Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Online Fraud

Kottayam

ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; ല​ക്ഷങ്ങൾ ത​ട്ടി​യ പ്ര​തി പി​ടി​യി​ൽ

കോ​​ട്ട​​യം: ബാ​​ങ്ക് ഉ​​ദ്യോ​​ഗ​​സ്ഥ​​നെ​​ന്ന വ്യാ​​ജേ​​ന യു​​വ​​തി​​ക്ക് ജ​​ർ​​മ​​നി​​യി​​ൽ ന​​ഴ്സിം​​ഗ് ജോ​​ലി ല​​ഭി​​ക്കു​​ന്ന​​തി​​നു വാ​​യ്പ ശ​​രി​​യാ​​ക്കി ന​​ൽ​​കാ​​മെ​​ന്ന് പ​​റ​​ഞ്ഞ് വി​​ശ്വ​​സി​​പ്പി​​ച്ച് 4.72 ല​​ക്ഷം രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത കേ​​സി​​ൽ യു​​വാ​​വ് അ​​റ​​സ്റ്റി​​ൽ.

വൈ​​ക്കം, മു​​ള​​ക്കു​​ളം, കാ​​രി​​ക്കോ​​ട് ദി​​വ്യാ​​ഭ​​വ​​നി​​ൽ ആ​​ർ. ആ​​ദ​​ർ​​ശ് (28) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.​ നാ​​ട്ടി​​ലെ ഒ​​രു സ​​ഹ​​ക​​ര​​ണ ബാ​​ങ്കി​​ൽ താ​​ത്‌​​കാ​​ലി​​ക ജീ​​വ​​ന​​ക്കാ​​ര​​നാ​​യി ജോ​​ലി ചെ​​യ്യ​​വേ ബാ​​ങ്കി​​ന്‍റെ അ​​ധീ​​ന​​ത​​യി​​ലു​​ള്ള മെ​​ഡി​​ക്ക​​ൽ ഷോ​​പ്പി​​ൽ ന​​ട​​ത്തി​​യ ത​​ട്ടി​​പ്പി​​നെ​​ത്തു​​ട​​ർ​​ന്ന് നാ​​ലു​​വ​​ർ​​ഷം മു​​മ്പ് ഇ​​യാ​​ൾ നാ​​ടു​​വി​​ട്ട​​താ​​യി പോ​​ലീ​​സ് പ​​റ​​യു​​ന്നു. തു​​ട​​ർ​​ന്ന് സി​​വി​​ൽ സ​​ർ​​വീ​​സ് പ​​രീ​​ക്ഷ​​യ്ക്ക് പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ക​​യാ​​ണെ​​ന്ന് പ​​റ​​ഞ്ഞ് എ​​റ​​ണാ​​കു​​ളം ക​​ലൂ​​രി​​ലെ ഹോ​​സ്റ്റ​​ലി​​ൽ താ​​മ​​സി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്നു.

ഹോ​​സ്റ്റ​​ലി​​ൽ വ​​ച്ച് പ​​രി​​ച​​യ​​പ്പെ​​ട്ട തൃ​​ശൂ​​ർ സ്വ​​ദേ​​ശി​​യി​​ൽ​​നി​​ന്ന് സിം ​​കാ​​ർ​​ഡ് സം​​ഘ​​ടി​​പ്പി​​ച്ച് വാ​​ട്സ്ആ​​പ്പ് അ​​ക്കൗ​​ണ്ട് ആ​​രം​​ഭി​​ച്ച ഇ​​യാ​​ൾ, ഇ​​ൻ​​സ്റ്റ​​ഗ്രാം വ​​ഴി​​യാ​​ണ് ക​​ട​​നാ​​ട് സ്വ​​ദേ​​ശി​​നി​​യാ​​യ യു​​വ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​ത്. കേ​​ര​​ള ബാ​​ങ്കി​​ന്‍റെ കാ​​ക്ക​​നാ​​ട് ശാ​​ഖ​​യി​​ൽ അ​​സി​​സ്റ്റ​​ന്‍റ് മാ​​നേ​​ജ​​രാ​​ണെ​​ന്ന് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​​യ ഇ​​യാ​​ൾ, യു​​വ​​തി​​ക്ക് ജ​​ർ​​മ​​നി​​യി​​ൽ ന​​ഴ്സിം​​ഗ് ജോ​​ലി​​ക്ക് പോ​​കു​​ന്ന​​തി​​ന് ത​​ന്‍റെ ബാ​​ങ്കി​​ൽ​​നി​​ന്ന് വാ​​യ്പ ശ​​രി​​യാ​​ക്കി ന​​ൽ​​കാ​​മെ​​ന്ന് പ​​റ​​ഞ്ഞു വി​​ശ്വ​​സി​​പ്പി​​ച്ചു.

