Kerala
ചേര്ത്തല: എഎസ്എംഐ സഭാസമൂഹത്തിന്റെ സ്ഥാപകനും കരുണാര്ദ്ര സ്നേഹത്തിന്റെ കാവലാൾ എന്നും അറിയപ്പെടുന്ന ദൈവദാസന് ജോസഫ് കണ്ടത്തിലച്ചന്റെ 34-ാമത് സ്മരണത്തിരുനാള് ആചരിച്ചു.
ചേര്ത്തല മതിലകം ഗ്രീന്ഗാര്ഡന്സ് ചാപ്പലില് നടന്ന വിശുദ്ധ കുര്ബാനയ്ക്ക് മരുത്തോര്വട്ടം സെന്റ് സെബാസ്റ്റ്യന്സ് പള്ളി വികാരി ഫാ. ജോര്ജ് മൂഞ്ഞേലി നേതൃത്വം നല്കി. തുടര്ന്ന് നടന്ന പൊതുയോഗം മുട്ടം സെന്റ് മേരീസ് ഫൊറോന വികാരി ഫാ.ജോഷി വേഴപ്പറമ്പില് ഉദ്ഘാടനം ചെയ്തു. എഎസ്എംഐ സുപ്പീരിയര് ജനറല് സിസ്റ്റര് ഇസ്ബെല് ഫ്രാന്സിസ് അധ്യക്ഷത വഹിച്ചു.
ജോസഫ് ആന്റണി കണ്ടത്തിപ്പറമ്പില് രചിച്ച ‘ദൈവദാസന് ജോസഫ് കണ്ടത്തില് ഒരു സന്തത സഹചാരിയുടെ ഓര്മക്കുറിപ്പുകളിലൂടെ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഫാ.ജോഷി വേഴപ്പറമ്പില് സിസ്റ്റര് ധന്യ ഫ്രാന്സിസിന് നല്കി നിര്വഹിച്ചു.
ഹാര്ബിന്ഗര് ഓഫ് കമ്പാഷന് (Harbinger of Compassion) എന്ന ബുള്ളറ്റിന് പ്രകാശനം ഫാ.പോള് കാരാച്ചിറ നിര്വഹിച്ചു. സജി കുര്യാക്കോസ്, സൈമണ് പാലുത്തറ എന്നിവര് പ്രസംഗിച്ചു. എജ്യുക്കേഷന് കൗണ്സിലര് സിസ്റ്റര് ലിന്റാ ഫ്രാന്സിസ് സ്വാഗതവും അസിസ്റ്റന്റ് ജനറല് സിസ്റ്റര് റെജീസ് മേരി നന്ദിയും പറഞ്ഞു.
District News
ഇരിങ്ങാലക്കുട: മരിച്ചവരുടെ ഓര്മദിനത്തില് ഇരിങ്ങാലക്കുട സെന്റ്് തോമസ് കത്തീഡ്രല് സെമിത്തേരിയില് നടന്ന ദിവ്യബലിക്കും തിരുക്കര്മങ്ങള്ക്കും ബിഷപ് മാര് പോളി കണ്ണൂക്കാടന് മുഖ്യകാര്മികത്വം വഹിച്ചു.
അസിസ്റ്റന്റ്് വികാരിമാരായ ഫാ. ബെല്ഫിന് കോപ്പുളളി, ഫാ. അന്റണി നമ്പളം, ബിഷപ് സെക്രട്ടറി ഫാ. ജോര്ജി തേലപ്പിള്ളി എന്നിവര് സഹകാര്മികരായിരുന്നു.
കിഴക്കേപള്ളി സെമിത്തേരിയില് നടന്ന ദിവ്യബലിക്ക് കത്തീഡ്രല് വികാരി റവ.ഡോ. ലാസര് കുറ്റിക്കാടന് മുഖ്യകാര്മിതക്വം വഹിച്ചു.
അസിസ്റ്റന്റ്് വികാരി ഫാ. ഓസ്റ്റിന് പാറക്കല്, നിത്യാരാധന കേന്ദ്രം വൈസ് റെക്ടര് ഫാ. സീമോണ് കാഞ്ഞിത്തറ എന്നിവര് സഹകാര്മികരായിരുന്നു.