Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ODIseries

ഇ​ന്ത്യ x ന്യൂ​സി​ല​ന്‍​ഡ് ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് ഇ​ന്നു തു​ട​ക്കം

ഓ​ക്‌ല​ന്‍​ഡ്: ടീം ​ഇ​ന്ത്യ​യു​ടെ കു​ട്ടി​ക്രി​ക്ക​റ്റി​ന്‍റെ ന​വ​മു​ഖ​ങ്ങ​ള്‍​ക്കു വി​ശ്ര​മ​ദി​ന​ങ്ങ​ള്‍... കു​ട്ടി​ക്രി​ക്ക​റ്റി​ലും ഒ​രു​നാ​ള്‍ പോ​രാ​ട്ട​ത്തി​ലും അ​ഞ്ചു​ദി​ന പ​രീ​ക്ഷ​യി​ലു​മെ​ല്ലാം ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​രു​ടെ ആ​വേ​ശ​മാ​യി​രു​ന്ന ആ​ശാ​ന്മാ​രാ​യ വി​രാ​ട് കോ​ഹ്‌​ലി​യും രോ​ഹി​ത് ശ​ര്‍​മ​യും ഇ​ന്നു വീ​ണ്ടും ക​ള​ത്തി​ല്‍. ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് കോ​ഹ്‌​ലി​യും രോ​ഹി​ത്തും ഇ​ന്ത്യ​ന്‍ ജ​ഴ്‌​സി​യി​ല്‍ ഇ​റ​ങ്ങു​ന്ന​തെ​ന്ന​തും പ്ര​ത്യേ​ക​ത.

ഇ​ന്ത്യ x ന്യൂ​സി​ല​ന്‍​ഡ് അ​ഞ്ചു മ​ത്സ​ര ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ​പോ​രാ​ട്ടം ഇ​ന്ന്. ഓ​ക്‌ല​ന്‍​ഡി​ലെ ഈ​ഡ​ന്‍ പാ​ര്‍​ക്കി​ല്‍, ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 7.30നാ​ണ് മ​ത്സ​രം. ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ ക്യാ​പ്റ്റ​ന്‍​സി​യി​ലാ​ണ് ഇ​ന്ത്യ​ന്‍ ഏ​ക​ദി​ന പു​രു​ഷസം​ഘം ക​ള​ത്തി​ലെ​ത്തു​ന്ന​ത്. ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ടീ​മി​നെ ന​യി​ക്കു​ന്ന​ത് സ്പി​ന്‍ ഓ​ള്‍​റൗ​ണ്ട​റാ​യ മി​ച്ച​ല്‍ സാ​ന്‍റ്‌​ന​ര്‍.

കോ​ണ്‍​വെ ഇ​ല്ലാ​തെ കി​വീ​സ്

സൂ​പ്പ​ര്‍ ബാ​റ്റ​റാ​യ ഡെ​വോ​ണ്‍ കോ​ണ്‍​വെ ഇ​ല്ലാ​തെ​യാ​ണ് ന്യൂ​സി​ല​ന്‍​ഡ് ഇ​റ​ങ്ങു​ന്ന​ത്. പ​രി​ശീ​ല​ന​ത്തി​നി​ടെ സ​ഹ​താ​ര​മാ​യ മാ​റ്റ് ഹെ​ന്‍‌റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്നാ​ണ് കോ​ണ്‍​വെ​യ്ക്കു പ​രി​ക്കേ​റ്റ​ത്. ക്യാ​ച്ചിം​ഗ് പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​യി​രു​ന്നു കൂ​ട്ടി​യി​ടി​യു​ണ്ടാ​യ​തെ​ന്ന​തും ശ്ര​ദ്ധേ​യം.