തു​​ട​​ർ​​ന്ന് യു​​വ​​തി​​യു​​ടെ ആ​​ധാ​​ർ കാ​​ർ​​ഡ്, പാ​​ൻ കാ​​ർ​​ഡ്, ഫോ​​ട്ടോ തു​​ട​​ങ്ങി​​യ വ്യ​​ക്തി​​ഗ​​ത രേ​​ഖ​​ക​​ൾ വാ​​ട്സ്ആ​​പ്പ് വ​​ഴി കൈ​​പ്പ​​റ്റി. യു​​വ​​തി​​ക്ക് നി​​ല​​വി​​ൽ ഗോ​​ൾ​​ഡ് ലോ​​ൺ ഉ​​ണ്ടെ​​ന്ന് മ​​ന​​സി​​ലാ​​ക്കി​​യ ഇ​​യാ​​ൾ വാ​​യ്പ അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ന് താ​​ൻ ജോ​​ലി ചെ​​യ്യു​​ന്ന ബാ​​ങ്ക് ശാ​​ഖ​​യി​​ൽ മൂ​​ന്ന് ല​​ക്ഷം രൂ​​പ​​യു​​ടെ എ​​ഫ്ഡി ഇ​​ട​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു. കൂ​​ടാ​​തെ നി​​കു​​തി ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നും ലോ​​ൺ പ്രോ​​സ​​സിം​​ഗ് ചെ​​ല​​വു​​ക​​ൾ​​ക്കു​​മാ​​യി 1,71,964 രൂ​​പ​​യും ആ​​വ​​ശ്യ​​പ്പെ​​ട്ടു. ആ​​കെ 4,71,964 രൂ​​പ​​യാ​​ണ് പ്ര​​തി ത​​ട്ടി​​യെ​​ടു​​ത്ത​​ത്.

എ​​ന്നാ​​ൽ, പി​​ടി​​ക്ക​​പ്പെ​​ടാ​​തി​​രി​​ക്കാ​​ൻ എ​​റ​​ണാ​​കു​​ള​​ത്തെ ഹോ​​സ്റ്റ​​ലി​​ൽ ഒ​​പ്പം താ​​മ​​സി​​ച്ചി​​രു​​ന്ന മൂ​​ന്നു സു​​ഹൃ​​ത്തു​​ക്ക​​ളു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ട് ന​​മ്പ​​റു​​ക​​ളാ​​ണ് പ്ര​​തി പ​​രാ​​തി​​ക്കാ​​രി​​ക്ക് ന​​ൽ​​കി​​യ​​ത്. സി​​വി​​ൽ സ​​ർ​​വീ​​സ് കോ​​ച്ചിം​​ഗി​​ന്‍റെ ഫീ​​സ് അ​​ട​​യ്ക്കു​​ന്ന​​തി​​ന് വീ​​ട്ടി​​ൽ​​നി​​ന്ന് അ​​യ​​യ്ക്കു​​ന്ന​​താ​​ണെ​​ന്ന് വി​​ശ്വ​​സി​​പ്പി​​ച്ചാ​​ണ് അ​​വ​​രു​​ടെ അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ പ​​ണം നി​​ക്ഷേ​​പി​​പ്പി​​ച്ച് പി​​ന്നീ​​ട് പി​​ൻ​​വ​​ലി​​ച്ച് വാ​​ങ്ങി​​യ​​ത്.

