Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mini Cooper Accident

നെ​ടു​മ്പാ​ശേ​രി അ​പ​ക​ടം; മി​നി കൂ​പ്പ​റി​ന്‍റെ ഇ​ഡി​ആ​ർ ജ​ർ​മ്മ​നി​യി​ലേ​ക്ക് അ​യ​ക്കും

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ർ അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ ഇ​ല​ക്ട്രോ​ണി​ക് ഡാ​റ്റ റെ​ക്കോ​ർ​ഡ​ർ (ഇ​ഡി​ആ​ർ) വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ വൈ​കും. വാ​ഹ​ന​ത്തി​ലെ ഇ​ഡി​ആ​ർ ജ​ർ​മ​നി​യി​ലേ​ക്ക് അ​യ​ച്ച് ബി​എം​ഡ​ബ്ല്യു ആ​സ്ഥാ​ന​ത്തെ വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ച്ച ശേ​ഷ​മേ വി​വ​ര​ങ്ങ​ൾ പൊ​ലി​സി​ന് കൈ​മാ​റൂ. ക​മ്പ​നി​യു​ടെ സ്വ​കാ​ര്യ​താ ന​യ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നാ​ണ് വി​വ​രം.

അ​തി​നി​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഗോ​പി​ക​യു​ടെ കു​ടും​ബം സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി. അ​ഡ്വ. ജോ​ൺ എ​സ്. റാ​ൽ​ഫി​ന്‍റെ പേ​രാ​ണ് കു​ടും​ബം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും കു​ടും​ബം ക​ത്ത​യ​ച്ചു.

അ​തേ​സ​മ​യം കേ​സി​ലെ പ്ര​തി​ക​ളാ​യ സു​ഹൈ​ൽ സ​ജീ​വ്, നി​ന​വ്, ജോ​യ​ൽ എ​സ്.​ആ​ന്‍റോ, അ​മീ​ൻ ഷാ ​എ​ന്നി​വ​ർ എ​റ​ണാ​കു​ളം സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ൾ സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്ര​തി​ക​ളെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ളും പൊ​ലി​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 11ന് ​പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​യ​നാ​ട് മ​ട​ക്കി​മ​ല സ്വ​ദേ​ശി​നി ദേ​വി​ക സ​ന്തോ​ഷ്, പാ​ല​ക്കാ​ട് മ​ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​നി ഗോ​പി​ക, ക​ർ​ണാ​ട​ക സു​ള്ള്യ സ്വ​ദേ​ശി ഇ​യാ​സ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു.

Latest News

Corehub Up