Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PAMPA

America

ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ്: ടീം ​എം​പ​വ​റി​ന് ക​രു​ത്താ​യി പ​മ്പ​യു​ടെ പ്ര​തി​നി​ധി​ക​ളാ​യ ജോ​ർ​ജ് ഓ​ലി​ക്ക​ലും സു​ധ ക​ർ​ത്ത​യും

ഫി​ല​ഡ​ൽ​ഫി​യ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഫെ​ഡ​റേ​ഷ​നാ​യ ഫൊ​ക്കാ​നയു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ വി​വി​ധ പാ​ന​ലു​ക​ൾ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി.

ഓ​ഗ​സ്റ്റ് ഏഴിന് ​ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ല മ​രേ​ട്ട് ന​യി​ക്കു​ന്ന ടീം ​എം​പ​വ​ർ സ​ജീ​വ പ്ര​ചാ​ര​ണ​വു​മാ​യി മു​ന്നേ​റു​ക​യാ​ണ്.

ടീം ​എം​പ​വ​റി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ജോ​ർ​ജ് ഓ​ലി​ക്ക​ലും ട്ര​സ്റ്റി ബോ​ർ​ഡ് സ്ഥാ​നാ​ർ​ഥി​യാ​യ സു​ധ ക​ർ​ത്ത​യും പ​മ്പയു​ടെ അം​ഗീ​കൃ​ത പ്ര​തി​നി​ധി​ക​ളാ​ണ്. ഇ​രു​വ​രു​ടെ​യും സം​ഘ​ട​നാ രം​ഗ​ത്തെ ദീ​ർ​ഘ​കാ​ല പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​വും ഫൊ​ക്കാ​ന​യി​ലെ മു​ൻ​കാ​ല സേ​വ​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ശ്ര​ദ്ധ നേ​ടു​ന്നു​ണ്ട്.

ഫൊ​ക്കാ​ന​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ൻ​പ് സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​ട്ടു​ള്ള ജോ​ർ​ജ് ഓ​ലി​ക്ക​ലും സു​ധ ക​ർ​ത്ത​യും സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്കും വി​ക​സ​ന​ത്തി​നും സം​ഭാ​വ​ന ന​ൽ​കി​യ​വ​രാ​ണെ​ന്ന് അ​വ​രു​ടെ അ​നു​യാ​യി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഭ​ര​ണ​പ​ര​മാ​യ അ​നു​ഭ​വം, സം​ഘ​ട​നാ ഏ​കോ​പ​ന​ശേ​ഷി, സ​മൂ​ഹ​വു​മാ​യി അ​ടു​ത്ത ബ​ന്ധം എ​ന്നി​വ​യാ​ണ് ഇ​രു​വ​രു​ടെ​യും പ്ര​ധാ​ന ശ​ക്തി​ക​ളാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ടീം ​എം​പ​വ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി പ്ര​ചാ​ര​ണം ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

യു​വ​ജ​ന പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്ക​ൽ, അം​ഗ​സം​ഘ​ട​ന​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്ക​ൽ, സാം​സ്കാ​രി​ക-​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്ക​ൽ, സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത​യും ഐ​ക്യ​വും ഉ​റ​പ്പാ​ക്ക​ൽ എ​ന്നി​വ​യാ​ണ് ടീം ​മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.

പ​മ്പ​യു​ടെ അം​ഗീ​കൃ​ത പ്ര​തി​നി​ധി​ക​ളാ​യ ജോ​ർ​ജ് ഓ​ലി​ക്ക​ലി​നും സു​ധ ക​ർ​ത്ത​യ്ക്കും വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലെ നേ​താ​ക്ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളു​ടെ​യും പി​ന്തു​ണ ല​ഭി​ക്കു​ന്ന​താ​യി ടീം ​എം​പ​വ​ർ വൃ​ത്ത​ങ്ങ​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു.

അ​നു​ഭ​വ​സ​മ്പ​ന്ന​രാ​യ സ്ഥാ​നാ​ർ​ഥി​ക​ൾ ഫൊ​ക്കാ​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്താ​കു​മെ​ന്ന് പ​മ്പ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ പോ​ക്ക​ണോ​സി​ലു​ള്ള ക​ല​ഹാ​രി റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് തെര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. അം​ഗീ​കൃ​ത പ്ര​തി​നി​ധി​ക​ളു​ടെ വോ​ട്ടു​ക​ളി​ലൂ​ടെ​യാ​ണ് സം​ഘ​ട​ന​യു​ടെ പു​തി​യ നേ​തൃ​ത്വ​ത്തെ തെര​ഞ്ഞെ​ടു​ക്കു​ക.

