Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Price Hikes

വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു സിപിഎം പ്രമേയം

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി സ​ർ​ക്കാ​ർ പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ അ​പ​ല​പി​ക്ക​ണ​മെ​ന്നും വി​ല​ക്ക​യ​റ്റം ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു സി​പി​എം പ്ര​മേ​യം പാ​സാ​ക്കി.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ഡ​ൽ​ഹി രാം​ലീ​ല മൈ​താ​ന​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രെ അ​ണി​നി​ര​ത്തി സി​പി​എം ന​ട​ത്തി​യ ജ​ൻ ആ​ക്രോ​ശ് റാ​ലി​യി​ലാ​ണ് പ്ര​മേ​യം അം​ഗീ​ക​രി​ച്ച​ത്.

ഗ​ൾ​ഫി​ലും പ​ശ്ചി​മേ​ഷ്യ​യി​ലും താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കാ​നും യു​ദ്ധം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ കേ​ന്ദ്രം സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

സ​ർ​ക്കാ​ർ അ​മേ​രി​ക്ക​യ്ക്കും ഇ​സ്ര​യേ​ലി​നും ഒ​പ്പ​മാ​ണ് നി​ന്ന​തെ​ന്നും ബി​ജെ​പി​യു​ടെ കീ​ഴി​ൽ ഇ​ന്ത്യ അ​മേ​രി​ക്ക​യു​ടെ ഒ​രു ആ​ജ്ഞാ​നു​വ​ർ​ത്തി സ​ഖ്യ​ക​ക്ഷി​യാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും പ്ര​മേ​യ​ത്തി​ൽ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു.

സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​നും പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല കു​റ​യ്ക്കാ​നും ആ​വ​ശ്യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും സി​ലി​ണ്ട​റു​ക​ൾ ല​ഭ്യ​മാ​കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നും സി​പി​എം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up