Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poisoning

കോ​ട്ട​യ​ത്ത് ക​ള​നാ​ശി​നി ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വം; ഗൃ​ഹ​നാ​ഥ​നും മ​രി​ച്ചു

കോ​ട്ട​യം: കൂ​രോ​പ്പ​ട ലാ​ക്കാ​ട്ടൂ​രി​ൽ വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ടും​ബ​നാ​ഥ​ൻ തോ​മ​സ് എ​ബ്ര​ഹാ​മും (50) മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

തോ​മ​സി​ന്‍റെ ഭാ​ര്യ​യും മൂ​ത്ത മ​ക​ളും ശ​നി​യാ​ഴ്ച മ​രി​ച്ചി​രു​ന്നു. മ​ക​ൻ നി​ല​വി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ചി​റ​പ്പു​റ​ത്ത് തോ​മ​സ് എ​ബ്ര​ഹാം, ഭാ​ര്യ ജോ​സ്ന, മൂ​ത്ത മ​ക​ൾ മ​രി​യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് മ​രി​യ മ​രി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ അ​മ്മ ജോ​സ്ന​യും മ​രി​ച്ചു. ഇ​വ​രു​ടെ സം​സ്കാ​രം പി​ന്നീ​ട് ന​ട​ക്കും.

ക​ഴി​ഞ്ഞ ജൂ​ലൈ 13-നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. അ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം ജോ​സ്ന​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ട് കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു​ള്ളി​ൽ ക​ള​നാ​ശി​നി​യു​ടെ കു​പ്പി ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ലു​പേ​രെ​യും ഉ​ട​ൻ ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ജീ​വ​നൊ​ടു​ക്കു​ക എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് കു​ടും​ബ​ത്തെ ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ർ​ഷ​ക​നാ​യ തോ​മ​സും, പ്രാ​ദേ​ശി​ക സ​ഹ​ക​ര​ണ ബാ​ങ്കി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യ ജോ​സ്ന​യും ചേ​ർ​ന്നാ​ണ് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. മ​രി​ച്ച മ​രി​യ മാ​റ്റ​ക്ക​ര എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ്. പാ​മ്പാ​ടി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു.

ജീ​വി​ത​ത്തി​ലെ വി​ഷ​മ​ഘ​ട്ട​ങ്ങ​ളി​ൽ ആ​ത്മ​ഹ​ത്യ​യ​ല്ല പ​രി​ഹാ​രം. ഏ​ത് വ​ലി​യ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ളെ​യും അ​തി​ജീ​വി​ക്കാ​ൻ വ​ഴി​ക​ളു​ണ്ട്. സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ ബ​ന്ധ​പ്പെ​ടു​ക. ടോ​ൾ ഫ്രീ ​ന​മ്പ​ർ: 1056

Kerala

മ​ക്ക​ൾ​ക്ക് വി​ഷം ന​ൽ​കി പി​താ​വ് ജീ​വ​നൊ​ടു​ക്കി; കു​ട്ടി​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ആ​ല​പ്പു​ഴ: മാ​ന്നാ​റി​ൽ ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് വി​ഷം ന​ൽ​കി​യ ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി. മാ​ന്നാ​ർ ശി​വ​ശൈ​ലം വെ​ള്ളി​ക്കി​ഴ​ക്കേ​തി​ൽ മ​നോ​ജ് (45) ആ​ണ് മ​രി​ച്ച​ത്.

കു​ട്ടി​ക​ൾ​ക്ക് വി​ഷം ന​ൽ​കി​യ ശേ​ഷം സ്വ​യം വി​ഷം ക​ഴി​ച്ചാ​ണ് മ​നോ​ജ് മ​രി​ച്ച​ത്. മ​ക്ക​ൾ ശി​വ​ഗം​ഗ, ശി​വ കീ​ർ​ത്ത​ന എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്.