District News

​മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ൻ: പ​മ്പാ തീ​ര​ത്തേ​ക്ക് ഇ​നി ഗ​ര്‍​ഡ​ര്‍ പാ​ലം

മാ​രാ​മ​ണ്‍: പ​മ്പാ​ന​ദി​യി​ല്‍ ഉ​റ​പ്പി​ക്കു​ന്ന തെ​ങ്ങി​ന്‍​കു​റ്റി​ക​ള്‍​ക്കു മു​ക​ളി​ല്‍ പ​ല​ക​യും ഇ​രു​മ്പു പാ​ളി​ക​ളും നി​ര​ത്തി, ഇ​രു​മ്പു​വ​ല ഉ​പ​യോ​ഗി​ച്ച് സം​ര​ക്ഷ​ണ വേ​ലി​യും തീ​ര്‍​ത്ത് പ​മ്പാ തീ​ര​ത്തേ​ക്ക് വി​ശ്വാ​സി​ക​ള്‍​ക്ക് ന​ട​ന്നു നീ​ങ്ങാ​നാ​യി നി​ര്‍​മി​ച്ചി​രു​ന്ന താ​ത്കാ​ലി​ക പാ​ല​ങ്ങ​ള്‍ വി​സ്മൃ​തി​യി​ലേ​ക്ക്.

131 -ാമ​ത് മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തു​ന്ന​വ​ര്‍​ക്കാ​യി ആ​ധു​നി​ക സാ​ങ്കേ​തി​കവി​ദ്യ​യു​ടെ പു​ത്ത​ന്‍​പാ​ല​ങ്ങ​ളാ​ണ് താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​മ്പാ​ന​ദി​ക്കു കു​റു​കെ ത​യാ​റാ​കു​ന്ന​ത്. ഫെ​ബ്രു​വ​രി എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​നി​ലേ​ക്ക് പ​മ്പ​യു​ടെ മ​റു​ക​ര​യി​ല്‍ നി​ന്നും എ​ത്തു​ന്ന​വ​രെ മ​ണ​ല്‍​പ്പു​റ​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ചെ​പ്പ​ള്ളി പു​ര​യി​ട​ത്തി​ല്‍ നി​ന്ന് ക​ണ്‍​വ​ന്‍​ഷ​ന്‍റെ പ്ര​ധാ​ന വേ​ദി​ക്ക​രി​കി​ല്‍ എ​ത്തു​ന്ന ആ​ദ്യ പാ​ലം പൂ​ര്‍​ത്തി​യാ​യി. ഇ​തി​ലൂ​ടെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ പ​ന്ത​ല്‍ ആ​വ​ശ്യ​ത്തി​നു​ള്ള സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ക്കു​ന്ന​ത്.

തെ​ങ്ങി​ന്‍​കു​റ്റി​ക​ള്‍​ക്കു പ​ക​രം 700 എം​എം വ്യാ​സ​മു​ള്ള വ​ലി​യ മൈ​ല്‍​ഡ് സ്റ്റീ​ല്‍ പൈ​പ്പു​ക​ളും ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള ഇ​രു​മ്പു ഗ​ര്‍​ഡ​റു​ക​ളു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ രൂ​പ​രേ​ഖ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ന്ന് പാ​ല​ങ്ങ​ള്‍​ക്കു​ള്ള ക​രാ​റാ​ണ് സം​ഘാ​ട​ക​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

നെ​ടു​മ്പ്ര​യാ​ര്‍ ക​ര​യി​ല്‍ നി​ന്നും മാ​രാ​മ​ണ്‍ റി​ട്രീ​റ്റ് സെ​ന്‍റ​റി​ല്‍ നി​ന്നു​മു​ള്ള പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​വും ന​ട​ന്നു​വ​രു​ന്നു. ന​ദി​യി​ല്‍ പൈ​ലിം​ഗ് ന​ട​ത്തി​യാ​ണ് പൈ​പ്പു​ക​ള്‍ ഉ​റ​പ്പി​ക്കു​ന്ന​ത്. ക​ണ്‍​വ​ന്‍​ഷ​ന്‍ ക​ഴി​യു​ന്ന​തോ​ടെ ഇ​തു നീ​ക്കം ചെ​യ്യും. എ​റ​ണാ​കു​ള​ത്താ​ണ് പാ​ല​ത്തി​ന്‍റെ ഘ​ട​ന ത​യാ​റാ​ക്കി​യ​ത്. അ​വ മാ​രാ​മ​ണ്ണി​ലെ​ത്തി​ച്ച് ഘ​ടി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്.

