കൂത്താട്ടുകുളം: കൂത്താട്ടുകുളം-പാലാ റോഡില്‍ മാരുതി ജംഗ്ഷന് ഭാഗത്ത് കുടിവെള്ള വിതരണ പൈപ്പ് പൊട്ടൽ പതിവായ സാഹചര്യത്തിൽ പുതിയ പൈപ്പുകൾ ഉടൻ സ്ഥാപിക്കുമെന്ന് വാട്ടർ അഥോറിറ്റി അധികൃതർ അറിയിച്ചു. രാമപുരം കവല മുതല്‍ മാരുതി ജംഗ്ഷന് വരെയുള്ള ഭാഗത്ത് നിലവില്‍ കാലപ്പഴക്കം ചെന്ന ആസ്ബസ്റ്റോസ് സിമന്റ് പൈപ്പുകളാണ് കുടിവെള്ള വിതരണത്തിനായി ഉപയോഗിച്ചുവരുന്നത്. ഇവ പൊട്ടുന്നതും പ്രദേശത്ത് കുടിവെള്ള വിതരണം തടസപ്പെടുന്നതും പതിവാണ്.
തൊടുപുഴയില്‍ നിന്ന് കൂടുതല്‍ പൈപ്പുകള്‍ ഈയാഴ്ച എത്തും. മാരുതി ജംഗ്ഷന് ഭാഗത്ത് 100 മീറ്റര്‍ പൈപ്പ്ലൈന് മാറ്റി പുതിയവ സ്ഥാപിച്ചശേഷം ഈ ഭാഗത്ത് പുതിയ വാല്‍വ് ഘടിപ്പിക്കുമെന്നും വാട്ടര്‍ അഥോറിറ്റി അധികൃതര്‍ അറിയിച്ചു. ബാക്കിയുള്ള ഭാഗങ്ങളില്‍ പഴയ ആസ്ബസ്റ്റോസ് സിമന്റ് പൈപ്പ് തന്നെയായിരിക്കും.ഒരു വര്‍ഷത്തോളമായി തകർന്നുകിടന്ന മംഗലത്തുതാഴം മുതല്‍ രാമപുരം കവല വരെയുള്ള റോഡ് അടുത്തിടെയാണ് റീട്ടാറിംഗ് നടത്തി ഗതാഗതത്തിനു തുറന്നു നല്‍കിയത്.