സ്‌​കൂ​ളി​ല്‍ നി​ന്ന് വി​ളി​ച്ചു​കൊ​ണ്ടു വ​രു​ന്ന വ​ഴി​യാ​ണ് മ​നോ​ജ് കു​ട്ടി​ക​ൾ​ക്ക് വി​ഷം ന​ൽ​കി​യ​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കാ​റി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ പാ​ല​ത്തി​ന​രി​കി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ജ്യൂ​സി​ലാ​ണ് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​ച്ഛ​ൻ വി​ഷം ക​ല​ക്കി ന​ൽ​കി​യ​ത്.

വി​ഷ​മാ​ണെ​ന്ന് അ​റി​യാ​തെ​യാ​ണ് മ​ക്ക​ൾ ജ്യൂ​സ് കു​ടി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ശി​വ​ഗം​ഗ ആ​റാം ക്ലാ​സി​ലും ശി​വ കീ​ർ​ത്ത​ന ര​ണ്ടാം ക്ലാ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്.

District News

 വി​ഴി​ഞ്ഞ​ത്തെ ഭ​ക്ഷ്യവി​ഷ​ബാ​ധ:ച​തി​ച്ച​ത് മീ​ൻ​മു​ട്ട​യെ​ന്ന് സം​ശ​യം; ചി​കി​ത്സ തേ​ടി​യ​വർ നിരവധി

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്തെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ മീ​ൻ​മു​ട്ട​യി​ൽ നി​ന്നാ​കാ​മെ​ന്ന് അ​ധി​കൃ​ത​ർ. ര​ണ്ടു പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ ചി​കി​ത്സ​തേ​ടു​ക​യും ചെ​യ്ത സം​ഭ​വം ഏ​റെ ഗൗ​ര​വ​മാ​യി കാ​ണു​ന്ന​താ​യി പ​റ​യു​ന്ന ആ​രോ​ഗ്യവി​ഭാ​ഗ​വും പോ​ലീ​സും മ​രിച്ചവരിൽ​നി​ന്നു ശേ​ഖ​രി​ച്ച വ​സ്തു​ക്ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ ഫ​ല​വും കാ​ത്തി​രി​ക്കു​ക​യാ​ണ്.​

വി​ഴി​ഞ്ഞ​ത്തെ സീ ​ഫു​ഡ് റ​സ്റ്റ റ​ന്‍റാ​യ അ​സ്മാ​ക്കി​ൽ​നി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ചു ര​ണ്ടു​പേ​ർ മ​രി​ച്ച​തി​നു​പ​രി ഒ​ന്പ​തു​പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ഇ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​വ​രെ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി നാ​ന്നൂ​റോ​ളം പേ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഇ​വി​ടെ എ​ത്തി​യി​രു​ന്നു. മീ​ൻ​മു​ട്ട​യും കൊ​ഞ്ചും ക​ഴി​ച്ച​വ​രെ​യാ​ണ് ഗു​രു​ത​ര​മാ​യി വി​ഷം ബാ​ധി​ച്ച​ത്. ഇ​വ​രി​ൽ എ​ത്ര പേ​ർ ചി​കി​ത്സ തേ​ടി​യെ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ർ​ക്ക് വ്യ​ക്ത​ത​യി​ല്ല.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ ത​ല​സ്ഥാ​ന​ത്തെ വ​ൻ​കി​ട ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​യ​വ​രു​ടെ ക​ണ​ക്കു മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും ചെ​റു​കി​ട ആ​ശു​പ​ത്രി​ക​ളി​ലും നി​ര​വ​ധി​പേ​ർ ചി​കി​ത്സ തേ​ടി​യി​രി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. സം​ഭ​വ​ദി​വ​സം മ​രി​ച്ച കൊ ​ല്ലം നി​ല​മേ​ൽ സ്വ​ദേ​ശി റ​ഷീ​ദ ബീ​വി​യു​ടെ മ​ക​ൾ സ​ജി​മോ​ളു​ടെ മൊ​ഴി ച​ട​യ​മം​ഗ​ലം സി​ഐ എ​ൻ. സു​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി. ആ​ശു​പ​ത്രി​യി​ൽ പ്ര ​വേ​ശി​പ്പി​ച്ച​വ​രി​ൽ ജ​യി​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​മ്പോ​ൾ​അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന റി​ട്ട. എ​സ്ഐ​യു​ടെ നി​ല മെ​ച്ച​പ്പെ​ട്ട​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന വാ​ഴ​മു​ട്ടം സ്വ​ദേ​ശി​യും തൃ​ക്കാ​ക്ക​ര ജ​യി​ലി​ലെ വീ​വിം​ഗ് ഇ​ൻ​സ്പെ​ക്ട​റു​മാ​യ എ​സ്. അ​രു​ൺ​രാ​ജി​ന്‍റെ (39) നി​ല​യാ​ണ് ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​ത്. അ​രു​ൺ​രാ​ജി​നൊ​പ്പം ഭാ​ര്യ പൂ​ജാ ദി​ലീ​പ്, അ​ഞ്ചു​വ​യ​സു​ള്ള മ​ക​ൻ അ​യാ​ൻ അ​രു​ൺ, ബ​ന്ധു​വാ​യ പ​ത്തു വ​യ​സു​കാ​രി ദി​യാ ഗി​രീ​ഷ് എ​ന്നി​വ​രും ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​വ​ർ​ക്കൊ​ന്നും കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തും ആ​ശ്വാ​സ​മാ​യി.

