Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plastic Waste

Thiruvananthapuram

അ​രു​വി​ക്ക​ര ഡാം ‎​റി​സ​ർ​വോ​യ​റി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്നു

‎നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര ഡാം ‎​റി​സ​ർ​വോ​യ​റി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടു​ന്നു. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും കു​പ്പി​ക​ളു​മാ​ണു റി​സ​ർ​വോ​യ​ർ മ​ലി​ന​മാ​ക്കു​ന്ന​ത്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന അ​ധി​കൃ​ത​രു​ടെ നി​സം​ഗ​ത​യാ​ണ് മാ​ലി​ന്യം ത​ള്ള​ലി​നു വ​ളം​വ​യ്ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. പ​ഞ്ചാ​യ​ത്ത്, ശു​ചി​ത്വ മി​ഷ​ൻ, ആ​രോ​ഗ്യ വ​കു​പ്പ്, പൊ​ലി​സ് എ​ന്നി​വ​രു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യും മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു. വീ​ടു​ക​ളി​ൽ​നി​ന്നു ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന കാ​ര്യ​ത്തി​ലും അ​ധി​കൃ​ത​ർ​ക്കു വ്യ​ക്ത​ത​യി​ല്ല.

തോ​ടു​ക​ളി​ലും പു​ഴ​ക​ളി​ലും പ്ലാ​സ്റ്റി​ക് അ​ടി​ഞ്ഞു​കൂ​ടി നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന​തു വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. കൂ​ടാ​തെ, പ്ലാ​സ്റ്റി​ക് അ​വ​ശി​ഷ്ട​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണം അ​ക​ത്തു​ചെ​ല്ലു​ന്ന​തു മേ​ഖ​ല​യി​ലെ നാ​ട​ൻ മൃ​ഗ​ങ്ങ​ളു​ടെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും ജീ​വ​നും ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. നി​ര​വ​ധി മൃ​ഗ​ങ്ങ​ളാ​ണ് മേ​ഖ​ല​യി​ൽ ച​ത്തൊ​ടു​ങ്ങി​യ​ത്. ‎പ്ലാ​സ്റ്റി​ക്കി​നു പ​ക​ര​മാ​യി തു​ണി​സ​ഞ്ചി​ക​ളും പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന വ​സ്തു​ക്ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. മാ​ലി​ന്യ നി​ക്ഷേ​പ​വും അ​ന​ധി​കൃ​ത വി​ൽ​പ​ന​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യി​ക്കാ​നാ​യി ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​റു​ക​ളും അ​ധി​കൃ​ത​ർ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

District News

ഗോ​ഡൗ​ണി​ല്‍ കൂ​ട്ടി​യി​ട്ട പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍​ക്ക് തീ​പി​ടി​ച്ചു

മൂ​വാ​റ്റു​പു​ഴ: ഗോ​ഡൗ​ണി​ല്‍ കൂ​ട്ടി​യി​ട്ടി​രു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. ആ​യ​വ​ന ക​ടും​പ​ടി മാ​ണി​ക്യ​മം​ഗ​ല​ത്ത് എം.​എ. മു​ഹ​മ്മ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കടുംപിടിയിലെ ഗോ​ഡൗ​ണി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി 10.30ഓ​ടെ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

തീ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ള്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ മൂ​വാ​റ്റു​പു​ഴ, ക​ല്ലൂ​ര്‍​ക്കാ​ട് അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന ചേ​ര്‍​ന്ന് തീ ​അ​ണ​യ്ക്കു​ക​യാ​യി​രൂ​ന്നു. രാ​ത്രി 11.30 മു​ത​ല്‍ പു​ല​ര്‍​ച്ചെ 4.30വ​രെ ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ​യ​ണ​ച്ച​ത്. ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നും ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ളാ​ണ് ഗോ​ഡൗ​ണി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഗോ​ഡൗ​ണി​ല്‍​നി​ന്ന് ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍ അ​ട​ക്കം പ​രാ​തി ന​ല്‍​കു​ക​യും അ​ധി​കൃ​ത​ര്‍ പി​ഴ​യീ​ടാ​ക്കി ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ഗോ​ഡൗ​ണ്‍ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.

District News

വി​ദ്യാ​ന​ഗ​ർ വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ൽ കൂ​ട്ടി​യി​ട്ട പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു

കാ​സ​ർ​ഗോ​ഡ്: വി​ദ്യാ​ന​ഗ​ർ വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് കൂ​ട്ടി​യി​ട്ട പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​വും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യു​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വെ​ള്ളി​യാ​ഴ്ച സ​മീ​പ​ത്തു​ള്ള മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് വെ​ള്ള​മൊ​ഴി​ച്ച് തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​നു​ള്ളി​ലെ സ്ഥ​ലം ന​ഗ​ര​സ​ഭ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ സം​ഭ​ര​ണ​കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​തി​നെ​തി​രെ നേ​ര​ത്തേ പ​രാ​തി​ക​ളു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up