Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Missingpersons

മു​ത​ല​പ്പൊ​ഴി​യി​ൽ കാ​ണാ​താ​യ​വ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞു

ചി​​​റ​​​യി​​​ൻ​​​കീ​​​ഴ്: മു​​​ത​​​ല​​​പ്പൊ​​​ഴി അ​​​പ​​​ക​​​ട​​​ത്തി​​​ൽ കാ​​​ണാ​​​താ​​​യ യു​​​വാ​​​ക്ക​​​ളി​​​ൽ ഒ​​​രാ​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ര​​​യ്ക്ക​​​ടി​​​ഞ്ഞു. അ​​​ഞ്ചു​​​തെ​​​ങ്ങ് കൊ​​​ച്ചു​​​മേ​​​ത്ത​​​ൻ​​​ക​​​ട​​​വ് ക​​​ട​​​വ​​​ത്ത് പു​​​ര​​​യി​​​ട​​​ത്തി​​​ൽ അ​​​മ്പി​​​ളി​​​ഹൗ​​​സി​​​ൽ ഫ്രീ​​​മോ​​​ണി(26)​​​ന്‍റെ മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണ് ക​​​ണ്ണാ​​​ന്തു​​​റ​​​യി​​​ൽ നി​​​ന്നും ക​​​ണ്ടെ​​​ത്തി​​​യാ​​​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി ഒ​​​മ്പ​​​തോ​​​ടെ മു​​​ത​​​ല​​​പ്പൊ​​​ഴി ഹാ​​​ർ​​​ബ​​​റി​​​നു സ​​​മീ​​​പം ക​​​ട​​​ലി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ജോ​​​സ് എ​​​ന്ന​​​യാ​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള വ​​​ള്ള​​​ത്തി​​​ൽ മ​​​റ്റ് നാ​​​ല് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മാ​​​യി ക​​​ട​​​ലി​​​ലേ​​​ക്ക് പോ​​​ക​​​വേ​​​യാ​​​ണ് അ​​​പ​​​ക​​​ടം. ശ​​​ക്ത​​​മാ​​​യ തി​​​ര​​​മാ​​​ല​​​യി​​​ൽ​​​പ്പെ​​​ട്ട് വ​​​ള്ളം മ​​​റി​​​ഞ്ഞു.

ക​​​ര​​​യി​​​ലേ​​​ക്ക് നീ​​​ന്തി​​​യ ജോ​​​സി​​​നെ​​​യും സ്മി​​​ത്തി​​​നെ​​​യും മ​​​റ്റു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ര​​​ക്ഷി​​​ച്ചു. ഷി​​​ജി​​​ൻ, ഫ്രീ​​​മോ​​​ൺ എ​​​ന്നി​​​വ​​​ർ പു​​​ലി​​​മു​​​ട്ടി​​​നോ​​​ട് അ​​​ടു​​​ത്ത് വ​​​രെ നീ​​​ന്തി​​​യെ​​​ത്തി​​​യ​​​താ​​​യി മ​​​റ്റു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക​​​ണ്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​തി​​​നു​​​ശേ​​​ഷം കാ​​​ണാ​​​താ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. ഷി​​​ജി​​​നു വേ​​​ണ്ടി​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. ഫ്രീ​​​മോ​​​ൺ അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​ണ്.

Latest News

Corehub Up