വാ​​യ്പ ശ​​രി​​യാ​​ക്കു​​ന്ന​​തി​​ൽ കാ​​ല​​താ​​മ​​സം നേ​​രി​​ട്ട​​തോ​​ടെ സം​​ശ​​യം തോ​​ന്നി​​യ യു​​വ​​തി പ​​ണം തി​​രി​​കെ ആ​​വ​​ശ്യ​​പ്പെ​​ട്ട​​തോ​​ടെ പ്ര​​തി ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന സിം ​​കാ​​ർ​​ഡ് ഉ​​പേ​​ക്ഷി​​ച്ചു. തു​​ട​​ർ​​ന്ന് ലോ​​ൺ സം​​ബ​​ന്ധ​​മാ​​യ ആ​​വ​​ശ്യ​​ത്തി​​നാ​​യി പ​​രി​​ച​​യ​​പ്പെ​​ട്ട കോ​​ഴി​​ക്കോ​​ട് സ്വ​​ദേ​​ശി​​യി​​ൽ​​നി​​ന്ന് മ​​റ്റൊ​​രു സിം ​​കാ​​ർ​​ഡ് സം​​ഘ​​ടി​​പ്പി​​ച്ച് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്കു ക​​ട​​ന്നു. അ​​രി​​സ്റ്റോ ജം​​ഗ്ഷ​​നി​​ൽ ഒ​​രു ഹോ​​സ്റ്റ​​ലി​​ൽ ഐ​​ഇ​​എ​​ൽ​​ടി​​എ​​സ് കോ​​ച്ചിം​​ഗി​​ന് പ​​ഠി​​ക്കു​​ക​​യാ​​ണെ​​ന്ന് പ​​റ​​ഞ്ഞാ​​ണ് ഇ​​യാ​​ൾ അ​​വി​​ടെ ക​​ഴി​​ഞ്ഞി​​രു​​ന്ന​​ത്.

ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കെ.​​എം. സാ​​ബു മാ​​ത്യു​വി​ന്‍റെ നി​​ർ​​ദ്ദേ​​ശ​​പ്ര​​കാ​​രം പാ​​ലാ ഡി​​വൈ​​എ​​സ്പി സ​​ദ​​ൻ കെ. ​​യു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ മേ​​ലു​​കാ​​വ് ഇ​​ൻ​​സ്പെ​​ക്ട​​ർ സ​​ന്തോ​​ഷ് സ​​ജീ​​വ്, എ​​എ​​സ്ഐ​​മാ​​രാ​​യ ജ​​സ്റ്റി​​ൻ ജോ​​സ​​ഫ്, വി.​​ടി. സ​​ജി​​നി, ഡി​​വി​​ആ​​ർ സി​​പി​​ഒ ആ​​ർ. വി​​ഷ്ണു എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് ഴി​​ഞ്ഞ​​ദി​​വ​​സം ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.
ഇ​​യാ​​ൾ എ​​റ​​ണാ​​കു​​ള​​ത്തും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും ഒ​​പ്പം താ​​മ​​സി​​ച്ചി​​രു​​ന്ന പ​​ല​​രി​​ൽ​​നി​​ന്നും പ​​ണം കൈ​​പ്പ​​റ്റി​​യ​​താ​​യും ഓ​​ൺ​​ലൈ​​ൻ മാ​​ർ​​ഗം നി​​ര​​വ​​ധി​​പേ​​രി​​ൽ​നി​​ന്ന് പ​​ണം ത​​ട്ടി​​യെ​​ടു​​ത്ത​​താ​​യും അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി. അ​​റ​​സ്റ്റി​​ലാ​​യ പ്ര​​തി​​യെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു.

District News

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്: കുമരകത്ത് ടാക്സി ഡ്രൈവർമാരുടെ പണം നഷ്ടമായി

കു​​മ​​ര​​കം: കു​​മ​​ര​​ക​​ത്ത് ഓ​​ൺ​​ലൈ​​ൻ ത​​ട്ടി​​പ്പി​​നാ​​യി ടാ​​ക്സി ബു​​ക്ക് ചെ​​യ്യു​​ന്ന​​താ​​യി പ​​രാ​​തി. കു​​മ​​ര​​ക​​ത്തെ ര​​ണ്ട് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണം ന​ഷ്ട​മാ​യി. കു​​മ​​ര​​കം ജം​​ഗ്ഷ​​നു സ​​മീ​​പ​​മു​​ള്ള ഒ​​രു ഹോം ​​സ്റ്റേ​​യി​​ൽ താ​​മ​​സി​​ക്കു​​ക​​യാ​​ണെ​​ന്നും കു​​മ​​ര​​ക​​ത്തെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ആ​​ല​​പ്പു​​ഴ​​യി​​ലും ഓ​​ട്ടം പോ​​ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം ഒ​​ട്ട​​ന​​വ​​ധി ടാ​​ക്സി ഡ്രൈ​വ​ർ​മാ​രെ​യും ഒ​​രു ഹൗ​​സ് ബോ​​ട്ട് ഉ​​ട​​മ​​യെ​​യും ത​​ട്ടി​​പ്പു​​കാ​​ര്‍ ബ​​ന്ധ​​പ്പെ​​ട്ട​​ത്.


