ചെറായി: പറവൂരിൽ നിന്നും വൈപ്പിൻ കരയിലേക്കുള്ള കുടിവെള്ള വിതരണ ലൈനിൽ ചെറായി പാടത്ത് പൈപ്പ് ലൈൻ വീണ്ടും പൊട്ടി. വെള്ളം ഒഴുകി ഈ ഭാഗത്ത് റോഡിൽ വീണ്ടും വെള്ളക്കെട്ടായി.
ഒരു മാസം മുമ്പ് ഇവിടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായതിനെത്തുടർന്ന് വാട്ടർ അഥോറിറ്റി അധികൃതർ റോഡ് കുത്തിപ്പൊളിച്ച് അറ്റകുറ്റപ്പണികൾ ചെയ്തതാണ്. ഒരുമാസം പിന്നിടുന്നതിന് മുന്പ് ഇവിടെ വീണ്ടും പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി കൊണ്ടിരിക്കുകയാണ്.
Tags : nattu vishesham Pipe burst in Cherai