Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister N. Shamsuddin

Palakkad

കാ​ല​വ​ർ​ഷ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്ക​ണം: മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ

പാ​ല​ക്കാ​ട്: കാ​ല​വ​ർ​ഷ​ത്തെ മു​ൻ​നി​ർ​ത്തി​യു​ള്ള പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള​ള പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ, ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. മ​ഴ​ക്കാ​ല​പൂ​ർ​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 627 മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യി​ട്ടു​ണ്ട്. തു​ട​ർ​ന്നും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഇ​വ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശ​വും ന​ൽ​കി. പൊ​തു​മ​രാ​മ​ത്ത്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പു​ക​ളി​ലെ ഓ​രോ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​യും കീ​ഴി​ൽ റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മു​ക​ൾ ത​യ്യാ​റാ​ണ്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളും ജി​ല്ല​യി​ൽ സ​ജ്ജ​മാ​യി.

ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത മ​ണ്ണാ​ർ​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി, കോ​ട്ടോ​പ്പാ​ടം, തെ​ങ്ക​ര, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ അ​ക​ത്തേ​ത്ത​റ, പു​തു​പ്പ​രി​യാ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്തും. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ 987 സ്കൂ​ളു​ക​ളി​ൽ 963 എ​ണ്ണ​ത്തി​നും ഫി​റ്റ്ന​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി സ്കൂ​ളു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​മാ​ർ നി​ർ​ദേ​ശി​ച്ച അ​റ്റ​കു​റ്റ​പ​ണി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​ന്ന മു​റ​യ്ക്ക് ഫി​റ്റ്ന​സ് അ​നു​വ​ദി​ക്കും. സ്കൂ​ളു​ക​ളി​ൽ അ​പ​ക​ടാ​വ​സ്ഥ പൂ​ർ​ണ​മാ​യും ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ക​ർ​ശ​ന​മാ​യി നി​ർ​ദേ​ശി​ച്ചു. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മി​ക്ക​യി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി ത​ക​രാ​ർ, അ​നു​ബ​ന്ധ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക്വി​ക്ക് റെ​സ്പോ​ണ്‍​സ് ടീം ​രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തെ ചെ​റു​ക്കാ​ൻ ദ്രു​ത പ്ര​തി​ക​ര​ണ സേ​ന (ആ​ർ​ആ​ർ​ടി)​യു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കി. റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ട് പി​ഹ​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​നും ആ​വ​ശ്യ​മാ​യ അ​പ​ക​ട​സാ​ധ്യ​താ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ട് നി​ർ​ദേ​ശി​ച്ചു.
യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ കെ. ​സു​ധീ​ർ, എ​ഡി​എം കെ. ​സു​നി​ൽ​കു​മാ​ർ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up