കുളത്തൂപ്പുഴ: ചോഴിയക്കോട് അരിപ്പ ഗവ.മോഡല്‍ റസിഡന്‍ഷല്‍ സ്കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം നടന്നു.സ്കൂള്‍ സീനിയര്‍ സൂപ്രണ്ട് വിജുകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈനബാ ബീവി ഉദ്ഘാടനം ചെയ്തു.
അധ്യാപകരും പ്ലസ് ടു വിദ്യാര്‍ഥികളും ചേര്‍ന്ന് അക്ഷരദീപം തെളിച്ച് പ്രവേശനം നേടിയ വിദ്യാര്‍ഥികളെ വരവേറ്റു.
പ്ലസ് ടു സയന്‍സില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടിയ വിഷ്ണുവിനെ യോഗത്തില്‍ ആദരിച്ചു.വാര്‍ഡ് മെമ്പര്‍ ഷെഫീക്ക് ചോഴിക്കോട്, അധ്യാപകരായ ആര്. ശിവപ്രസാദ്, എസ്. ഉണ്ണികൃഷ്ണന് നായര്‍, ഹസൈന്, ആര്. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
കൊട്ടാരക്കര: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ പ്രവേശനോത്സവം കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫ്രാന്‍സിസ് ചാക്കോ ഉദ്ഘാടനം ചെയ്തു.
ലോക്കല്‍ മാനേജര്‍ ഫാ. ജോസഫ് കടകംപള്ളില്‍, വാര്‍ഡ് അംഗം ആഷ്ലി പ്രിന്‍സ്, പിടിഎ വൈസ് പ്രസിഡന്റ് ഷാജി മാംവിള, ബര്‍സാര്‍ ഫാ.ഗീവര്‍ഗീസ് എഴിയത്ത്, പ്രിന്‍സിപ്പല്‍ ജോമി തോമസ്, ഹെഡ്മാസ്റ്റര് ടി. രാജു, സീനിയര്‍ അസിസ്റ്റന്റ് ജി. ജയരാജ്, ജോസ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Plus One Entrance