Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maradu

കൊ​ച്ചി​യി​ൽ ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; അ​മ്മ​യെ ക​ണ്ടെ​ത്തി പോ​ലീ​സ്

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ൽ ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടു​ക​ട​യ്ക്ക് സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​മ്മ​യെ ക​ണ്ടെ​ത്തി പോ​ലീ​സ്. ക്യാ​ൻ​സ​ർ രോ​ഗി​യാ​ണെ​ന്നും കു​ഞ്ഞി​നെ വ​ള​ർ​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ലു​മാ​ണ് ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച ശേ​ഷം വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കാ​ൻ ഇ​വ​ർ ഒ​രാ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും വി​വ​ര​മു​ണ്ട്. ഫോ​റം മാ​ളി​ന് സ​മീ​പ​മാ​ണ് ചോ​ര​ക്കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​സ​വി​ച്ചു മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യെ​യാ​ണ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും കു​ഞ്ഞി​നെ എ​റ​ണാ​കു​ളം അ​മ്മ​തൊ​ട്ടി​ലി​ലേ​ക്ക് കൈ​മാ​റി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

District News

ജൈവമാലിന്യ സംസ്കരണത്തിന് ഓ​ർ​ഗാ​നി​ക് വേ​സ്റ്റ് ക​ൺ​വെ​ർ​ട്ട​ർ പ​ദ്ധ​തി​യു​മാ​യി മ​ര​ട് ന​ഗ​ര​സ​ഭ

മ​ര​ട്: മ​ര​ട് ന​ഗ​ര​സ​ഭ​യി​ൽ ജൈ​വ മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​നാ​യി ഓ​ർ​ഗാ​നി​ക് വേ​സ്റ്റ് ക​ൺ​വെ​ർ​ട്ട​ർ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു വ​രി​ക​യാ​ണെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ന്‍റ​ണി ആ​ശാ​ൻ​പ​റ​മ്പി​ൽ അ​റി​യി​ച്ചു.

ഇ​തി​ന് മു​ന്നോ​ടി​യാ​യി ബ​ൾ​ക്ക് ഫു​ഡ് വേ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി നീ​ക്കം ചെ​യ്യു​ന്ന​തി​ന് സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​മാ​യി ക​രാ​ർ ഏ​ർ​പ്പെ​ടും ഇ​തി​ന് മു​ന്നോ​ടി​യാ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പി​ള്ളി​യി​ലു​ള്ള അ​മ​ല എ​ക്കോ ക്ലീ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ പ്ലാ​ന്‍റ് സ​ന്ദ​ർ​ശി​ച്ചു.

ക​റു​ത്ത പ​ട്ടാ​ള പു​ഴു​ക്ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​ത്യേ​ക ത​രം പു​ഴു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ജൈ​വ മാ​ലി​ന്യ​ത്തി​ൽ നി​ന്നും മ​ത്സ്യ​ത്തീ​റ്റ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ മാം​സ്യം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി. നെ​ട്ടൂ​ർ അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ പ​ദ്ധ​തി നി​ർ​മാ​ണ​മാ​രം​ഭി​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up