Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mediation

Kottayam

മീ​​ഡി​​യേ​​ഷ​​ന്‍ ഫോ​​ര്‍ ദി ​​നേ​​ഷ​​ന്‍ മൂ​​ന്നാം ഘ​​ട്ട​​ത്തി​​ന് തു​​ട​​ക്കം

കോ​​ട്ട​​യം: കോ​​ട​​തി​​ക​​ളി​​ല്‍ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന കേ​​സു​​ക​​ള്‍ വേ​​ഗ​​ത്തി​​ല്‍ തീ​​ര്‍​പ്പാ​​ക്കാ​​ന്‍ ആ​​വി​​ഷ്‌​​ക​​രി​​ച്ച മീ​​ഡി​​യേ​​ഷ​​ന്‍ ഫോ​​ര്‍ ദി ​​നേ​​ഷ​​ന്‍ മൂ​​ന്നാം ഘ​​ട്ട​​ത്തി​​നു തു​​ട​​ക്ക​​മാ​​യി.

‌ സു​​പ്രീം കോ​​ട​​തി​​യു​​ടെ കീ​​ഴി​​ലു​​ള്ള മീ​​ഡി​​യേ​​ഷ​​ന്‍ ആ​​ന്‍​ഡ് ക​​ണ്‍​സീ​​ലി​​യേ​​ഷ​​ന്‍ പ്രോ​​ജ​​ക്ട് ക​​മ്മി​​റ്റി​​യും (എം​​സി​​പി​​സി) നാ​​ഷ​​ണ​​ല്‍ ലീ​​ഗ​​ല്‍ സ​​ര്‍​വീ​​സ് അ​​ഥോ​​റി​​റ്റി​​യും (ന​​ല്‍​സ) സം​​യു​​ക്ത​​മാ​​യാ​​ണ് പ​​ദ്ധ​​തി ആ​​വി​​ഷ്‌​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ 410 കേ​​സു​​ക​​ളും ര​​ണ്ടാം​​ഘ​​ട്ട​​ത്തി​​ല്‍ 649 കേ​​സു​​ക​​ളും തീ​​ര്‍​പ്പാ​​ക്കി.

ജി​​ല്ല​​യി​​ല്‍ വി​​വി​​ധ കോ​​ട​​തി​​ക​​ളി​​ലു​​ള്ള കേ​​സു​​ക​​ള്‍ അ​​ത​​ത് കോ​​ട​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മീ​​ഡി​​യേ​​ഷ​​ന്‍ സെ​​ന്‍റ​​റു​​ക​​ളി​​ലേ​​ക്ക് ശി​​പാ​​ര്‍​ശ ചെ​​യ്യാം. മ​​ധ്യ​​സ്ഥ​​ത​​യ്ക്കു വി​​ടാ​​ന്‍ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ര്‍​ക്കു നേ​​രി​​ട്ടോ അ​​ഭി​​ഭാ​​ഷ​​ക​​ര്‍ മു​​ഖേ​​ന​​യോ അ​​ത​​ത് കോ​​ട​​തി​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ആ​​വ​​ശ്യ​​മു​​ന്ന​​യി​​ക്കാം.

നേ​​രി​​ട്ടും ഓ​​ണ്‍​ലൈ​​നാ​​യും മ​​ധ്യ​​സ്ഥ ച​​ര്‍​ച്ച​​ക​​ള്‍ ന​​ട​​ത്തും. മ​​ധ്യ​​സ്ഥ​​ത​​യി​​ല്‍ തീ​​ര്‍​പ്പാ​​ക്കു​​ന്ന കേ​​സു​​ക​​ളി​​ല്‍ ക​​ക്ഷി​​ക​​ള്‍​ക്കു കോ​​ട​​തി​​ച്ചെ​​ല​​വ് തി​​രി​​കെ ല​​ഭി​​ക്കും. വൈ​​വാ​​ഹി​​ക ത​​ര്‍​ക്ക കേ​​സു​​ക​​ള്‍, വാ​​ഹ​​നാ​​പ​​ക​​ട ന​​ഷ്ട​​പ​​രി​​ഹാ​​ര കേ​​സു​​ക​​ള്‍, ചെ​​ക്ക് ബൗ​​ണ്‍​സ് കേ​​സു​​ക​​ള്‍, വാ​​ണി​​ജ്യ ത​​ര്‍​ക്കം, ഉ​​പ​​ഭോ​​ക്തൃ​​ത​​ര്‍​ക്കം തു​​ട​​ങ്ങി​​യ​​വ മ​​ധ്യ​​സ്ഥ​​ത​​യ്ക്കാ​​യി പ​​രി​​ഗ​​ണി​​ക്കും. ഇ​​മെ​​യി​​ല്‍: mediationkottayam @gmail.com, 0481-2572422

Latest News

Corehub Up