തു​ട​ര്‍​വ​ര്‍​ഷ​ങ്ങ​ളി​ലും ഇ​തേ​പാ​ലം

അ​ടു​ത്ത​വ​ര്‍​ഷ​ങ്ങ​ളി​ലും പാ​ലം ഇ​തേ രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്കാ​നാ​കും. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം പാ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സം​ഘാ​ട​ക​ര്‍​ക്കു കൈ​മാ​റ​ത്ത​ക്ക രീ​തി​യി​ലാ​ണ് ക​രാ​ർ. 110 ടൗ​ണ്‍ ഉ​രു​ക്ക് നി​ര്‍​മാ​ണാ​വ​ശ്യ​ത്തി​നു വേ​ണ്ടി​വ​ന്നു.
റി​ട്രീ​റ്റ് സെ​ന്‍റ​റി​നു മു​മ്പി​ലൂ​ടെ​യു​ള്ള പാ​ല​ത്തി​നു നാ​ല് മീ​റ്റ​ര്‍ വീ​തി​യു​ണ്ടാ​കും. മ​റ്റു ര​ണ്ട് പാ​ല​ങ്ങ​ള്‍​ക്കും മൂ​ന്ന് മീ​റ്റ​റാ​ണ് വീ​തി.

മ​ണ​ല്‍​പ്പ​ര​പ്പി​ലേ​ക്ക് വാ​ഹ​നങ്ങ​ള്‍ ഇ​റ​ക്കു​ന്ന​തി​നു നി​യ​ന്ത്ര​ണ​മു​ണ്ടെ​ങ്കി​ലും അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ല്‍ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്കോ ആം​ബു​ല​ന്‍​സി​നോ ഇ​തു​വ​ഴി ക​ട​ന്നു​വ​രാ​നാ​കും. പ​മ്പാ​ന​ദി​യി​ലൂ​ടെ​യു​ള്ള വ​ള്ള​ങ്ങ​ളു​ടെ യാ​ത്ര​യ്‌​ക്കോ ക​ട​വു​ക​ള്‍​ക്കോ ത​ട​സ​മു​ണ്ടാ​ക്കാ​തെ​യാ​ണ് നി​ര്‍​മാ​ണം. വ​ശ​ങ്ങ​ള്‍ ഇ​ര​മ്പു​വ​ല​യി​ട്ടു ത​ന്നെ ഭ​ദ്ര​മാ​ക്കും. 5 എം​എം ക​ന​മു​ള്ള ഇ​രു​മ്പു​പാ​ളി​ക​ള്‍​ക്കു മു​ക​ളി​ല്‍ കാ​ര്‍​പെ​റ്റ് വി​രി​ച്ചാ​ണ് ന​ട​പ്പാ​ത സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.

എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യ അ​വാ​ന്‍​സ് എ​ന്‍​ജി​നി​യ​റിം​ഗ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ക​മ്പ​നി​യാ​ണ് നി​ര്‍​മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ച​മ്പ​ക്കു​ള​ത്തു നി​ന്നു​ള്ള മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ര്‍ ഉ​ള്‍​പ്പെ​ടെ 20 ജോ​ലി​ക്കാ​രാ​ണ് പ​ണി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ സോ​ണി സ്‌​ക​റി​യ പ​ട്ട​റ​മ്പി​ലാ​ണ് ക​മ്പ​നി​യു​ടെ എം​ഡി. തൃ​ശൂ​ര്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജാ​ണ് പാ​ലം രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. എ​ല്ലാ​വ​ര്‍​ഷ​വും ത​ടി​യി​ല്‍ നി​ര്‍​മി​ച്ചി​ട്ടു​ള്ള താ​ത്കാ​ലി​ക പാ​ല​ത്തി​നാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ സം​ഘാ​ട​ക​ര്‍​ക്ക് വ​ന്‍ ചെ​ല​വാ​ണ് വ​ന്നു​കൊ​ണ്ടി​രു​ന്ന​ത്.

