x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​കെ. ര​മ മു​ത​ൽ ജി. ​സു​ധാ​ക​ര​ൻ വ​രെ; തൃ​ണ​മൂ​ലി​ൽ എ​ത്തി​ക്കു​മെ​ന്ന് അ​ൻ​വ​ർ പ​റ​ഞ്ഞ നേ​താ​ക്ക​ൾ


Published: April 20, 2026 08:59 PM IST | Updated: April 20, 2026 08:59 PM IST

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി വി​ട്ട​തി​ന് പി​ന്നാ​ലെ പി.​വി. അ​ൻ​വ​ർ മ​മ​ത ബാ​ന​ർ​ജി​ക്ക് ന​ൽ​കി​യ ക​ത്തി​ലെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​രു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് പി.​വി. അ​ൻ​വ​ർ ന​ൽ​കി ഇ​ട​ത്-​വ​ല​ത് നേ​താ​ക്ക​ളു​ടെ പേ​രു​ക​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ഐ.​എം. വി​ജ​യ​ൻ, ജി. ​സു​ധാ​ക​ര​ൻ, സി. ​ദി​വാ​ക​ര​ൻ, ഷി​ബു ബേ​ബി ജോ​ൺ, തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ, കെ.​കെ. ര​മ, സി.​കെ. പ​ദ്മ​നാ​ഭ​ൻ, പ്ര​തി​ഭ ഹ​രി, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ, തോ​മ​സ് കെ. ​തോ​മ​സ്, എ​സ്. രാ​ജേ​ന്ദ്ര​ൻ, എ.​വി. ഗോ​പി​നാ​ഥ്, കെ.​പി. മോ​ഹ​ന​ൻ, കാ​രാ​ട്ട് റ​സാ​ക്ക് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ഇ​ട​ത് നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടെ പാ​ർ​ട്ടി​യി​ലെ​ത്തി​ക്കു​മെ​ന്ന് കാ​ണി​ച്ച് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് അ​ൻ​വ​ർ ക​ത്ത് ന​ൽ​കി​യി​രു​ന്നെ​ന്നും എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ പ​ല​ർ​ക്കും ഇ​ക്കാ​ര്യം അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ടി​എം​സി ദേ​ശീ​യ നേ​തൃ​ത്വം പ​റ​ഞ്ഞു.

2024 ന​വം​ബ​ർ 26ന് ​അ​ൻ​വ​ർ മ​മ​ത​യ്ക്ക് അ​യ​ച്ച ക​ത്താ​ണ് പു​റ​ത്തു​വ​ന്ന​ത്. അ​ൻ​വ​ർ ത​ന്‍റെ പേ​ര് ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് കെ.​കെ. ര​മ പ്ര​തി​ക​രി​ച്ചു. ത​ന്‍റെ അ​റി​വി​ല്ലാ​തെ അ​ൻ​വ​ർ എ​ങ്ങ​നെ ക​ത്തി​ൽ പേ​ര് പ​രാ​മ​ർ​ശി​ച്ചു​വെ​ന്നും കെ.​കെ. ര​മ ചോ​ദി​ക്കു​ന്നു.

Tags : pv anvar tmc kk rema g sudhakaran

Recent News

Corehub Up