ത​​ട്ടി​​പ്പി​​ന്‍റെ പ​​ദ്ധ​​തി ഇ​​ങ്ങ​​നെ:


ത​​ട്ടി​​പ്പു​​കാ​​ർ, കാ​​ർ ബു​​ക്ക് ചെ​​യ്യു​​ന്ന​​താ​​യി അ​​റി​​യി​​ക്കു​​ക​​യും അ​​ഡ്വാ​​ൻ​​സ് പ​​ണം ചോ​​ദി​​ക്കാ​​തെ ത​​ന്നെ ന​​ൽ​​കാ​​ൻ ത​​യാ​​റാ​​കു​​ക​​യും ചെ​​യ്യും. 500 രൂ​​പ അ​​ഡ്വാ​​ൻ​​സ് അ​​യ​​യ്ക്കാ​​മെ​​ന്ന​​റി​​യി​​ക്കു​​ക​​യും തു​​ട​​ര്‍​ന്ന് അ​​റി​​യാ​​തെ 5,000 രൂ​​പ അ​​യ​​ച്ച​​താ​​യും അ​​വ​​കാ​​ശ​​പ്പെ​​ടും.

തെ​​ളി​​വാ​​യി വ്യാ​​ജ ഗൂ​​ഗി​​ൾ പേ ​​സ്ലി​​പ്പ് അ​​യ​​ച്ചു​കൊ​​ടു​​ക്കു​​ക​​യും ചെ​​യ്യും. ര​​ണ്ട് ഡ്രൈ​​വ​​ർ​​മാ​​ർ ത​​ട്ടി​​പ്പു മ​​ന​​സി​ലാ​​ക്ക​​തെ 2,000 രൂ​​പ ഗൂ​​ഗി​​ൾ പേ ​​വ​​ഴി തി​​രി​​ച്ച​​യ​​ച്ചു. പി​​ന്നീ​​ട് അ​​ക്കൗ​​ണ്ട് ചെ​​ക്ക് ചെ​​യ്ത​​പ്പോ​​ഴാ​​ണ് അ​​ക്കൗ​​ണ്ടി​​ൽ പ​​ണം ഒ​​ന്നും എ​​ത്തി​​യി​​ല്ലെ​​ന്നും ര​​ണ്ടാ​​യി​​രം രൂ​പ ന​​ഷ്ട​​മാ​​യി എ​​ന്നും അ​​റി​​യു​​ന്ന​​ത്.

ഗാ​​ല​​റി​​യി​​ൽ​നി​​ന്നു​​ള്ള ക്യു​ആ​​ർ കോ​​ഡ് സ്കാ​​ൻ ചെ​​യ്ത​​തി​​നാ​​ലാ​​ണ് കൂ​​ടു​​ത​​ൽ തു​​ക ന​​ഷ്ട​​പ്പെ​​ടാ​​തി​​രു​​ന്ന​​തെ​​ന്ന് ഡ്രൈ​​വ​​ർ​​മാ​​ർ പ​​റ​​ഞ്ഞു. വി​​ശ്വ​​സി​​പ്പി​​ക്കാ​​ൻ ഹ​​രി​​ശ​​ങ്ക​​ർ എ​​ന്ന പേ​​രി​​ലു​​ള്ള ആ​​ധാ​​ർ കാ​​ർ​​ഡി​​ന്‍റെ കോ​​പ്പി​​യും ഡ്രൈ​​വ​​ർ​​മാ​​ർ​​ക്ക് അ​​യ​​ച്ചി​​രു​​ന്നു. പ​​ല ന​​മ്പ​​രു​​ക​​ളി​​ൽ നി​​ന്നു​​മാ​​ണ് ത​​ട്ടി​​പ്പു​​കാ​​ര​​ൻ ഡ്രൈ​​വ​​ർ​​മാ​​രെ വി​​ളി​​ച്ച​​ത്. ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ സൈ​​ബ​​ർ പോ​​ലീ​​സി​​ൽ പ​രാ​തി ന​ൽ​കി. അ​​പ​​രി​​ചി​​ത​​രാ​​യ വ്യ​​ക്തി​​ക​​ളി​​ൽ​നി​​ന്നു കോ​​ളു​​ക​​ൾ വ​​രു​​മ്പോ​​ൾ ടാ​​ക്സി ഡ്രൈ​​വ​​ർ​​മാ​​രും ഉ​​ട​​മ​​ക​​ളും ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന് കു​​മ​​ര​​കം പോ​​ലീ​​സും നി​​ർ​​ദേ​​ശി​​ച്ചു.

