ന്യൂഡൽഹി: ബിജെപി സർക്കാർ പശ്ചിമേഷ്യൻ സംഘർഷത്തെ അപലപിക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ടു സിപിഎം പ്രമേയം പാസാക്കി.
കേന്ദ്രസർക്കാരിന്റെ വിവിധ നയങ്ങൾക്കെതിരേ ഡൽഹി രാംലീല മൈതാനത്തിൽ ആയിരക്കണക്കിനു പ്രവർത്തകരെ അണിനിരത്തി സിപിഎം നടത്തിയ ജൻ ആക്രോശ് റാലിയിലാണ് പ്രമേയം അംഗീകരിച്ചത്.
ഗൾഫിലും പശ്ചിമേഷ്യയിലും താമസിക്കുന്ന ഇന്ത്യക്കാരുടെ ജീവൻ സംരക്ഷിക്കാനും യുദ്ധം ഉടൻ അവസാനിപ്പിക്കാനുമുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
സർക്കാർ അമേരിക്കയ്ക്കും ഇസ്രയേലിനും ഒപ്പമാണ് നിന്നതെന്നും ബിജെപിയുടെ കീഴിൽ ഇന്ത്യ അമേരിക്കയുടെ ഒരു ആജ്ഞാനുവർത്തി സഖ്യകക്ഷിയായി മാറിയിരിക്കുന്നുവെന്നും പ്രമേയത്തിൽ വിമർശനമുന്നയിച്ചു.
സംഘർഷത്തെത്തുടർന്നുണ്ടായ വിലക്കയറ്റം നിയന്ത്രിക്കാനും പാചക വാതകത്തിന്റെ വില കുറയ്ക്കാനും ആവശ്യമുള്ള എല്ലാവർക്കും സിലിണ്ടറുകൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനും സിപിഎം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
Tags : CPM esolution price hikes control