ന്യൂഡൽഹി: ചൂട് താങ്ങാൻ കഴിയുമെന്നും, എന്നാൽ ബിജെപി സ്പോണ്സർ ചെയ്ത വിലക്കയറ്റത്തിന്റെ തീയിലാണ് ജനം വേവുന്നതെന്നും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ.
താപനില ഭയപ്പെടുത്തുന്ന രീതിയിൽ ഉയരുന്നതിനിടെ ജനങ്ങൾ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഖാർഗെയുടെ പരിഹാസം.
നിങ്ങളുടെ സ്വന്തം സർക്കാർ കൊള്ളയടിക്കുന്നതിനെപ്പറ്റി നിങ്ങൾ ഒരിക്കലും ഒന്നും പറയില്ലേയെന്നും ഖാർഗെ മോദിയോട് ചോദിച്ചു.