ക​ണ്‍​വ​ന്‍​ഷ​ന്‍ കാ​ല​യ​ള​വി​ലേ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥി​ര സം​വി​ധാ​നം എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ച​പ്പോ​ള്‍ സ്വീ​കാ​ര്യ​മാ​യി. ക​ണ്‍​വ​ന്‍​ഷ​ന്‍ ക​ഴി​ഞ്ഞാ​ലു​ട​ന്‍ പാ​ല​ത്തി​ന്‍റെ ഉ​രു​ക്കു ഗ​ര്‍​ഡ​റു​ക​ളും മ​റ്റും സ​ഭാ​വ​ക ചെ​പ്പ​ള്ളി പു​ര​യി​ട​ത്തി​ല്‍ സൂ​ക്ഷി​ക്കും. 15 വ​ര്‍​ഷം വ​രെ ക​മ്പ​നി പാ​ലം നി​ര്‍​മി​ച്ചു ന​ല്‍​കും. പി​ന്നീ​ട് ഇ​ത് സ​ഭ​യ്ക്കു സ്വ​ന്ത​മാ​കും. ഓ​രോ ക​ണ്‍​വ​ന്‍​ഷ​നി​ലും സം​ഘാ​ട​ക​ര്‍ ജോ​ലി​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് പാ​ല​ത്തി​ന്‍റെ നി​ര്‍​മി​തി ന​ട​ത്തി​യാ​ല്‍ മ​തി​യാ​കും.

District News

പ​മ്പ കോ​ള​ജി​ലെ രാ​ജ്യാ​ന്ത​ര കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു

മാ​ന്നാ​ർ: ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പ​രു​മ​ല ഡി​ബി പ​മ്പ കോ​ള​ജി​ൽ ന​ട​ന്നുവ​ന്ന രാ​ജ്യ​ാന്ത​ര കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു. സു​വോ​ള​ജി ബോ​ട്ട​ണി വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന കോ​ൺ​ഫ​റ​സി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം കു​സാ​റ്റ് ര​ജി​സ്ട്രാ​ർ പ്ര​ഫ. എ.​യു.​ അ​രു​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.


പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എ​സ്. സു​രേ​ഷ് അധ്യ​ക്ഷ​നാ​യി​രു​ന്നു. ച​ട​ങ്ങി​ൽ മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്. ശ്രീ​ക​ല., ഡോ. ​എ​സ്. വാ​ണി , ഡോ. ​വി.​കെ. ജ​യിം​ഷ റാ​ണി, ഡോ. ​ടി.എ​സ്. ജി​ൻ​സി, സെ​ന​റ്റ് അം​ഗം എം.എ​സ്. ഉ​ണ്ണി, ഡോ. ​എ​സ്. സ​ത്യ​ജി​ത്ത്, കെ.​കെ.​ഹ​രി​ലാ​ൽ, ജി. ​കാ​വ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 102 പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച കോ​ൺ​ഫ​റ​സ് വ​ൻ വി​ജ​യ​വും മാ​തൃ​കാ​പ​ര​വു​മാ​ണെ​ന്ന് കു​സാ​റ്റ് ര​ജി​സ്ട്രാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മി​ക​ച്ച പ്ര​ബ​ന്ധാ വ​ത​ര​ണ​ത്തി​നു​ള്ള പു​ര​സ്കാ​രം പ്ര​ഫ. എ.യു. ​അ​രു​ൺ നി​ർ​വ​ഹി​ച്ചു.

Kerala

ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ജ​ന പ്ര​വാ​ഹം; പ​ത്തു ല​ക്ഷം പേ​ർ ദ​ര്‍​ശ​നം ന​ട​ത്തി

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ജ​ന പ്ര​വാ​ഹം. ഇ​തു​വ​രെ ദ​ര്‍​ശ​നം ന​ട​ത്തി​യ ഭ​ക്ത​രു​ടെ എ​ണ്ണം പ​ത്തു ല​ക്ഷം പി​ന്നി​ട്ടു.