Kerala

ഓണ്‍ലൈന്‍ തട്ടിപ്പ്: യുവാവിന് നഷ്ടമായത് 1.46 ലക്ഷം രൂപ, യുവതി ഉള്‍പ്പെടെ നാലംഗ സംഘത്തിനെതിരെ കേസ്

കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ കൊച്ചി മുളവുകാട് പൊന്നാരിമംഗലം സ്വദേശിയായ യുവാവിന് 1.46 ലക്ഷം നഷ്ടമായി. 32കാരനായ യുവാവിനാണ് പണം നഷ്ടമായത്. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം ഉണ്ടാക്കിത്തരാമെന്ന് പ്രലോഭിപ്പിച്ച് യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.

കഴിഞ്ഞ ഡിസംബര്‍ 17 മുതല്‍ 27 വരെയുള്ള തീയതികളില്‍ യുവാവിന്റെ നാലു ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി തട്ടിപ്പുകാരുടെ ഏഴു ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോയിട്ടുള്ളത്. എന്നാല്‍ ഇതുവരെ ലാഭവിഹിതം ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് യുവാവിന് മനസിലായത്.

തുടര്‍ന്ന് യുവാവ് ബുധനാഴ്ച മുളവുകാട് പോലീസില്‍ പരാതി നല്‍കി. ആദിലക്ഷ്മി എന്ന യുവതി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

National

സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​ര; ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച മു​ൻ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ മു​ൻ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. അ​മ​ർ സിം​ഗ് ച​ഹ​ൽ ആ​ണ് മ​രി​ച്ച​ത്. പ​ട്യാ​ല​യി​ലാ​ണ് സം​ഭ​വം.

മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വ​രു​ൺ ശ​ർ​മ​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തൊ​രു ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും പോ​ലീ​സ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് മൂ​ല​മു​ണ്ടാ​യ ക​ന​ത്ത സാ​മ്പ​ത്തി​ക ന​ഷ്ട​വും അ​തു​മൂ​ല​മു​ണ്ടാ​യ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തെ​യും കു​റി​ച്ചാ​ണ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​ത്.

2015 ലെ ​ഫ​രീ​ദ്കോ​ട്ട് വെ​ടി​വ​യ്പ്പ് സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യി​രു​ന്നു അ​മ​ർ സിം​ഗ് ചാ​ഹ​ൽ.

Kerala

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്; ബി​ഗ്ബോ​സ് താ​രം ബ്ലെ​സി അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് കേ​സി​ല്‍ ബി​ഗ്‌​ബോ​സ് റി​യാ​ലി​റ്റി ഷോ ​താ​ര​വും യൂ​ട്യൂ​ബ​റു​മാ​യ ബ്ലെ​സ്ലി അ​റ​സ്റ്റി​ല്‍.

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ച പ​ണം ക്രി​പ്‌​റ്റോ ക​റ​ന്‍​സി​യാ​ക്കി വി​ദേ​ശ​ത്ത് എ​ത്തി​ച്ച കേ​സി​ലാ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നാ​ണ് ബ്ലെ​സ്ലി​യെ പി​ടി​കൂ​ടി​യ​ത്.

കാ​ക്കൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ത​ട്ടി​പ്പ് പ​രാ​തി​യി​ലാ​ണ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ ക്രൈ​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത മ​റ്റ് ര​ണ്ട് പേ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ്.

