Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Massive Fire

ആ​ലു​വ​യി​ല്‍ തു​ണി​ക്ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; ക​ട പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

കൊ​ച്ചി: ആ​ലു​വ മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍റ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദീ​ന്‍ ഇ​ന്‍ തു​ണി​ക്ക​ട​യി​ല്‍ തീ​പി​ടി​ത്തം. ഇ​ന്ന് രാ​വി​ലെ 6ന് ​ആ​ണ് ക​ട​യി​ല്‍ നി​ന്ന് പു​ക ഉ​യ​ര്‍​ന്ന​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ആ​ണ് തീ​പി​ടി​ത്ത​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ട്.

വ​സ്ത്ര​ങ്ങ​ള്‍, ലേ​ഡീ​സ് ടൈ​ല​റിം​ഗ് മെ​റ്റീ​രി​യ​ലു​ക​ള്‍, പെ​ര്‍​ഫ്യൂം​സ്, ഇ​സ്ലാ​മി​ക് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത് രാ​വി​ലെ ആ​യ​തി​നാ​ല്‍ ക​ട​യി​ല്‍ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.

തൊ​ട്ട​ടു​ത്ത അ​ഗ്നി​ശ​മ​ന​സേ​നാ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ര​ണ്ടു യൂ​ണി​റ്റു​ക​ളെ​ത്തി തീ ​മ​റ്റ് കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്ന​തി​ന് മു​മ്പേ അ​ണ​ച്ചു. ക​ട​യി​ലെ വ​സ്ത്ര​ങ്ങ​ള്‍ മു​ഴു​വ​നാ​യി ക​ത്തി​ന​ശി​ച്ചു. നാ​ലു വ​ര്‍​ഷ​മാ​യി ആ​ലു​വ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ക​ട​യാ​ണി​ത്. ആ​ലു​വ സ്വ​ദേ​ശി റി​യാ​സ് ആ​ണ് ഉ​ട​മ.

International

ഹോങ്കോംഗിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; 13 മരണം

ബെയ്ജിംഗ്: ഹോങ്കോംഗിലെ വടക്കൻ തായ് പോയിൽ വൻ തീപിടിത്തം. പാർപ്പിട്ട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ 13 പേർ മരിച്ചു.15 പേർക്ക് പരിക്കേറ്റതായി അഗ്നിശമനസേന അറിയിച്ചു.

എട്ട് ബ്ലോക്കുകളിലായി സ്ഥിതി ചെയ്യുന്ന ഭവന സമുച്ചയത്തിൽ ഏകദേശം 2,000 അപ്പാർട്ടുമെന്‍റുകളുണ്ട്. 4,800 പേർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. കെട്ടിടത്തിനുള്ളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പ്രാദേശിക സമയം ഉച്ചയ്ക്ക് 3.34നാണ് തീപിടിത്തമുണ്ടായത്.

കെട്ടിടത്തിന്‍റെ പുറംഭാഗത്ത് സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള സ്കാഫോൾഡിംഗിലേക്കും മറ്റ് നിർമാണ സാമ​ഗ്രഹികളിലേക്കും തീപടർന്നതോടെയാണ് സ്ഥിതിഗതികൾ വഷളായത്.

National

കോ​ൽ​ക്ക​ത്ത​യി​ലെ തെ​രു​വി​ൽ തീ​പി​ടി​ത്തം; മു​ന്നൂ​റോ​ളം ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു

കോ​ൽ​ക്ക​ത്ത: ന​ഗ​ര​ത്തി​ലെ എ​സ്ര സ്ട്രീ​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം. മു​ന്നൂ​റോ​ളം ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു. സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന എ​ല്ലാ​വ​രെ​യും ഒ​ഴി​പ്പി​ച്ചു.

23 ഫ​യ​ർ എ​ഞ്ചി​നു​ക​ൾ സ്ഥ​ല​ത്ത് തീ​യ​ണ​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി. ആ​ള​പാ​യ​മൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ലെ​ന്ന് കൊ​ൽ​ക്ക​ത്ത സെ​ൻ​ട്ര​ൽ ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഇ​ന്ദി​രാ മു​ഖ​ർ​ജി പ്ര​തി​ക​രി​ച്ചു.

ഷോ​ർ​ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു. എ​സ്ര സ്ട്രീ​റ്റി​ലെ ഇ​ടു​ങ്ങി​യ പാ​ത​യോ​ര​ത്ത് അ​ടു​ത്ത​ടു​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന ക​ട​ക​ളി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു ക​ട​യി​ൽ നി​ന്ന് തീ ​മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് വ​ള​രെ വേ​ഗം പ​ട​ർ​ന്നു​പി​ടി​ച്ചു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

ആ​ദ്യം ആ​റ് എ​ഞ്ചി​നു​ക​ൾ തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും തീ ​കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചു. തു​ട​ർ​ന്ന് കൂ​ടു​ത​ൽ ഫ​യ​ർ എ​ഞ്ചി​നു​ക​ൾ സ്ഥ​ല​ത്തെ​ത്തി​ച്ചു.

ക​ട​ക​ൾ​ക്കു​ള്ളി​ൽ ധാ​രാ​ളം ക​ത്തു​ന്ന വ​സ്തു​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​ത് തീ ​അ​തി​വേ​ഗം പ​ട​രാ​ൻ കാ​ര​ണ​മാ​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഫ​യ​ർ ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി സ​ർ​വീ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി.

National

ഡ​ല്‍​ഹി​യി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ത്തം; മൂ​ന്ന് പേ​ര്‍ മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി റി​ത്താ​ല​യി​ലെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് റി​ത്താ​ല മെ​ട്രോ സ്‌​റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ്ലാ​സ്റ്റി​ക്കും തു​ണി​ത്ത​ര​ങ്ങ​ളും മ​റ്റും ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന​ത് തീ​പി​ടി​ത്ത​ത്തി​ന്‍റെ ആ​ഘാ​തം കൂ​ട്ടി​യി​ട്ടു​ണ്ട്.

സ്ഥ​ല​ത്ത് അ​ഗ്നി​ര​ക്ഷാ സേ​ന ഇ​പ്പോ​ഴും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. ഫാ​ക്ട​റി​യു​ടെ മു​ക​ളി​ല​ത്തെ നി​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ഇ​തു​വ​രെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​വി​ടെ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കു​ടു​ങ്ങി​കി​ട​പ്പു​ണ്ടോ​യെ​ന്നും ആ​ശ​ങ്ക​യു​ണ്ട്.

Latest News

Corehub Up