Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Patna

ബ​ങ്കി​പ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി​ക്കും പ്ര​ശാ​ന്ത് കി​ഷോ​റി​നും അ​ഭി​മാ​ന​പ്പോ​രാ​ട്ടം

പാ​റ്റ്ന: ജൂ​ലൈ 30-ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന ബ​ങ്കി​പ്പൂ​ർ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബി​ഹാ​റി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ രാ​ഷ്ട്രീ​യ പോ​രാ​ട്ട​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ബി​ജെ​പി​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് രാ​ജ്യ​സ​ഭാം​ഗ​മാ​യ നി​തി​ൻ ന​ബീ​ൻ രാ​ജി​വെ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി നീ​ര​ജ് കു​മാ​ർ സി​ൻ​ഹ, ക​ന്നി​ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന 'ജ​ൻ സു​രാ​ജ്' പാ​ർ​ട്ടി സ്ഥാ​പ​ക​ൻ പ്ര​ശാ​ന്ത് കി​ഷോ​ർ, ആ​ർ​ജെ​ഡി സ്ഥാ​നാ​ർ​ത്ഥി രേ​ഖ ഗു​പ്ത എ​ന്നി​വ​ർ ത​മ്മി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്.

കാ​ല​ങ്ങ​ളാ​യി ബി​ജെ​പി​യു​ടെ ഉ​റ​ച്ച കോ​ട്ട​യാ​ണ് ബ​ങ്കി​പ്പൂ​ർ. 2025-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​തി​ൻ ന​ബീ​ൻ 62 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് ഈ ​സീ​റ്റി​ൽ നി​ന്ന് വി​ജ​യി​ച്ച​ത്. എ​ന്നാ​ൽ, പ്ര​ശാ​ന്ത് കി​ഷോ​ർ നേ​രി​ട്ട് മ​ത്സ​ര​രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​വി​ടു​ത്തെ പോ​രാ​ട്ടം കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​യ​ത്. പാ​റ്റ്ന സ​ർ​വ​ക​ലാ​ശാ​ല, എ​ൻ​ഐ​ടി പാ​റ്റ്ന തു​ട​ങ്ങി നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ള്ള മ​ണ്ഡ​ല​ത്തി​ലെ ആ​കെ​യു​ള്ള 3.79 ല​ക്ഷം വോ​ട്ട​ർ​മാ​രി​ൽ മൂ​ന്നി​ലൊ​ന്നും 18 നും 29 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​വ​വോ​ട്ട​ർ​മാ​രു​ടെ നി​ല​പാ​ട് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക​മാ​കും.

ബി​ജെ​പി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ത​ങ്ങ​ളു​ടെ ശ​ക്ത​മാ​യ കോ​ട്ട നി​ല​നി​ർ​ത്തു​ക എ​ന്ന​ത് അ​ഭി​മാ​ന​പ്ര​ശ്ന​മാ​ണ്. മ​റു​ഭാ​ഗ​ത്ത്, ത​ന്‍റെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ പ്ര​ശാ​ന്ത് കി​ഷോ​റി​നും ഇ​ത് ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ണ്. ബി​ജെ​പി വോ​ട്ടു​ക​ൾ വി​ഭ​ജി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ത​ങ്ങ​ൾ​ക്ക് നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്നാ​ണ് ആ​ർ​ജെ​ഡി ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ഉ​യ​ർ​ന്ന ജാ​തി​ക്കാ​ർ​ക്കും മ​ധ്യ​വ​ർ​ഗ​ത്തി​നും വ്യ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ലി​ല്ലാ​യ്മ, സ്ത്രീ ​സു​ര​ക്ഷ, ഗ​താ​ഗ​ത​ക്കു​രു​ക്ക് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ച​ർ​ച്ച​യാ​കു​ന്ന​ത്. ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ൻ​പ് റോ​പ് വേ ​ത​ക​ർ​ന്നു​വീ​ണു

പാ​ട്ന: ബി​ഹാ​റി​ൽ 13 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച റോ​പ് വേ ​ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ൻ​പ് ത​ക​ർ​ന്നു​വീ​ണു. റോ​ഹ്‌​താ​സ്‌​ഗ​ഡ് കോ​ട്ട​യെ​യും രോ​ഹി​തേ​ശ്വ​ർ ധാം ​ക്ഷേ​ത്ര​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​പ് വേ ​ആ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. പു​തു​വ​ത്സ​ര​ത്തി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നി​രി​ക്കെ​യാ​ണ് റോ​പ് വേ ​ത​ക​ർ​ന്നു​വീ​ണ​ത്. റോ​പ് വേ​യു​ടെ ആ​ദ്യ ട്ര​യ​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാം ട്ര​യ​ലി​ൽ ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

റോ​പ് വേ ​പൊ​ട്ടി​വീ​ണ​തി​ന് പി​ന്നാ​ലെ തൂ​ണു​ക​ളും ത​ക​ർ​ന്നു​വീ​ണി​രു​ന്നു. 2019ൽ ​മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ത​റ​ക്ക​ല്ലി​ട്ട​താ​ണ് പ​ദ്ധ​തി. 2020 ഫെ​ബ്രു​വ​രി​യി​ലാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 70 കി​ലോ​മീ​റ്റ​ർ യാ​ത്ര മി​നി​റ്റു​ക​ളാ​യി കു​റ​യ്ക്കു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി.