കേ​സി​ല്‍ നി​ര​വ​ധി പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍. കേ​സി​ലെ പ്ര​തി​ക​ളാ​യ എ​ട്ട് പേ​ര്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

ജൂ​ണി​ലാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. വ​ലി​യ ത​ട്ടി​പ്പാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. കോ​ട​ഞ്ചേ​രി, താ​മ​ര​ശേ​രി പ​രി​ധി​യി​ലും സ​മാ​ന ത​ട്ടി​പ്പ് കേ​സു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ്റ് ചെ​യ്ത ബ്ലെ​സ്ലി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ര്‍​ഡ് ചെ​യ്തു.

Kerala

ആലപ്പുഴയിൽ ഓൺലൈൻ തട്ടിപ്പ്, കൈക്കലാക്കിയത് 16 ലക്ഷത്തിലേറെ രൂപ

ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്‍റെ പേരിൽ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ കോഴിക്കോട് സ്വദേശിയായ ഒരാൾ കൂടി റിമാൻഡിൽ.

പരാതിക്കാരനിൽ നിന്ന് തന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങി ചെക്ക് വഴി പിൻവലിച്ച കോഴിക്കോട് കൂടത്തായി സ്വദേശി യദുകൃഷ്ണനെയാണ് (26) ആലപ്പുഴ ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.

തട്ടിപ്പുകാർ പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിംഗ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വ്യാജ ഷെയർ ട്രേഡിംഗ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. തുടർന്ന് ആപ്ലിക്കേഷന്‍റെ ഉപയോഗത്തെക്കുറിച്ചും ട്രേഡിംഗി നെക്കുറിച്ചും സ്ക്രീൻ ഷോട്ടുകൾ മുഖേന പഠിപ്പിച്ച് വിശ്വാസം നേടിയെടുത്തു.

ഈ വ്യാജ ആപ്പിലൂടെ പ്രതികൾ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനിൽ നിന്ന് രണ്ടു മാസത്തിനിടയിൽ 16.6 ലക്ഷം രൂപയാണ് അയച്ചു വാങ്ങിയത്.

Kerala

25 കോ​ടി രൂ​പ​യു​ടെ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്; ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക്കാ​യി തെ​ര​ച്ചി​ല്‍

കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗി​ലൂ​ടെ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യി​ല്‍​നി​ന്ന് 25 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ പ്ര​ധാ​ന പ്ര​തി​ക​ളി​ല്‍ ഒ​രാ​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക്കാ​യി അ​ന്വേ​ഷ​ണം ഉ​ര്‍​ജി​തം. ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സി​ലെ മൂ​ന്നം​ഗ അ​ന്വേ​ഷ​ക സം​ഘം ഹൈ​ദ​രാ​ബാ​ദി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി വ​രി​ക​യാ​ണ്.

ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സി​ന്‍റെ കൂ​ടി സ​ഹാ​യ​ത്തോ​ടെ​യാ​ണ് തെ​ര​ച്ചി​ല്‍. ത​ട്ടി​യെ​ടു​ത്ത തു​ക​യി​ല്‍ നി​ന്ന് 12 കോ​ടി രൂ​പ ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ കോ​ഴി​ക്കോ​ടു​കാ​രാ​യ പ്ര​തി​ക​ള്‍ കൈ​വ​ശം വ​ച്ചി​രു​ന്ന വാ​ട​ക അ​ക്കൗ​ണ്ടു​ക​ളി​ല്‍ ചി​ല​ത് നേ​ര​ത്തെ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത് ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൈ​ബ​ര്‍ ത​ട്ടി​പ്പ് സം​ഘ​മാ​ണെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തു​ക​യു​ണ്ടാ​യി.

ഈ ​വാ​ട​ക അ​ക്കൗ​ണ്ടു​ക​ള്‍ നി​യ​ന്ത്രി​ച്ചി​രു​ന്ന​തി​ല്‍ പ്ര​ധാ​നി​യാ​ണ് ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ 29നാ​ണ് മൂ​ന്നം​ഗ സം​ഘം ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പു​റ​പ്പെ​ട്ട​ത്. കേ​സി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​ത്തി​ന്‍റെ സാ​ന്നി​ധ്യം കൊ​ച്ചി സി​റ്റി സൈ​ബ​ര്‍ പോ​ലീ​സ് സം​ശ​യി​ച്ചി​രു​ന്നു.

മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്നു

പി​ടി​യി​ലാ​യ മൂ​ന്ന് പ്ര​തി​ക​ള്‍ ഹൈ​ദ​ര​ബാ​ദി​ലു​ള്ള സം​ഘ​വു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ തെ​ളി​വു​ക​ളും അ​ന്വേ​ഷ​ക സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​വ​ര്‍ കൈ​കാ​ര്യം ചെ​യ്ത ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും പു​രോ​ഗ​മി​ക്കു​ന്നു.

പ്ര​ധാ​ന പ്ര​തി​ക​ളാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ പി.​കെ. റ​ഹീ​സ് (39), വി. ​അ​ന്‍​സാ​ര്‍ (39), സി.​കെ. അ​നീ​സ് റ​ഹ്മാ​ന്‍ (25) എ​ന്നി​വ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം മൂ​ന്നു പ്ര​തി​ക​ളു​മാ​യി ഒ​ന്നി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യും.

പ്ര​തി​ക​ളു​ടെ വി​ദേ​ശ ബ​ന്ധ​ത്തെ​ക്കു​റി​ച്ചും വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ഇ​വ​ര്‍ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങി​ല്‍ എ​ത്തി​യ​താ​യാ​ണ് സൂ​ച​ന. പ്ര​തി​ക​ളു​ടെ യാ​ത്രാ​വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. ത​ട്ടി​യെ​ടു​ത്ത പ​ണം ക്രി​പ്‌​റ്റോ ക​റ​ന്‍​സി​യാ​ക്കി മാ​റ്റി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ എ​ത്തി പി​ന്‍​വ​ലി​ച്ച​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ‘ക്യാ​പ്പി​റ്റ​ലി​ക്‌​സ്' എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി ട്രേ​ഡിം​ഗ് ന​ട​ത്തി ഉ​യ​ര്‍​ന്ന​ലാ​ഭം ല​ഭി​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 90 ത​വ​ണ​ക​ളാ​യി 25 കോ​ടി രൂ​പ​യാ​ണ് സം​ഘം എ​റ​ണാ​കു​ളം സ്വ​ദേ​ശി​യി​ല്‍ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്.

District News

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്: സൂ​ത്ര​ധാ​ര​ൻ പി​ടി​യി​ൽ

ആ​ലു​വ: രാ​ജ്യ​ത്തെ നി​ര​വ​ധി ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ കെ. ​അ​ജ​യ് (25) ആ​ലു​വ സൈ​ബ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലായി. താ​യി​ക്കാ​ട്ടു​ക​ര ക​മ്പ​നി​പ്പ​ടി​യി​ലെ ഒ​രു ലോ​ഡ്ജി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ബം​ഗാ​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ളു​ള്ള​തി​നാ​ൽ കോ​ൽ​ക്ക​ത്ത പൊ​ലീ​സി​ന് പ്ര​തി​യെ കൈ​മാ​റും.

ഇ​യാ​ളി​ൽനി​ന്ന് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ധാ​ർ കാ​ർ​ഡു​ക​ൾ ക​ണ്ടെ​ത്തി. ക​ർ​ണാ​ട​ക, സി​ക്കിം, ആ​ന്ധ്ര​പ്ര​ദേ​ശ്, ജാ​ർ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലും ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

District News

കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ്: ഡോക്ടർക്ക് നഷ്ടമായത് 4.43 കോടി രൂപ

ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ഇരട്ടിത്തുക ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കണ്ണൂരിലെ ഒരു ഡോക്ടർക്ക് 4.43 കോടി രൂപ നഷ്ടമായി. സൈബർ പൊലീസിന് അടുത്തിടെ ലഭിച്ച ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് പരാതിയാണിത്. മട്ടന്നൂർ സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്.

വാട്സാപ്പ് വഴി ലഭിച്ച സന്ദേശത്തിലൂടെയാണ് ഡോക്ടർ വ്യാജ ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ നിക്ഷേപം നടത്തിയത്. വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ ഡോക്ടറെ പ്രേരിപ്പിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ചെറിയ തുകകൾക്ക് ലാഭം ലഭിച്ചതോടെ ഡോക്ടർ കൂടുതൽ തുക നിക്ഷേപിക്കുകയായിരുന്നു.

തുടർന്ന് തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാങ്കേതിക പ്രശ്നങ്ങളും മറ്റ് തടസ്സങ്ങളും പറഞ്ഞ് തട്ടിപ്പുകാർ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണ് ഡോക്ടർക്ക് താൻ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Latest News

Corehub Up