കൊച്ചി: മേല്‍ക്കൂരയില്ലാതെ പ്രവര്‍ത്തിക്കുന്ന കന്നുകാലിച്ചന്തകളുടെ പ്രവര്‍ത്തനം തടയണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരുകളുടെ വിശദീകരണം തേടി.
വേനല്‍ച്ചൂട് തടയാനാകാത്ത വിധത്തില്‍ കാലികളെ വില്പനച്ചരക്കാക്കി നിര്‍ത്തിയിരിക്കുന്നത് അവയോടുള്ള ക്രൂരതയാണെന്നതടക്കം ചൂണ്ടിക്കാട്ടി അനിമല്‍ ലീഗല്‍ ഫോഴ്സ് ഇന്റഗ്രേഷന്‍ സംഘടനയുടെ സെക്രട്ടറിയായ എറണാകുളം സ്വദേശി എയ്ഞ്ചല്‍ നായര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടിയത്.