x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്കി​ട​യി​ൽനി​ന്നു ​ല​ഭി​ച്ച സ്വ​ർ​ണ​മോ​തി​രം തി​രി​കെ​ന​ൽ​കി ഹ​രി​ത​ക​ർ​മ​സേ​ന

വെബ് ഡെസ്ക്
Published: September 18, 2026 04:02 AM IST | Updated: September 18, 2026 04:02 AM IST

സ്വ​ർ​ണ​മോ​തി​രം തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ളെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. പീ​താം​ബ​ര​ൻ ആ​ദ​രി​ക്കു​ന്നു.

തൃ​പ്ര​യാ​ർ: പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ ല​ഭി​ച്ച സ്വ​ർ​ണ​മോ​തി​രം ഉ​ട​മ​സ്ഥ​നു തി​രി​കെ ന​ൽ​കി താ​ന്ന്യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡ് ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളാ​യ സി​ന്ധു​വും അ​ഖി​ല​യും മാ​തൃ​ക​യാ​യി. കാ​രാ​ട്ടു​പ​റ​മ്പി​ൽ ധ​ർ​മ​പാ​ല​ന്‍റെ വീ​ട്ടി​ൽ​നി​ന്നും ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ൾ ത​രം​തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​വ​ർ​ക്ക് സ്വ​ർ​ണ​മോ​തി​രം ല​ഭി​ച്ച​ത്. മോ​തി​രം കി​ട്ടി​യ ഉ​ട​ൻ​ത​ന്നെ ഇ​വ​ർ അ​ത് ഉ​ട​മ​സ്ഥ​ന് തി​രി​കെ എ​ത്തി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.

ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ളെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. പീ​താം​ബ​ര​ൻ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു . വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. പ്ര​ദീ​ഷ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷാ​നി​ബ നൗ​ഷി​ൽ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ വി.​കെ. സ​ന്തോ​ഷ്, ഷി​മ്മി ശി​വ​ദാ​സ്, ഷൈ​നി ബാ​ല​കൃ​ഷ്ണ​ൻ, മി​നി ച​ന്ദ്ര​ൻ, സ​ജി​ത സു​നി​ൽ​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.​ജി. സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Haritha Karma Sena returns gold ring plastic waste

Recent News

Corehub Up