x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഐ​ക്ക് ഊ​ന്ന​ൽ ന​ൽ​കി​യു​ള്ള വി​ദ്യാ​ഭ്യാ​സ രീ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ


Published: July 7, 2026 07:38 AM IST | Updated: July 7, 2026 07:38 AM IST

കോ​ഴി​ക്കോ​ട്: എ​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി കൊ​ണ്ടു​ള്ള വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​മാ​ണ് ന​ട​പ്പാ​വാ​ൻ പോ​കു​ന്ന​തെ​ന്ന് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ.

പ്രൊ​വി​ഡ​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മു​ഴു​വ​ൻ ക്ലാ​സ് മു​റി​ക​ളി​ലും ഇ​ൻ​ട്രാ​ക്ടീ​വ് പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രിമാ​റ്റ​ങ്ങ​ൾ സ്കൂ​ളു​ക​ളി​ൽ കൊ​ണ്ടു​വ​രും.

പേ​പ്പ​റു​ക​ൾ​ക്ക് പ​ക​രം ഐ ​പാ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചു പ​ഠ​നം ന​ട​ത്തു​ന്ന രീ​തി വി​ദൂ​ര​മ​ല്ലാ​ത്ത ഭാ​വി​യി​ൽ വ​ന്നു ചേ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദേ​ശീ​യ സ്കൂ​ൾ ബാ​ൻ​ഡ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ബാ​ൻ​ഡ് ടീ​മി​നെ​യും ദേ​ശീ​യ ബാ​സ്ക്ക​റ്റ്ബോ​ൾ ജേ​താ​ക്ക​ളെ​യും, സ്കൂ​ളി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ മ​രി​യ മി​നി​ഷ​യെ​യും മ​ന്ത്രി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ കെ. ​ജ​യ​ന്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​പ്പോ​സ്തോ​ലി കാ​ർ​മ​ൽ സ​ഭ​യു​ടെ സ​തേ​ൺ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മ​രി​യ ജ​സീ​ന എ​സി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് കൗ​ൺ​സി​ല​ർ സാ​ഫ​റി വെ​ള്ള​യി​ൽ, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മ​രി​യ സെ​ലി​ൻ എ​സി, എ​ഇ​ഒ കെ.​വി. മൃ​ദു​ല, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സി​ല്‍​വി ആ​ന്‍റ​ണി എ​സി, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ. ​സ​ജീ​വ് കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സു​നി​ത ശ്രീ​നി​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Minister N. Shamsuddin says AI-focused

Recent News

Corehub Up