Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PV ANVAR

  ബെഡ് റസ്റ്റിലാണ്; സത്യപ്രതിജ്ഞയ്ക്ക് എത്താനാവാത്തതിന്‍റെ വിഷമം പങ്കുവച്ച് പി.വി.അൻവർ

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് എ​ത്താ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ വി​ഷ​മം പ​ങ്കു​വ​ച്ച് പി.​വി.​അ​ൻ​വ​ർ. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യെ​ങ്കി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഡോ​ക്‌​ട​ർ​മാ​ർ ത​നി​ക്ക് ബെ​ഡ് റെ​സ്റ്റ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ൻ​വ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ ക​ടു​ത്ത നി​രാ​ശ​യി​ലാ​ണ്. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ ഫ്ലാ​റ്റി​ൽ വി​ശ്ര​മ​ത്തി​ലാ​ണ് താ​ൻ മീ​ഡി​യ വ​ഴി ച​ട​ങ്ങ് കാ​ണു​ക മാ​ത്ര​മാ​ണ് ഏ​ക വ​ഴി​യെ​ന്നും അ​ൻ​വ​ർ കു​റി​ച്ചു. പു​തി​യ സ​ർ​ക്കാ​രി​നും മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും അ​ൻ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Kerala

ആ​രു​ടെ വോ​ട്ടും സ്വീ​ക​രി​ക്കും; എ​സ്ഡി​പി​ഐ വോ​ട്ട് വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി പി.​വി. അ​ൻ​വ​ർ

കോ​ഴി​ക്കോ​ട്: എ​സ്ഡി​പി​ഐ വോ​ട്ട് വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ബേ​പ്പൂ​രി​ലെ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ‌ പി.​വി. അ​ൻ​വ​ർ. ആ​രു​ടെ വോ​ട്ടും സ്വീ​ക​രി​ക്കു​മെ​ന്ന് പി.​വി. അ​ൻ​വ​ർ പ​റ​ഞ്ഞു. എ​സ്ഡി​പി​ഐ​യു​ടെ വോ​ട്ട് സ്വീ​ക​രി​ക്കു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ൻ​വ​ർ.

പി​ണ​റാ​യി​സ​ത്തി​നും മ​രു​മോ​നി​സ​ത്തി​നു​മെ​തി​രെ ആ​ര് വോ​ട്ട് ത​ന്നാ​ലും സ്വീ​ക​രി​ക്കു​മെ​ന്ന് പി.​വി. അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി. ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ലെ ഇ​ഡി​യു​ടെ റി​പ്പോ​ർ​ട്ട് ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണെ​ന്നും പി.​വി. അ​ൻ​വ​ർ അ​റി​യി​ച്ചു.

കേ​സു​ക​ൾ ഉ​യ​ർ​ത്തി ത​ന്നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തി. വി​ക​സ​നം ഉ​യ​ർ​ത്തി​യ​പ്പോ​ൾ വ്യ​ക്തി​ഹ​ത്യ​യാ​ണ് ന​ട​ത്തി​യ​ത്. രാ​ഷ്ട്രീ​യ​പോ​രാ​ട്ട​ത്തി​ന് എ​ത്തി​യ താ​ൻ വൈ​കാ​രി​ക​മാ​യി പ്ര​തി​ക​രി​ക്കേ​ണ്ടി വ​ന്നു. ബേ​പ്പൂ​രി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് പോ​ലു​മി​ല്ലെ​ന്നും പി.​വി. അ​ൻ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സ്വ​ത്ത് വി​വ​ര​ങ്ങ​ളും ക്രി​മി​ന​ല്‍ കേ​സും പ​ത്രി​ക​യി​ൽ മ​റ​ച്ചു​വ​ച്ചു; പി.​വി. അ​ന്‍​വ​റി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി

 

കോ​ഴി​ക്കോ​ട്: ബേ​പ്പു​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി. അ​ന്‍​വ​റി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി. ക്രി​മി​ന​ല്‍ കേ​സും സ്വ​ത്ത് വി​വ​ര​ങ്ങ​ളും നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​യി​ൽ മ​റ​ച്ചു​വ​ച്ചെ​ന്നാ​ണ് പ​രാ​തി.

കൊ​ല്ലം സ്വ​ദേ​ശി​യും വ്യ​വ​സാ​യി​യു​മാ​യി മു​രു​ഗേ​ഷ് ന​രേ​ന്ദ്ര​നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ഫോ​ണ്‍ ചോ​ർ​ത്ത​ലി​ൽ അ​ൻ​വ​റി​നെ​തി​രെ മ​ല​പ്പു​റം പോ​ലീ​സ് കേ​സെ​ടു​ത്ത​ത് മു​രു​ഗേ​ഷി​ന്റെ പ​രാ​തി​യി​ലാ​യി​രു​ന്നു.

മ​ല​പ്പു​റം കൂ​മം​കു​ള​ത്ത് അ​ന്‍​വ​റി​ന്‍റെ പേ​രി​ലു​ള്ള അ​ഞ്ച് കെ​ട്ടി​ട​ങ്ങ​ളു​ടെ വി​വ​ര​വും അ​ന്‍​വ​റി​ന്‍റെ ആ​ദ്യ ഭാ​ര്യ ഷീ​ജ​യു​ടെ പേ​രി​ലു​ള്ള എ​ട്ട് കെ​ട്ടി​ട​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും മ​റ​ച്ചു​വ​ച്ച​താ​യും പ​രാ​തി​യി​ൽ ആ​രോ​പ​ണ​മു​ണ്ട്.

