x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ചാ​ര​ണ​ത്തി​നി​ടെ വ്യ​ക്തി അ​ധി​ക്ഷേ​പം; പി.​വി. അ​ൻ​വ​റി​നെ​തി​രെ പ​രാ​തി​യു​മാ​യി എ​ൽ​ഡി​എ​ഫ്


Published: April 2, 2026 09:20 PM IST | Updated: April 2, 2026 09:20 PM IST

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി. അ​ൻ​വ​റി​നെ​തി​രെ പ​രാ​തി ന​ൽ​കി എ​ൽ​ഡി​എ​ഫ്.

പി.​വി. അ​ൻ​വ​ർ വ്യ​ക്തി അ​ധി​ക്ഷേ​പം ന​ട​ത്തു​ന്നു​വെ​ന്നാ​ണ് പ​രാ​തി. എ​ൽ​ഡി​എ​ഫ് ബേ​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കു​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. അ​ൻ​വ​ർ സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മ​രു​മോ​നി​സം, പി​ണ​റാ​യി​സം എ​ന്നി​വ​യി​ലൂ​ടെ മു​ഹ​മ്മ​ദ് റി​യാ​സി​നെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ക​ട​ന്നാ​ക്ര​മി​ക്കു​ന്നു എ​ന്ന​താ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ത​ന്നെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും വ്യ​ക്തി​ഹ​ത്യ ചെ​യ്യു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ പ​രാ​തി.

 

 

Tags : PV Anvar PA Muhammed riyas ldf cpm udf

Recent News

Corehub Up