x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൻ​വ​ർ ന​ല്ലൊ​രു ഡോ​ക്ട​റെ കാ​ണ​ണം; രാ​ഷ്ട്രീ​യ സ്ഥി​ര​ത​യി​ല്ലാ​ത്ത നേ​താ​വെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്


Published: April 20, 2026 07:21 PM IST | Updated: April 20, 2026 07:21 PM IST

ന്യൂ​ഡ​ൽ​ഹി: പാ​ർ​ട്ടി വി​ട്ട​തി​ന് പി​ന്നാ​ലെ പി.​വി. അ​ൻ​വ​റി​നെ ത​ള്ളി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം രം​ഗ​ത്ത്. അ​ൻ​വ​ർ രാ​ഷ്ട്രീ​യ സ്ഥി​ര​ത​യി​ല്ലാ​ത്ത നേ​താ​വാ​ണെ​ന്ന് തൃ​ണ​മൂ​ല്‍ കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി വി. ​ശി​വ​ദാ​സ​ൻ പ​റ​ഞ്ഞു.

അ​ൻ​വ​റി​നു​ള്ള തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പി​ന്തു​ണ പി​ൻ​വ​ലി​ച്ചെ​ന്നും ശി​വ​ദാ​സ​ൻ അ​റി​യി​ച്ചു. നി​ര​വ​ധി ഇ​ട​ത് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ചേ​രു​മെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ൻ​വ​ർ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ നാ​ട്ടി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഒ​രാ​ൾ​ക്ക് പോ​ലും ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യി​ല്ലെ​ന്നും ശി​വ​ദാ​സ​ൻ വി​മ​ർ​ശി​ച്ചു.

പാ​ർ​ട്ടി​യി​ൽ എ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പി.​വി. അ​ൻ​വ​ർ അ​യ​ച്ച ക​ത്തും തൃ​ണ​മൂ​ല്‍ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം പു​റ​ത്തു​വി​ട്ടു. അ​ൻ​വ​റി​നെ വ​ച്ച് കേ​ര​ള​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വ​ള​ർ​ത്താ​ൻ പ​റ്റി​ല്ലെ​ന്ന് ബോ​ധ്യ​മാ​യി. അ​തു​കൊ​ണ്ടാ​ണ് പി​ന്തു​ണ പി​ൻ​വ​ലി​ച്ച​തെ​ന്നും നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

അ​ൻ​വ​ർ പോ​യാ​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് ഒ​ന്നും പ​റ്റി​ല്ല. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​ണ്. അ​ൻ​വ​ർ ന​ല്ലൊ​രു ഡോ​ക്ട​റെ കാ​ണ​ണ​മെ​ന്നും ശി​വ​ദാ​സ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Trinamool Congress pv anvar udf

Recent News

Corehub Up