തീ​ര്‍​ഥാ​ട​നം ആ​രം​ഭി​ച്ച് 12-ാം ദി​ന​മാ​യ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴു വ​രെ 79707 പേ​രാ​ണ് മ​ല​ക​യ​റി​യ​ത്. കൃ​ത്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തി​നാ​ല്‍ സു​ഖ​ദ​ര്‍​ശ​നം ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് തീ​ര്‍​ഥാ​ട​ക​ര്‍ മ​ല​യി​റ​ങ്ങു​ന്ന​ത്.

പ​മ്പ​യി​ല്‍ നി​ന്ന് സ​ന്നി​ധാ​ന​ത്തേ​ക്ക് പു​റ​പ്പെ​ട്ടാ​ല്‍ അ​ധി​ക​നേ​രം കാ​ത്തു​നി​ല്‍​ക്കാ​തെ ത​ന്നെ എ​ല്ലാ ഭ​ക്ത​ര്‍​ക്കും ദ​ര്‍​ശ​നം ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ട്.

Kerala

ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക്; സ്പോ​ട്ട് ബു​ക്കിം​ഗ് സാ​ഹ​ച​ര്യം നോ​ക്കി തീ​രു​മാ​നി​ക്കാം: ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്പോ​ട്ട് ബു​ക്കിം​ഗി​ൽ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​മാ​യി ഹൈ​ക്കോ​ട​തി. സ്പോ​ട്ട് ബു​ക്കിം​ഗ് എ​ത്ര​പേ​ര്‍​ക്ക് ന​ൽ​കാ​മെ​ന്ന് സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നും ശ​ബ​രി​മ​ല​യി​ലെ പോ​ലീ​സ് ചീ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​ക്കും തീ​രു​മാ​നി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

സ്പോ​ട്ട് ബു​ക്കിം​ഗ് 5000 ആ​യി നി​ജ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​ഉ​ത്ത​ര​വി​ലാ​ണ് ഹൈ​ക്കോ​ട​തി പു​തി​യ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശ​ബ​രി​മ​ല​യി​ൽ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് സ്പോ​ട്ട് ബു​ക്കിം​ഗ് പ്ര​തി​ദി​നം 5000 ആ​യി നി​ജ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

ഇ​തോ​ടെ ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് കു​റ​ഞ്ഞി​രു​ന്നു. നി​ല​വി​ൽ ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് വ​ഴി 70000 പേ​രെ​യും സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി 5000 പേ​രെ​യു​മാ​ണ് പ്ര​തി​ദി​നം ക​യ​റ്റി​വി​ടു​ന്ന​ത്.

 

Kerala

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ഒ​രു​ങ്ങി പ​മ്പാ തീ​രം aagola ayya

 

പ​ന്പാ: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ഒ​രു​ങ്ങി പ​മ്പാ തീ​രം. ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ​ഹ​ക​ര​ണ-​തു​റ​മു​ഖ-​ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ അ​ധ്യ​ക്ഷ​നാ​കും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാ​ർ, സം​സ്ഥാ​ന മ​ന്ത്രി​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മു​ഹ്യ, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, വി​വി​ധ സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

മൂ​ന്ന് പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​സ്ഥി​തി​ക്ക് ദോ​ഷം വ​രാ​ത്ത രീ​തി​യി​ൽ ജ​ർ​മ​ൻ ഹാ​ങ്ങ​ർ പ​ന്ത​ൽ ത​യാ​റാ​യി. പ​മ്പ മ​ണ​പ്പു​റ​ത്തെ 43,000 ച​തു​ര​ശ്ര​യ​ടി​യു​ള്ള പ്ര​ധാ​ന വേ​ദി​യി​ലാ​ണ് ഉ​ദ്ഘാ​ട​ന, സ​മാ​പ​ന സ​മ്മേ​ള​നം. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ 3,000 പ്ര​തി​നി​ധി​ക​ൾ​ക്ക് ഇ​വി​ടെ​യാ​ണ് ഇ​രി​പ്പി​ടം. ത​റ​നി​ര​പ്പി​ൽ നി​ന്ന് നാ​ല​ടി ഉ​യ​ര​ത്തി​ൽ 2,400 ച​തു​ര​ശ്ര​യ​ടി​യി​ലാ​ണ് സ്റ്റേ​ജ്. ഇ​തി​നോ​ട് ചേ​ർ​ന്ന് ഗ്രീ​ൻ റൂ​മു​മു​ണ്ട്. മീ​ഡി​യ റൂ​മു​ൾ​പ്പെ​ടെ പ്ര​ധാ​ന വേ​ദി​യോ​ട് ചേ​ർ​ന്നാ​ണ്.