ഭ​ക്ഷ്യ വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കൊ​ട്ടാ​ര​ക്ക​ര പ​ട്ടാ​ഴി സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ജ​യ​യും മ​ക​ൾ ആ​ർ​ച്ച​യും ശ​നി​യാ​ഴ്ച നി​ർ​ബ​ന്ധി​ത ഡി​സ്‌​ചാ​ർ​ജ് വാ​ങ്ങി​പ്പോ​യി. നി​ല​വി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ബ​ന്ധു​ക്ക​ൾ ച​ട​യ​മം​ഗ​ലം സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ൽ ക​ണ്ണും​ന​ട്ടി​രി​ക്കു​ക​യാ​ണ് പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രും.

മ​രി​ച്ച​വ​രും ആ​ശു​പ​ത്രി​യി​ലു​ള്ള​വ​രും ഏ​തു​ത​രം ഭ​ക്ഷ​ണ​മാ​ണു ക​ഴി​ച്ച​ത് എ​ന്നു​ള്ള​കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ​ക്ക് ഇ​പ്പോ​ഴും വ്യ​ക്ത​ത​യി​ല്ല. സം​ഭ​വ​മ​റി​ഞ്ഞ് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ​ക്ക് ഭ​ക്ഷ​ണാ​വ​ശി​ഷ്ടം ശേ​ഖ​രി​ക്കാ​നാ​കാ​ത്ത​തും തി​രി​ച്ച​ടി​യാ​യി.

വൈ​കു​ന്നേ​രം മു​ത​ൽ പു​ല​ർ​ച്ചെ​വ​രെ ന​ട​ന്ന ക​ച്ച​വ​ട​ശേ​ഷം സ്ഥാ​പ​നം വൃ​ത്തി​യാ​ക്കി ജീ​വ​ന​ക്കാ​ർ മ​ട​ങ്ങി​യ ശേ​ഷ​മാ​ണ് മ​ര​ണ​മു​ൾ​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ പു​റം​ലോ​ക​മ​റി​യു​ന്ന​ത്. വി​ഴി​ഞ്ഞം പോ​ലീ​സ് എ​ത്തി റ​സ്റ്റ​റ​ന്‍റ് പൂ​ട്ടി സീ​ൽ​വ​ച്ചെ​ങ്കി​ലും സാ​മ്പി​ൾ ശേ​ഖ​ര​ണം പാ​ളി​യി​രു​ന്നു.

Latest News

Corehub Up