തിരുവനന്തപുരം : മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ 51-ആം ഓർമദിനം ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ആചരിച്ചു. പ്രസ് ക്ലബ് പി.സി.എസ് ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനം നെയ്യാറ്റിൻകര നഗരസഭ മുൻ ചെയർമാൻ പി.കെ. രാജമോഹനൻ നിർവഹിച്ചു.
പാളയം രാജൻ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി സാബുകൃഷ്ണ ചടങ്ങിന് സ്വാഗതം പറഞ്ഞു. കെ. സുദർശനൻ മുഖ്യപ്രഭാഷണം നടത്തി. വിനോദ് വൈശാഖി, എം. ആർ. ഗോപകുമാർ, വി.കെ. മോഹൻ, ആര്യനാട് സത്യൻ, ആറന്മുള രാമചന്ദ്രൻ, അഡ്വ. കോശി ന്യൂട്ടൻ, ഗോപൻ ശാസ്തമംഗലം, ആറ്റുകാൽ തമ്പി എന്നിവർ സംസാരിച്ചു.
ജെ.സി. ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേൽ, സുശീല റാണി ഡാനിയേൽ, അലക്സ് മോട്ടിലാൽ, ജോൺ സെൽവനാഥൻ, ലീലാ ജോൺ, ലിന്നി അലക്സ് തുടങ്ങിയവർ പങ്കെടുത്തു. ജെ.സി. ഡാനിയേലിന്റെ ഓർമദിനം ഫൗണ്ടേഷൻ, 'ഡയറക്ടർ ദിന'മായി ആചരിച്ചു. ജെ.സി. ഡാനിയേലിന്റെ ദീപ്ത സ്മരണകൾ നിലനിർത്തുന്നതിനായുള്ള ജെ.സി. ഡാനിയേൽ ഫൗണ്ടേഷന്റെ സംഭാവനകൾ കണക്കിലെടുത്ത് ചെയർപേഴ്സൺ സോന എസ്. നായർക്ക് ചലച്ചിത്ര നിർമാതാവ് റോസി ഗോപൻ സ്വർണമോതിരം സമ്മാനിച്ചു.
Tags : nattu vishesham J.C. Daniel's Memorial Day