National

പാ​റ്റ്ന​യി​ൽ വൃ​ദ്ധ​നെ വെ​ടി​വ​ച്ചു​കൊ​ന്നു; ജ​ന​ക്കൂ​ട്ടം ആ​ക്ര​മി​ക​ളെ ത​ല്ലി​ക്കൊ​ന്നു

പാ​റ്റ്ന: ബി​ഹാ​റി​ലെ പാ​റ്റ്​ന​യി​ൽ വീ​ടി​ന് പു​റ​ത്തി​രി​ക്കു​ക​യാ​യി​രു​ന്ന വൃ​ദ്ധ​നെ വെ​ടി​വ​ച്ച് കൊ​ന്ന് ആ​ക്ര​മി​ക​ൾ. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ടം ആ​ക്ര​മി​ക​ളാ​യ ര​ണ്ടു​പേ​രെ​ മ​ർ​ദി​ച്ചു കൊ​ന്നു.

മി​ക​ച്ച ഭ​ര​ണം വാ​ഗ്ദാ​നം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​സം​ഭ​വം. ഗോ​പാ​ൽ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ദൊ​മ്മ​ൻ​ച​ക് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പാ​റ്റ്ന പോ​ലീ​സ് സൂ​പ്ര​ണ്ട് (ഈ​സ്റ്റ്) പ​രി​ച​യ് കു​മാ​ർ പ​റ​ഞ്ഞു.

ദൊ​മ്മ​ൻ​ച​ക് ഗ്രാ​മ​ത്തി​ലെ അ​ഷ​ർ​ഫി റാ​യി (80) എ​ന്ന​യാ​ളെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി‍​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ആ​ക്ര​മി​ക​ൾ സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പെ​ട്ടു. എ​ന്നാ​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ ജ​ന​ക്കൂ​ട്ടം ഇ​രു​വ​രെ​യും ത​ല്ലി​ക്കൊ​ന്നു.

വെ​ടി​യേ​റ്റ അ​ഷ​ർ​ഫി റാ​യി​യെ പാ​റ്റ്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

ആ​ദ്യം കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് ഫൊ​റ​ൻ​സി​ക് സം​ഘം നി​ർ​വീ​ര്യ​മാ​യ വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ടു​ത്തു. ര​ണ്ടാ​മ​ത്തെ സ്ഥ​ല​ത്ത് നി​ന്നും ഇ​ഷ്ടി​ക​ക​ൾ, ക​ല്ലു​ക​ൾ, വ​ടി​ക​ൾ എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ച​വ​രെ ഇ​തു​വ​രെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ളും പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യും.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ​യ്ക്ക് വി​ജ​യ​മെ​ന്ന് എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​നം; 501 കി​ലോ ല​ഡു ത​യാ​റാ​ക്കി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ ആ​യി​രി​ക്കും വി​ജ​യി​ക്കു​ക​യെ​ന്ന എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ആ​ഘോ​ഷ​ത്തി​ന് ത​യാ​റെ​ടു​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ. വെ​ള്ളി​യാ​ഴ്ച​ത്തേ​യ്ക്ക് വേ​ണ്ടി 501 കി​ലോ ല​ഡു​വാ​ണ് പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

പാ​റ്റ്ന​യി​ൽ ഒ​ത്തു​ച്ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക​രാ​ണ് ല​ഡു ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും ഇ​ത്ത​വ​ണ എ​ൻ​ഡി​എ വി​ജ​യി​ക്കു​ക​യെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. എ​ക്സി​റ്റ് പോ​ളു​ക​ൾ അ​ത് ത​ന്നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഭ​ര​ണ തു​ട​ർ​ച്ച​യ്ക്ക് വേ​ണ്ടി വോ​ട്ട് ചെ​യ്ത ജ​ന​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച ല​ഡു വി​ത​ര​ണം ചെ​യ്യു​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ജെ​ഡി-​യു​വി​ന്‍റെ പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷ​ത്തി​നു​ള്ള ഒ​രു​ക്ക​ൾ ന​ട​ക്കു​ന്നു​ണ്ട്. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ വ​ന്ന​തി​ന് ശേ​ഷം എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​രെ​ല്ലാം ആ​വേ​ശ​ത്തി​ലാ​ണ്. എ​ന്നാ​ൽ എ​ക്സി​റ്റ് പോ​ളു​ക​ളെ ത​ള്ളു​ക​യാ​ണ് മ​ഹാ​സ​ഖ്യം. ശ​രി​ക്കു​ള്ള ഫ​ലം വെ​ള്ളി​യാ​ഴ്ച മാ​ത്ര​മാ​ണ് പു​റ​ത്തു​വ​രു​ക​യെ​ന്നു​മാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ലെ നേ​താ​ക്ക​ൾ പ​റ​ഞ്ഞ​ത്.

ര​ണ്ട് ഘ​ട്ട​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 66.91% പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബി​ഹാ​റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണി​ത്.

National

ബി​ഹാ​റി​ൽ ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ച്ചു; ക​ന​ത്ത സു​ര​ക്ഷ​യി​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ൽ ര​ണ്ടാം​ഘ​ട്ട പോ​ളിം​ഗ് ആ​രം​ഭി​ച്ചു. രാ​വി​ലെ ഏ​ഴ് മു​ത​ൽ ആ​രം​ഭി​ച്ച വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ തു​ട​രും. ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം ന​ട​ന്ന സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

20 ജി​ല്ല​ക​ളി​ലാ​യി 122 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 45,339 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ത്. 1302 സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. 3.7 കോ​ടി വോ​ട്ട​ർ​മാ​ർ വി​ധി​യെ​ഴു​തും.

ബി​ഹാ​റി​ൽ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ 64.66 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ന​വം​ബ​ർ 14ന് ​ആ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം.

 

Latest News

Corehub Up