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ, സം​സ്ഥാ​ന ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ർ, ബേ​പ്പു​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. മു​ഹ​മ്മ​ദ് റി​യാ​സ് ആ​ണ് ബേ​പ്പു​രി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

Kerala

പി​ണ​റാ​യി​സം അ​വ​സാ​നി​ക്കാ​ൻ പോ​കു​ന്നു; കൂ​ടു​ത​ൽ സി​പി​എം നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സി​ലെ​ത്തും: പി.​വി. അ​ൻ​വ​ർ

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ പി​ണ​റാ​യി​സം അ​വ​സാ​നി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മായ പി.​വി. അ​ൻ​വ​ർ. ഐ​ഷാ പോ​റ്റി​ക്ക് പി​ന്നാ​ലെ കൂ​ടു​ത​ൽ സി​പി​എം നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സി​ലേ​ക്ക് വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ണ​റാ​യി​യു​ടെ ത​ക​ർ​ച്ച​യു​ടെ കാ​ര​ണം മു​ഹ​മ്മ​ദ് റി​യാ​സ് ആ​ണ്. മ​രു​മോ​നി​സ​മാ​ണ് കോ​ഴി​ക്കോ​ട് അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ൽ ന​ട​പ്പാ​കു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ വി​രു​ദ്ധ​ത പൂ​ർ​ണ​മാ​യി പ്ര​ക​ട​മാ​യി​ട്ടി​ല്ലെ​ന്നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ സീ​റ്റ് യു​ഡി​എ​ഫി​ന് ല​ഭി​ക്കു​മെ​ന്നും അ​ൻ​വ​ർ
പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് എ​വി​ടെ​യും മ​ത്സ​രി​ക്കാ​ൻ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ത​യാ​റാ​ണെ​ന്നും അ​ൻ​വ​ർ അ​റി​യി​ച്ചു. യു​ഡി​എ​ഫി​ൽ ഒ​രു സീ​റ്റും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ത​നി​ക്ക് ഒ​രു ഉ​പാ​ധി​യു​മി​ല്ലെ​ന്നും പ​റ​ഞ്ഞ അ​ൻ​വ​ർ എ​ല്ലാം യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന് തീ​രു​മാ​നി​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Kerala

പി.​വി. അ​ൻ​വ​റി​ന്‍റെ വീ​ട്ടി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ഡി റെ​യ്ഡ്

മ​ല​പ്പു​റം: തൃ​ണ​മൂ​ൽ‌ കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​വി. അ​ൻ​വ​റി​ന്‍റെ വീ​ട്ടി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ഡി റെ​യ്ഡ്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. അ​ൻ​വ​റി​ന്‍റെ മ​ല​പ്പു​റ​ത്തെ വീ​ട്ടി​ലും മ​ഞ്ചേ​രി പാ​ർ​ക്കി​ലും സ​ഹാ​യി സി​യാ​ദി​ന്‍റെ വീ​ട്ടി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

ഇ​ന്നു രാ​വി​ലെ 6.30യോടെ​യാ​ണ് അ​ൻ​വ​റി​ന്‍റെ വീ​ട്ടി​ലെ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്. ചെ​ന്നൈ, കോ​ഴി​ക്കോ​ട്, കൊ​ച്ചി യൂ​ണി​റ്റു​ക​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

2015 ലാ​ണ് അ​ൻ​വ​റും സ​ഹാ​യി സി​യാ​ദും ചേ​ര്‍​ന്ന് 12 കോ​ടി രൂ​പ
കെ​എ​ഫ്‌​സി(​കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍)​യി​ല്‍​നി​ന്ന് ക​ട​മെ​ടു​ത്ത​ത്. ഈ ​കേ​സ് നി​ല​വി​ൽ വി​ജി​ല​ൻ​സും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

അ​ൻ​വ​റി​ന്‍റെ സി​ൽ​സി​ല പാ‍​ർ​ക്കി​ൽ ക​ഴി​ഞ്ഞ ദി​വ​സം വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ​യാ​ണ് അ​ൻ​വ​ർ മ​ല​പ്പു​റ​ത്തെ കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്നും ലോ​ണെ​ടു​ത്ത​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ണ് വാ​യ്പ​യെ​ടു​ത്തെ​ന്നാ​ണ് ആ​ക്ഷേ​പം.

ഇ​ക്കാ​ല​യ​ള​വി​ൽ അ​ൻ​വ​ർ എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്നാ​യി​രു​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് വാ​യ്പ​യെ​ടു​ത്തെ​ന്നാ​ണ് വി​ജി​ല​ൻ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. അ​ഞ്ചു കോ​ടി​യു​ടെ മു​ക​ളി​ലേ​ക്കു​ള്ള സാ​മ്പ​ത്തി​ക തി​രി​മ​റി ആ​യ​തി​നാ​ലാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ൻ്റ് ഡ​യ​റ​ക്ട​റേ​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Latest News

Corehub Up