Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pipe Burst

Kollam

പു​ന​ലൂ​രി​ലെ പൈ​പ്പ് പൊ​ട്ട​ൽ - പ​രി​ഹാ​രം​ കാ​ണാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഊ​ർ​ജി​ത ശ്ര​മം

പു​ന​ലൂ​ര്‍: പൈ​പ്പു പൊ​ട്ട​ൽ ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​യ​തോ​ടെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ. ന​ഗ​ര​സ​ഭാ​പ്ര​ദേ​ശ​ത്ത് വെ​ള്ള​മെ​ത്തി​ക്കു​ന്ന പു​ന​ലൂ​ര്‍ ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ, കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ​ഴ​യ വി​ത​ര​ണ​ക്കു​ഴ​ലു​ക​ള്‍ മാ​റ്റി​സ്ഥാ​പി​ക്കു​മെ​ന്ന് വാ​ട്ട​ർ​അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പൈ​പ്പു​പൊ​ട്ടി നി​ര​ന്ത​രം ചോ​ര്‍​ച്ച​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​നി​ല്‍ മ​ല​യോ​ര ഹൈ​വേ​യി​ലെ വെ​ട്ടി​പ്പു​ഴ പാ​ലം മു​ത​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ​വ​രെ 350 മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് പു​തി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ന്‍ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്.

ന​ഗ​ര​ത്തി​ല്‍ ഇ​ത്ര​യും ദൂ​ര​ത്ത് പ​ഴ​യ ആ​സ്ബ​സ്‌​റ്റോ​സ് സി​മ​ന്‍റ് (എ​സി) പൈ​പ്പു​ക​ളാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​തു​മാ​റ്റി കൂ​ടു​ത​ല്‍ ഉ​റ​പ്പു​ള്ള ഡെ​ക്ടൈ​ല്‍ അ​യ​ണ്‍ (ഡി​ഐ) പൈ​പ്പു​ക​ളോ പി​വി​സി പൈ​പ്പു​ക​ളോ സ്ഥാ​പി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്നും അ​ടി​യ​ന്തര​മാ​യി അ​ട​ങ്ക​ല്‍ ത​യാ​റാ​ക്കി അ​നു​മ​തി​ക്ക് സ​മ​ര്‍​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

അ​ര​നൂ​റ്റാ​ണ്ടു​മു​മ്പ് സ്ഥാ​പി​ച്ച 200 മി​ല്ലീ​മീ​റ്റ​ര്‍ വ്യാ​സ​മു​ള്ള എ​സി പൈ​പ്പു​ക​ളാ​ണ് നി​ല​വി​ല്‍ ദേ​ശീ​യ​പാ​ത​യ്ക്ക് അ​ടി​യി​ലു​ള്ള​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി റോ​ഡ് പു​ന​രു​ദ്ധ​രി​ക്കു​ക​യും വീ​തി​കൂ​ട്ടു​ക​യും ചെ​യ്ത​തോ​ടെ പൈ​പ്പു​ക​ള്‍ റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലാ​വു​ക​യും കൂ​ടു​ത​ല്‍ ആ​ഴ​ത്തി​ലേ​ക്ക് പോ​കു​ക​യും ചെ​യ്തു. അ​ടി​ക്ക​ടി ചോ​ര്‍​ച്ച​യു​ണ്ടാ​വു​ന്ന ഇ​വി​ടെ ഓ​രോ ത​വ​ണ​യും റോ​ഡ് വെ​ട്ടി​ക്കു​ഴി​ക്കേ​ണ്ട സ്ഥി​തി​യു​ണ്ട്.
ഇ​ത് ഗ​താ​ഗ​ത​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും റോ​ഡി​ന്‍റെ ഗു​ണ​നി​ല​വാ​ര​വും ആ​യു​സും കു​റ​യു​ന്ന​തി​നും ഇ​ട​യാ​ക്കു​ക​യും ചെ​യ്യു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ര​യും ദൂ​ര​ത്തെ പൈ​പ്പു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്.

വെ​ട്ടി​പ്പു​ഴ പാ​ലം മു​ത​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍​വ​രെ മി​ക്ക​ഭാ​ഗ​ങ്ങ​ളി​ലും നേ​ര​ത്ത​തെ​ന്ന കാ​സ്റ്റ് അ​യ​ണ്‍ (സി​ഐ) പൈ​പ്പു​ക​ളോ ഡി​ഐ പൈ​പ്പു​ക​ളോ മാ​റ്റി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. നാ​ലു​ദി​വ​സം മു​മ്പ് ദേ​ശീ​യ​പാ​ത​യി​ലെ ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ​യും പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ല്‍​കു​ക​യും ചെ​യ്തു.

Latest News

Corehub Up