പ​മ്പ​യു​ടെ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ച്ച് മ​ണ​പ്പു​റ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഘ​ട​ന​യ്ക്ക് ദോ​ഷം വ​രാ​തെ പൂ​ർ​ണ​മാ​യും ഹ​രി​ത ച​ട്ടം പാ​ലി​ച്ചാ​ണ് പ​ന്ത​ൽ നി​ർ​മി​ച്ച​ത്. ത​റ​യി​ൽ നി​ന്ന് ഒ​ര​ടി ഉ​യ​ര​ത്തി​ൽ പ്ലൈ​വു​ഡി​ലാ​ണ് പ്ലാ​റ്റ്‌​ഫോം. ഹി​ൽ​ടോ​പ്പി​ൽ ര​ണ്ട് പ​ന്ത​ലു​ണ്ട്. പാ​ന​ൽ ച​ർ​ച്ച​യ്ക്കാ​യി 4,500 ച​രു​ര​ശ്ര​യ​ടി​യി​ലും ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി 7,000 ച​ത​രു​ശ്ര​യ​ടി​യി​ലു​മാ​ണ് ഇ​വി​ടെ പ​ന്ത​ൽ.

പ​മ്പ തീ​ര​ത്തും ഭ​ക്ഷ​ണ സൗ​ക​ര്യ​മു​ണ്ട്. ഇ​തി​നാ​യി 7,000 ച​തു​ര​ശ്ര​യ​ടി​യി​ൽ ജ​ർ​മ​ൻ ഹാ​ങ്ങ​ർ പ​ന്ത​ൽ നി​ർ​മി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​ദ​ർ​ശ​ന മേ​ള സം​ഘ​ടി​പ്പി​ക്കാ​നാ​യി 2,000 ച​തു​ര​ശ്ര​യ​ടി​യി​ൽ മ​റ്റൊ​രു പ​ന്ത​ലു​മു​ണ്ട്.

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ആ​ൻ​ഡ് ക​ൺ​സ്ട്ര​ക്ഷ​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​മ​ട​ക്കം ഇ​വ​ർ നി​ർ​വ​ഹി​ക്കും. സം​ഗ​മ​ത്തി​നു​ശേ​ഷം പ​ന്ത​ൽ പൂ​ർ​ണ​മാ​യും അ​ഴി​ച്ചു​മാ​റ്റും. പ​മ്പ​യി​ലെ ശു​ചി​മു​റി​ക​ളു​ടേ​ത​ട​ക്കം അ​റ്റ​കു​റ്റ​പ​ണി പൂ​ർ​ത്തി​യാ​യി.

സം​ഗ​മ​ത്തി​ൽ മൂ​ന്ന് സ​മാ​ന്ത​ര സെ​ഷ​നും ന​ട​ക്കും. ഓ​രോ സെ​ഷ​നും ശ​ബ​രി​മ​ല​യു​ടെ വി​ക​സ​ന​ത്തി​ലെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​കും. ആ​ദ്യ സെ​ഷ​ൻ ശ​ബ​രി​മ​ല മാ​സ്റ്റ​ർ​പ്ലാ​നി​നെ കു​റി​ച്ചാ​ണ്. ഹൈ​പ​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, ന​യ​രൂ​പീ​ക​ര​ണ വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ ഇ​തി​ൽ പ​ങ്കെ​ടു​ക്കും.

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, തീ​ർ​ഥാ​ട​ക​രു​ടെ ക്ഷേ​മം തു​ട​ങ്ങി​യ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ളെ കു​റി​ച്ച് സെ​ഷ​നി​ൽ ച​ർ​ച്ച ചെ​യ്യും. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​കൊ​ണ്ട് ക്ഷേ​ത്ര​ത്തി​ന്‍റെ പാ​ര​മ്പ​ര്യം നി​ല​നി​ർ​ത്തു​ന്ന സു​സ്ഥി​ര​മാ​യ കാ​ഴ്ച​പ്പാ​ട് രൂ​പ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം.

