മണ്ണാർക്കാട്: ഓൺലൈൻ തട്ടിപ്പുകേസിൽ രണ്ടു പേർ അറസ്റ്റിൽ. കുമരംപുത്തൂർ കുളപ്പാടം നരിയാർമുണ്ട വീട്ടിൽ വിഷ്ണു (29), പള്ളിക്കുന്ന് മുസലിയാരകത്ത് മുഹമ്മദ് റിഷാൻ (22) എന്നിവരെയാണു മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
വിഷ്ണുവിന്റെ പേരിലുള്ള അക്കൗണ്ടുകളിലേക്കു വിവിധ അക്കൗണ്ടുകളിൽനിന്നു വന്ന മൂന്നു ലക്ഷം രൂപ ജാഫർ കൊപ്പം എന്നയാൾക്ക് നൽകിയെന്നും ഒരു ലക്ഷത്തിന് 25000 രൂപ വീതം കമ്മീഷൻ കൈപ്പറ്റിയെന്നും പോലീസ് പറഞ്ഞു.
2017 ജൂൺ 16ന് 415000 രൂപ അക്കൗണ്ടിലേക്ക് വന്നതായും ഇതിൽ നാലു ലക്ഷം പിൻവലിച്ചതായും കണ്ടെത്തി. മുഹമ്മദ് റിഷാന്റെ പേരിലുള്ള അക്കൗണ്ടുകളിലെ എടിഎം കാർഡുകൾ പതിനായിരം രൂപയ്ക്കു പലർക്കായി കൊടുത്തെന്നും കണ്ടെത്തി. ഈ കാർഡ് ഉപയോഗിച്ചും തട്ടിപ്പുനടത്തിയെന്നു പോലീസ് പറഞ്ഞു.
Tags : nattu vishesham Online fraud case