District News
തൊടുപുഴ: ഏകജാലകം വഴിയുള്ള പ്ലസ്വണ് പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ പ്രവേശനം നേടിയത് 6224 വിദ്യാര്‍ഥികള്‍. മാനേജ്മെന്റ്, കമ്യൂണിറ്റി, സ്പോര്‍ട്സ് ക്വാട്ട, അണ്‍എയ്ഡഡ് സീറ്റുകള്‍ ഒഴികെയുള്ള കണക്കാണിത്.
ഇവയെല്ലാം ഉള്‍പ്പെടെ 237 ബാച്ചുകളിലായി 11,839 പ്ലസ്വണ് സീറ്റുകളാണ് ജില്ലയിലുള്ളത്. ഇതില്‍ ഏകജാലക പരിധിയില്‍ വരുന്നത് 7754 സീറ്റുകളാണ്. 1530 സീറ്റുകളില്‍ അലോട്ട്മെന്റ് നടന്നിട്ടില്ല. 11,420 പേരാണ് പ്ലസ് വണ്‍ സീറ്റിനായി അപേക്ഷിച്ചിരുന്നത്. അവസാന പട്ടികയില്‍ ഉള്‍പ്പെട്ടത് 11,415 പേരാണ്. ഇതില്‍ 1211 പേര് മറ്റ് ജില്ലകളില്‍നിന്നുള്ളവരാണ്.
എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയ 10,397 പേരും 687 സിബിഎസ്ഇ വിദ്യാര്‍ഥികളും 53 ഐസിഎസ്ഇ വിദ്യാര്‍ഥികളും മറ്റുള്ള വിഭാഗത്തില്‍ 283 പേരും അപേക്ഷിച്ചിരുന്നു. മൂന്ന് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പ്രവേശനത്തിനായി 273 അപേക്ഷകളാണ് ലഭിച്ചിരുന്നത്.
ഈ വിഭാഗത്തില്‍ ആകെയുള്ള 139 സീറ്റുകളില്‍ മുഴുവനും ട്രയല്‍ അലോട്ട്മെന്റ് ആയിട്ടുണ്ട്. 99.28 ശതമാനമാണ് ജില്ലയിലെ എസ്എസ്എല്‍സി വിജയശതമാനം.
5486 ആണ്‍കുട്ടികളും 5151 പെണ്‍കുട്ടികളുമുള്‍പ്പെടെ 10,637 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 10,560 പേര് ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. 15നാണ് ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. മുഖ്യഘട്ടത്തില്‍ മൂന്ന് അലോട്ട്മെന്റുകള്‍ ഉണ്ടായിരിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകൾ അനുവദിച്ച് സർക്കാർ. 30 ശതമാനം അധിക സീറ്റുകളാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വരെ തുടർന്ന താത്കാലിക ബാച്ചുകൾ തുടരാനും നിർദേശമുണ്ട്.
കഴിഞ്ഞ വർഷം വരെ അനുവദിച്ച 314 താത്കാലിക ബാച്ചുകളിൽ 313 ബാച്ചുകൾ ഇക്കൊല്ലവും തുടരും. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സർക്കാർ സ്കൂളുകളിലാണ് 30 ശതമാനം അധിക സീറ്റുകൾ അനുവദിച്ചത്. അതേസമയം ഇതേ ജില്ലകളിലെ എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം അധിക സീറ്റുകളും അനുവദിച്ചിട്ടുണ്ട്.
Education
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പഠനത്തിനുളളത് 46 കോന്പിനേഷനുകൾ. സയൻസ് ഗ്രൂപ്പിൽ ഒൻപത് വിഷയ കോന്പിനേഷനുണ്ട്. ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 32 വിഷയ കോന്പിനേഷനും. കൊമേഴ്സിൽ നാലു കോന്പിനേഷനുമുണ്ട്.