ര​ണ്ടാ​മ​ത്തെ സെ​ഷ​ൻ "ആ​ത്മീ​യ ടൂ​റി​സം സ​ർ​ക്യൂ​ട്ടു​ക​ൾ' എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചാ​ണ്. കേ​ര​ള​ത്തി​ലെ മ​റ്റ് സാം​സ്‌​കാ​രി​ക, ആ​ത്മീ​യ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ശ​ബ​രി​മ​ല​യെ എ​ങ്ങ​നെ ബ​ന്ധി​പ്പി​ക്കാം എ​ന്ന് ഇ​തി​ൽ ച​ർ​ച്ച ചെ​യ്യും. ടൂ​റി​സം-​വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ തീ​ർ​ഥാ​ട​ക​രു​ടെ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും, പ്രാ​ദേ​ശി​ക പൈ​തൃ​കം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും, ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മു​ള്ള വ​ഴി​ക​ൾ അ​വ​ത​രി​പ്പി​ക്കും.

മൂ​ന്നാ​മെ​ത്ത സെ​ഷ​ൻ "ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് നി​യ​ന്ത്ര​ണ​വും സ​ജ്ജീ​ക​ര​ണ​ങ്ങ​ളും' എ​ന്ന വി​ഷ​യ​മാ​ണ്. പ്ര​മു​ഖ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ, സാ​ങ്കേ​തി​ക പ​ങ്കാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

എ​ല്ലാ വ​ർ​ഷ​വും ശ​ബ​രി​മ​ല സ​ന്ദ​ർ​ശി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​ർ​ക്ക് എ​ങ്ങ​നെ മെ​ച്ച​പ്പ​ട്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​മെ​ന്ന​താ​കും ഈ ​സെ​ഷ​നി​ൽ വി​ശ​ദീ​ക​രി​ക്കു​ക. നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ, ആ​രോ​ഗ്യ പ​രി​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ, വി​വി​ധ വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​നം എ​ന്നി​വ​യി​ലെ പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ച​ർ​ച്ച ചെ​യ്യും.

രാ​വി​ലെ ആ​റി​ന് പ്ര​തി​നി​ധി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 11 വ​രെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം. തു​ട​ർ​ന്നാ​ണ് സ​മാ​ന്ത​ര സെ​ഷ​നു​ക​ൾ. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം ഗാ​യ​ക​ൻ വി​ജ​യ് യേ​ശു​ദാ​സ് ന​യി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി. വൈ​കി​ട്ട് 3.20 ന് ​ച​ർ​ച്ച​ക​ളു​ടെ സ​മാ​ഹ​ര​ണം. തു​ട​ർ​ന്ന് സ​മാ​പ​ന സ​മ്മേ​ള​നം. പ്ര​തി​നി​ധി​ക​ൾ​ക്ക് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നും അ​വ​സ​ര​മു​ണ്ട്.

NRI

പ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ഐ സെ​മി​നാ​ർ 13ന്

ഫി​ല​ഡ​ല്‍​ഫി​യ: ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (നി​ർ​മി​ത ബു​ദ്ധി) എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ച​ർ​ച്ച​യും ക്ലാ​സും പ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ നാ​ല് വ​രെ പ​മ്പ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലാ​ണ്(9726 ബ​സ​ൽ​റ്റ​ൺ അ​വ​ന്യൂ, യൂ​ണി​റ്റ് 1) സെ​മി​നാ​ർ ന​ട​ക്കു​ന്ന​ത്.

നി​ർ​മി​ത ബു​ദ്ധി എ​ന്താ​ണ്, അ​ത് എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു, അ​നു​ദി​ന ജീ​വി​ത​ത്തി​ൽ എ​ഐ കൊ​ണ്ടു​ള്ള പ്ര​യോ​ജ​ന​ങ്ങ​ൾ, ഈ ​സാ​ങ്കേ​തി​ക വി​ദ്യ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം, ഇ​തി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ച​തി​ക്കു​ഴി​ക​ൾ എ​ന്നി​വ സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ക്കും.

ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ, മോ​ഡി ജേ​ക്ക​ബ്, ഡേ​വി​ഡ് ഫി​ലി​പ്പ് എ​ന്നി​വ​രാ​ണ് സെ​മി​നാ​റി​ൽ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ൺ പ​ണി​ക്ക​ർ (പ്ര​സി​ഡ​ന്‍റ്) - 215 605 5109, ജോ​ർ​ജ് ഓ​ലി​ക്ക​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) - 215 873 4365, സു​മോ​ദ് നെ​ല്ലി​ക്കാ​ല (ട്ര​ഷ​റ​ർ) - 267 322 8527.

Latest News

Corehub Up