പ​ര​മ്പ​രനേ​ട്ട​ത്തി​ന് ഇ​ന്ത്യ

ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​മ്പ​ര 3-2നു ​സ്വ​ന്ത​മാ​ക്കി​യ​ശേ​ഷ​മാ​ണ് ടീം ​ഇ​ന്ത്യ​യു​ടെ ഏ​ക​ദി​ന സം​ഘം ഇ​ന്നു മു​ത​ല്‍ ക​ള​ത്തി​ലെ​ത്തു​ന്ന​ത്. ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ല്‍ ആ​ദ്യ​ത്തെ മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ ജ​യി​ച്ചെ​ങ്കി​ലും അ​വ​സാ​ന ര​ണ്ടിലും‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന് എ​തി​രേ സെ​പ്റ്റം​ബ​ര്‍-​ഒ​ക്‌ടോ​ബ​റി​ല്‍ ന​ട​ന്ന​താ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ അ​വ​സാ​ന ഏ​ക​ദി​ന പ​ര​മ്പ​ര.

2018-19ല്‍ ​ആ​ണ് ന്യൂ​സി​ല​ന്‍​ഡി​ല്‍ അ​വ​സാ​ന​മാ​യി ടീം ​ഇ​ന്ത്യ ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. അ​ന്ന് അ​ഞ്ചു മ​ത്സ​ര പ​ര​മ്പ​ര ഇ​ന്ത്യ 4-1നു ​നേ​ടി. പി​ന്നീ​ട് 2019-20ലും (3-0) 2022-23​ലും (1-0) ന്യൂ​സി​ല​ന്‍​ഡ് പ​ര്യ​ട​നം ന​ട​ത്തി​യെ​ങ്കി​ലും ജ​യം നേ​ടാ​ന്‍ ഇ​ന്ത്യ​ക്കു സാ​ധി​ച്ചി​ല്ല.

കോ​ഹ്‌​ലി + രോ​ഹി​ത്

ത​ല​മു​തി​ര്‍​ന്ന താ​ര​ങ്ങ​ളാ​യ വി​രാ​ട് കോ​ഹ്‌ലി​യും രോ​ഹി​ത് ശ​ര്‍​മ​യും ഇ​ന്ത്യ​യു​ടെ ബാ​റ്റിം​ഗ് ലൈ​ന​പ്പി​നു ക​രു​ത്തേ​കു​മെ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ല. ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലും രോ​ഹി​ത് ശ​ര്‍​മ​യു​മാ​യി​രി​ക്കും ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍​മാ​ര്‍. കോ​ഹ്‌ലി ​മൂ​ന്നാം ന​മ്പ​റി​ല്‍ എ​ത്തും. മ​ധ്യ​നി​ര സ്ഥാ​ന​ത്തി​നാ​യി ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദാ​ണ് രം​ഗ​ത്തു​ള്ള​ത്.

പ്ര​ത്യേ​കി​ച്ച്, ട്വ​ന്‍റി-20 ക്യാ​പ്റ്റ​നാ​യ ശ്രേ​യ​സ് അ​യ്യ​റി​നു വി​ശ്ര​മം അ​നു​വ​ദി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍. വി​ക്ക​റ്റ് കീ​പ്പ​റാ​യ കെ.​എ​ല്‍. രാ​ഹു​ലും മ​ധ്യ​നി​ര ബാ​റ്റിം​ഗി​ല്‍ ക​രു​ത്തേ​കും. ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ല്‍ വി​സ്‌​ഫോ​ട​നം സൃ​ഷ്ടി​ച്ച ന​മാ​ന്‍ ധി​റി​നെ​യും പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യും വി​രാ​ട് കോ​ഹ്‌​ലി​യും മി​ന്നും ബാ​റ്റിം​ഗാ​യി​രു​ന്നു കാ​ഴ്ച​വ​ച്ച​ത്. രോ​ഹി​ത് 32, 101, 92 എ​ന്നി​ങ്ങ​നെ 225 റ​ണ്‍​സ് നേ​ടി. കോ​ഹ്‌​ലി​യാ​ണെ​ങ്കി​ല്‍ 139*, 29, 0 എ​ന്നി​ങ്ങ​നെ 168 റ​ണ്‍​സും.

Latest News

Corehub Up