താത്പര്യമുള്ള കോന്പിനേഷനുകൾ ഉള്ള സ്കൂളുകൾ തെരഞ്ഞെടുത്ത് പ്രവേശനം ഉറപ്പാക്കാൻ ഏകജാലകത്തിലൂടെയുള്ള അപേക്ഷാ സമർപ്പണഘട്ടത്തിൽ ശ്രദ്ധിക്കണം. എന്ന വെബ്സൈറ്റിലൂടെയാണ് പ്രവേശനവും അലോട്ട്മെന്റും. സ്കൂളുകളും കോഴ്സ് കോഡുകളും അറിയാൻ വെബ്സൈറ്റിൽ ‘സ്കൂൾ ലിസ്റ്റ് ’ ക്ലിക്ക് ചെയ്ത് ജില്ലയുടെ പേര് നൽകിയാൽ സ്കൂളുകളുടെ പേരും അവിടെയുള്ള കോഴ്സുകളുടെ കോഡ് സഹിതമുള്ള വിവരങ്ങളും ലഭിക്കും.
46 വിഷയ കോന്പിനേഷനുകൾ കോഴ്സ് കോഡ് എന്നിവ ചുവടെ:
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്-1
ഫിസിക്സ്, കെമിസ്ട്രി, ഹോം സയൻസ്, ബയോളജി- 2
ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഹോം സയൻസ്-3
ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ജിയോളജി-4
ഫിസിക്സ്, കെമിസ്ട്രി, മാത്സ്, കംപ്യൂട്ടർ സയൻസ്-5
ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇലക്ട്രോണിക്സ്-6
ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ജിയോളജി-7
ഫിസിക്സ്, കെമിസ്ട്രി, മാത്സ്, സ്റ്റാറ്റിസ്റ്റിക്സ്8
ഫിസിക്സ്, കെമിസ്ട്രി, സൈക്കോളജി, ബയോളജി-9
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജിയോഗ്രഫി-10
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി-11
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജിയോളജി- 12
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മ്യൂസിക്- 13
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഗാന്ധിയൻ സ്റ്റഡീസ് -14
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി- 15
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യൽ വർക്ക്- 16
ഇസ്ലാമിക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജിയോഗ്രഫി- 17
ഇസ്ലാമിക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി- 18
സോഷ്യോളജി, സോഷ്യൽവർക്ക്, സൈക്കോളജി, ഗാന്ധിയൻ സ്റ്റഡീസ്- 19
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി-20
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ആന്ത്രപോളജി- 21
ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, മലയാളം-22
ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, ഹിന്ദി- 23
ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, അറബിക്-24
ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, ഉറുദു-25
ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, കന്നട- 26
ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി, തമിഴ്-27
ഹിസ്റ്ററി, ഇക്കണോമിക്സ്, സംസ്കൃത സാഹിത്യം, സംസ്കൃതശാസ്ത്ര -28
ഹിസ്റ്ററി, ഫിലോസഫി, സംസ്കൃത സാഹിത്യം, സംസ്കൃതശാസ്ത്ര -29
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്-30
സോഷ്യോളജി, സോഷ്യൽ വർക്ക്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്-31
ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ആന്ത്രപ്പോളജി, സോഷ്യൽ വർക്ക്-32
ഇക്കണോമിക്സ്, ഗാന്ധിയൻ സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ-33
സോഷ്യോളജി, ജേർണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ -34
ജേർണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സൈക്കോളജി-35
ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, മാത്സ്-36
ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്-37
ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്-38
ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ-39
ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇലക്ട്രോണിക് സിസ്റ്റംസ്- 40
ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, മലയാളം-41
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മലയാളം-42
ഹിസ്റ്ററി, ഇക്കണോമിക്സ്, ഗാന്ധിയൻ സ്റ്റഡീസ്, മലയാളം-43
സോഷ്യൽ വർക്ക്, ജേർണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്-44
ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഹിന്ദി-45.
ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, അറബിക്-46
Education
കൊച്ചി: കേരള സര്‍ക്കാരിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റിന്റെ (ഐഎച്ച്ആര്‍ഡി) 15 ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലേക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം.
മുട്ടട, അടൂര്‍, മല്ലപ്പള്ളി, ചേര്‍ത്തല, പുത്തപ്പള്ളി, കലൂര്‍, കപ്രശേരി, ആലുവ, പീരുമേട്, തൊടുപുഴ, വരടിയം, വാഴക്കാട്, വട്ടംകുളം, പെരിന്തല്‍മണ്ണ, തിരുത്തിയാട് എന്നീ കേന്ദ്രങ്ങളിലെ സ്കൂളുകളിലേക്കാണു പ്രവേശനം.
താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ഓരോ സ്കൂളിലേക്കും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം.
ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാം. thss.ihrd.ac.in എന്ന വെബ്സൈറ്റ് വഴി മേയ് 21 ന് രാവിലെ 10 മുതല്‍ ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഓഫ്ലൈനായി അപേക്ഷിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷാഫോമും അനുബന്ധ രേഖകളും അതത് സ്കൂളുകളില്‍ ജൂണ്‍ ആറിന് വൈകുന്നേരം അഞ്ചിനു മുമ്പായി നേരിട്ട് എത്തിക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 115 രൂപയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന് 60 രൂപയുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും പ്രോസ്പെക്ടസിനും www.ihrd.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ അതത് സ്കൂള്‍ ഓഫീസുകളുമായോ ബന്ധപ്പെടുകയോ ചെയ്യണം. ഫോൺ: 9447242722.
District News
രാമങ്കരി: പ്ലസ് വൺ വിദ്യാർഥി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടു. ചങ്ങനാശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി കിടങ്ങറ ബസാർ കുന്നന്തറ കൃഷ്ണകുമാറിന്റെ മകൻ രാധേയൻ (17) ആണ് കഴിഞ്ഞദിവസം പുലർച്ചെ ഒന്നോടെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടത്.സംസ്കാരം വീട്ടുവളപ്പിൽ നടത്തി. അമ്മ അന്പിളി. സഹോദരങ്ങൾ കണ്ണൻ, കൃഷ്ണപ്രിയ.
Kerala
പത്തനംതിട്ട: തിരുവല്ല ആലംതുരുത്തിയിൽ പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ. ആലംതുരുത്തി സ്വദേശിനിയായ ആരതിയാണ് മരിച്ചത്.
വീട്ടിലെ കിടപ്പ് മുറിയിലാണ് ആരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവല്ല പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
Kerala
കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ കൊറിയൻ സുഹൃത്തിന്റെ മരണത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി ആദിത്യ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുട്ടിയുടെ അധ്യാപകൻ. സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നും അധ്യാപകർ ആരോപിക്കുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നതായാണ് കുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ കുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട് ദുരൂഹതകൾ നിലനിൽക്കുന്നതായി അധ്യാപകർ അറിയിച്ചു.
കുട്ടി ഫോളോ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൊറിയന്‍ ബന്ധം സൂചിപ്പിക്കുന്നതൊന്നുമില്ല. ആകെ 16 ഫോളോവേഴ്സ് മാത്രമാണുള്ളത്. കുട്ടിയുടെ മരണത്തിന് പിന്നാല അത് വീണ്ടും കുറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളിലൊന്നും പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നാണ് കുട്ടിയുടെ സ്കൂൾ അധ്യാപകർ പറയുന്നത്.
പെൺകുട്ടി ജീവനൊടുക്കി രണ്ടാഴ്ച പിന്നിടുമ്പോഴും കത്തിലെഴുതിയിരുന്നതാണ് മരണകാരണമെന്ന നിഗമനത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിന് മുതിർന്നില്ലെന്നും ആക്ഷേപമുണ്ട്. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തിന്റേതെന്ന് പറഞ്ഞ് ലഭിച്ച സമ്മാനം നാട്ടിൽ കുറഞ്ഞ വിലയ്ക്കുള്ള വാച്ച് ആയിരുന്നു.
കുട്ടിയുടെ ഫോണ്‍ തുറന്ന് പരിശോധിച്ചത് ഒരാഴ്ചക്ക് ശേഷമാണ്. ചാറ്റുകളെല്ലാം മായ്ച്ച നിലയിലായിരുന്നുവെന്നും അധ്യാപകർ ആരോപിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി 27ന് ആയിരുന്നു പ്ലസ് വൺ വിദ്യാർഥിനി ആദിത്യയെ ക്വാറി കുളത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രാവിലെ സ്കൂളിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Kerala
ഹരിപ്പാട്: കുടുംബത്തിനൊപ്പം ക്ഷേത്രദർശനത്തിനെത്തിയ പ്ലസ് വൺ വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. കുമാരപുരം കാട്ടിൽ മാർക്കറ്റ് പുത്തൻപുരയിൽ രഞ്ജു- ശരണ്യ ദമ്പതികളുടെ മകൻ അദ്വൈത് (17) ആണ് മരിച്ചത്.
ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പെരുംകുളത്തിൽ വ്യാഴാഴ്ച ആയിരുന്നു അദ്വൈതിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ 4.30ഓടെയായിരുന്നു സംഭവം. കുടുംബത്തിനൊപ്പം ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു വിദ്യാർഥി.
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അദ്വൈതിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കരുവാറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അദ്വൈത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച സ്കൂളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
Kerala
കൊച്ചി: തിരുവാങ്കുളത്ത് സ്കൂളിലേയ്ക്ക് പോയ പ്ലസ് വൺ വിദ്യാർഥിനിയെ വീടിന് സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതോടെ ശാസ്താംമുകൾ ഭാഗത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. പാറമടയുടെ കരയിൽ സ്കൂൾ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. ബാഗിനുള്ളിൽ ഉച്ചഭക്ഷണവും കരുതിയിരുന്നു.
വിവരമറിഞ്ഞ ഉടൻതന്നെ വാർഡ് മെമ്പർ ചോറ്റാനിക്കര പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പാലക്കാട്: ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഒറ്റപ്പാലം വരോട് സ്വദേശിനി രുദ്ര രാജേഷാണ് മരിച്ചത്.
ആർഎസ്എസ് നേതൃത്വത്തിലുള്ള സ്കൂളാണ് വ്യാസ വിദ്യാപീഠം സ്കൂൾ. സീനിയർ വിദ്യാർഥിനികളുടെ റാഗിംഗിനെത്തുടർന്നാണ് മകൾ മരിച്ചതെന്നു പിതാവ് രാജേഷ് ആരോപിച്ചു.
സീനിയർ വിദ്യാർഥികൾ മകളെ മർദിക്കാൻ ശ്രമിച്ചുവെന്നും ഹോസ്റ്റൽ വാർഡന് എല്ലാം അറിയാമെന്നും രാജേഷ് പറഞ്ഞു. എന്നാൽ, പിതാവിന്റെ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു. പാലക്കാട് നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊല്ലം: കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി. സ്വകാര്യ ട്യൂഷൻ സെന്ററിലാണ് പ്ലസ് വൺ ക്രൂര മർദനത്തിനിരയായത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
മേവറത്ത് പ്രവർത്തിക്കുന്ന വിംഗ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. റിവിഷൻ പെൻഡിങ്ങായത് ചോദ്യം ചെയ്തായിരുന്നു മർദനമെന്ന് വിദ്യാർഥിയുടെ കുടുംബം അറിയിച്ചു.
Education
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം ലഭ്യമാകും. അപേക്ഷകർക്ക് അവരുടെ കാൻഡിഡേറ്റ് ലോഗിൻ വഴി അലോട്ട്മെന്റ് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സമയപരിധിക്കുള്ളിൽ അഡ്മിഷൻ നേടണമെന്ന് അധികൃതർ അറിയിച്ചു.
ഒന്നാം അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പാക്കുന്നതിനായി വിദ്യാർത്ഥികൾക്ക് ആവശ്യമായ രേഖകളുമായി അതാത് സ്കൂളുകളിൽ റിപ്പോർട്ട് ചെയ്യണം. അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാൻ അവസരമുണ്ടാകും. തുടർ അലോട്ട്മെന്റുകൾ പിന്നീട് പ്രസിദ്ധീകരിക്കും.
അലോട്ട്മെന്റ് നടപടികൾ സുഗമമാക്കുന്നതിന് എല്ലാ സ്കൂളുകളിലും ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായങ്ങൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഈ ഹെൽപ് ഡെസ്കുകളെ സമീപിക്കാവുന്നതാണ്.