റ് തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലെ സ്ത്രീ​ക​ളും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും പ​ട്ടി​ണി​യും നേ​രി​ടു​ക​യാ​ണെ​ന്ന് യോ​ഗ​ത്തി​ൽ നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കി​യ തീ​ര​ദേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ത് അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത യോ​ഗ​ത്തി​ൽ സം​ഘ​ട​ന​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ്ത്രീ​ക​ളു​ടെ തൊ​ഴി​ൽ, സാ​മൂ​ഹി​ക, ക്ഷേ​മ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Women's District Committee

Recent News

Corehub Up