Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punjab Election

ക്യാ​പ്റ്റ​ൻ ക​ളം​മാ​റു​മോ?; ക​രു​ക്ക​ൾ നീ​ക്കി കോ​ൺ​ഗ്ര​സ്

രാ​ഷ്ട്രീ​യ​ത്തി​ൽ ഒ​ന്നും ഒ​ന്നും ര​ണ്ട് അ​ല്ല എ​ന്നൊ​രു ചൊ​ല്ലു​ണ്ട്. ഈ ​ചൊ​ല്ലി​നെ അ​ർ​ഥ​വ​ത്താ​ക്കു​ന്ന നി​ര​വ​ധി സം​ഭ​വ​വി​കാ​സ​ങ്ങ​ൾ നാം ​ക​ണ്ടി​ട്ടു​മു​ണ്ട്. പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം അ​ടു​ത്തി​രി​ക്കെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ളു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്ട​പ്പെ​ട്ട അ​ധി​കാ​രം ഏ​തു​വി​ധേ​ന​യും തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ്. അ​തി​നി​ടെ​യാ​ണ് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സിം​ഗ് സോ​ണി​യ ഗാ​ന്ധി​യു​ടെ പു​സ്ത​ക പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തോ​ടെ അ​മ​രീ​ന്ദ​ർ സിം​ഗ് വീ​ണ്ടും കോ​ൺ​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ചൂ​ടു​പ​ക​ർ​ന്ന് രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​മാ​യി ഭി​ന്ന​ത​യു​ണ്ടെ​ങ്കി​ലും ഗാ​ന്ധി കു​ടും​ബ​വു​മാ​യി ക്യാ​പ്റ്റ​ൻ ന​ല്ല ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്നു. ഗാ​ന്ധി കു​ടും​ബ​വും അ​മ​രീ​ന്ദ​ർ സിം​ഗും ത​മ്മി​ലു​ള്ള ദീ​ർ​ഘ​കാ​ല​ത്തെ വ്യ​ക്തി​പ​ര​മാ​യ അ​ടു​പ്പ​ത്തി​ന് അ​ടി​വ​ര​യി​ട്ടു​കൊ​ണ്ടാ​ണ് പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ രാ​ഹു​ൽ ഗാ​ന്ധി സം​സാ​രി​ച്ച​ത്. ത​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ രാ​ജീ​വ് ഗാ​ന്ധി​യും സോ​ണി​യാ ഗാ​ന്ധി​യും ത​മ്മി​ലു​ണ്ടാ​യ പ​ഴ​യൊ​രു ത​മാ​ശ​രൂ​പേ​ണ​യു​ള്ള ഓ​ർ​മ്മ രാ​ഹു​ൽ ച​ട​ങ്ങി​ൽ പ​ങ്കു​വെ​ച്ചു.

നേ​ര​ത്തെ ബി​ജെ​പി​യി​ലെ ത​ന്‍റെ ഇ​ഷ്ട നേ​താ​വ് അ​ങ്കി​ൾ അ​മ​രീ​ന്ദ​ർ ആ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു​പു​റ​മെ പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സി​ന്‍റെ ചു​മ​ത​ല​യു​ള്ള സ​ച്ചി​ൻ പൈ​ല​റ്റി​ന്‍റെ പ്ര​സ്താ​വ​ന​യും അ​മ​രീ​ന്ദ​ർ സിം​ഗി​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​അ​ഭ്യൂ​ഹ​ങ്ങ​ളെ​ല്ലാം ത​ള്ളി​ക്ക​ള​ഞ്ഞ അ​മ​രീ​ന്ദ​ർ സിം​ഗ് ത​ന്‍റേ​ത് തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​യ സ​ന്ദ​ർ​ശ​നം മാ​ത്ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി. ത​ന്‍റെ മൂ​ന്ന് പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന ച​ട​ങ്ങു​ക​ളി​ൽ സോ​ണി​യാ ഗാ​ന്ധി പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മ​ര്യാ​ദ​യു​ടെ ഭാ​ഗ​മാ​യാ​ണ് താ​ൻ എ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

സി​ദ്ദു​വു​മാ​യു​ള്ള പോ​ര്; കോ​ൺ​ഗ്ര​സ് വി​ട്ട് പു​റ​ത്തേ​ക്ക്

2021ലാ​ണ് അ​മ​രീ​ന്ദ​ർ സിം​ഗ് കോ​ൺ​ഗ്ര​സു​മാ​യി വ​ഴി​പി​രി​ഞ്ഞ​ത്. 2017ൽ ​പ​ഞ്ചാ​ബി​ൽ കോ​ൺ​ഗ്ര​സി​നെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച അ​ദ്ദേ​ഹം ര​ണ്ടാം ത​വ​ണ​യും മു​ഖ്യ​മ​ന്ത്രി​യാ​യി. എ​ന്നാ​ൽ ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന വ​ർ​ഷ​ങ്ങ​ളി​ൽ സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലു​ണ്ടാ​യ രൂ​ക്ഷ​മാ​യ ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​റ​ത്തു​പോ​ക​ലി​ലേ​ക്ക് ന​യി​ച്ച​ത്. അ​ന്ന​ത്തെ പ​ഞ്ചാ​ബ് പി​സി​സി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു​വു​മാ​യു​ള്ള പ​ര​സ്യ​മാ​യ അ​ധി​കാ​ര​ത്ത​ർ​ക്കം പാ​ർ​ട്ടി​ക്കു​ള്ളി​ൽ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു.

ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ഹൈ​ക്ക​മാ​ൻ​ഡ് ഇ​ട​പെ​ടു​ക​യും 2022ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ അ​മ​രീ​ന്ദ​ർ സിം​ഗി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കു​ക​യും ചെ​യ്തു. പ​ക​രം ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി. അ​പ​മാ​നി​ച്ചാ​ണ് ത​ന്നെ പു​റ​ത്താ​ക്കി​യ​തെ​ന്ന് ആ​രോ​പി​ച്ച അ​മ​രീ​ന്ദ​ർ കോ​ൺ​ഗ്ര​സ് വി​ട്ട് പ​ഞ്ചാ​ബ് ലോ​ക് കോ​ൺ​ഗ്ര​സ് എ​ന്ന പേ​രി​ൽ പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചു. എ​ന്നാ​ൽ 2022ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ത​ന്‍റെ പാ​ർ​ട്ടി​യെ ബി​ജെ​പി​യി​ൽ ല​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ക്യാ​പ്റ്റ​ൻ ബി​ജെ​പി​യി​ൽ തൃ​പ്ത​ന​ല്ലെ?

ബി​ജെ​പി​യി​ൽ ചേ​ർ​ന്നെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ പൂ​ർ​ണ തൃ​പ്ത​ന​ല്ലെ​ന്ന സൂ​ച​ന​ക​ൾ അ​മ​രീ​ന്ദ​ർ സിം​ഗ് അ​ടു​ത്തി​ടെ ന​ൽ​കി​യി​രു​ന്നു. ബി​ജെ​പി നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മാ​യും ര​ണ്ട് കാ​ര​ണ​ങ്ങ​ളാ​ണു​ള്ള​ത്. പ​ഞ്ചാ​ബ് രാ​ഷ്ട്രീ​യ​ത്തി​ൽ ആ​റ് പ​തി​റ്റാ​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​മു​ണ്ടാ​യി​ട്ടും സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന രാ​ഷ്ട്രീ​യ തീ​രു​മാ​ന​ങ്ങ​ളി​ൽ ബി​ജെ​പി നേ​തൃ​ത്വം ത​ന്നോ​ട് അ​ഭി​പ്രാ​യം തേ​ടു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു അ​മ​രീ​ന്ദ​റി​ന്‍റെ ഒ​രു വി​മ​ർ​ശ​നം.

ഒ​രു വ​ർ​ഷം പോ​ലും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​മി​ല്ലാ​ത്ത നേ​താ​ക്ക​ളാ​ണ് പ​ല കാ​ര്യ​ങ്ങ​ളും തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചി​രു​ന്നു. കേ​വ​ൽ സിം​ഗ് ധി​ല്ല​നെ പ​ഞ്ചാ​ബ് ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ച ന​ട​പ​ടി​യി​ലും അ​ദ്ദേ​ഹം അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ബി​ജെ​പി​യു​ടെ കേ​ന്ദ്രീ​കൃ​ത പ്ര​വ​ർ​ത്ത​ന​ശൈ​ലി​യെ കോ​ൺ​ഗ്ര​സി​ലെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്തും അ​ദ്ദേ​ഹം വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രു​ന്നു.

അ​മ​രീ​ന്ദ​ർ മ​ട​ങ്ങി​യെ​ത്തി​യാ​ൽ കോ​ൺ​ഗ്ര​സി​ന് നേ​ട്ട​മാ​കു​മോ?

അ​മ​രീ​ന്ദ​ർ സിം​ഗി​ന്‍റെ മ​ട​ങ്ങി​വ​ര​വ് കോ​ൺ​ഗ്ര​സി​ന് ഗു​ണ​ക​ര​മാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ​ക്കി​ട​യി​ലും നേ​താ​ക്ക​ൾ​ക്കി​ട​യി​ലും വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളാ​ണു​ള്ള​ത്. പ​ഞ്ചാ​ബ് രാ​ഷ്ട്രീ​യ​ത്തി​ൽ പ​തി​റ്റാ​ണ്ടു​ക​ളു​ടെ അ​നു​ഭ​വ​സ​മ്പ​ത്തും വ്യ​ക്തി​പ്ര​ഭാ​വ​വു​മു​ള്ള നേ​താ​വാ​ണ് അ​മ​രീ​ന്ദ​ർ. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ട​ക്കം പാ​ർ​ട്ടി​ക്ക് ക​രു​ത്തു​പ​ക​രു​മെ​ന്നാ​ണ് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ൽ​മാ​ൻ ഖു​ർ​ഷി​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വി​ല​യി​രു​ത്ത​ൽ. പ​ഞ്ചാ​ബി​ലെ സി​ഖ്, കാ​ർ​ഷി​ക വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ അ​മ​രീ​ന്ദ​റി​നു​ള്ള പ​ര​മ്പ​രാ​ഗ​ത സ്വാ​ധീ​നം ആം ​ആ​ദ്മി പാ​ർ​ട്ടി, ബി​ജെ​പി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് ഗു​ണ​ക​ര​മാ​യേ​ക്കാം.

അ​തേ​സ​മ​യം അ​മ​രീ​ന്ദ​റി​നെ​പ്പോ​ലൊ​രു മു​തി​ർ​ന്ന സി​ഖ് നേ​താ​വ് പാ​ർ​ട്ടി വി​ട്ടു​പോ​കു​ന്ന​ത് പ​ഞ്ചാ​ബി​ൽ സ്വാ​ധീ​ന​മു​റ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ബി​ജെ​പി​ക്ക് തി​രി​ച്ച​ടി​യാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ അ​മ​രീ​ന്ദ​റി​ന്‍റെ തി​രി​ച്ചു​വ​ര​വ് കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ പു​തി​യ അ​ധി​കാ​ര​ത്ത​ർ​ക്ക​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ൽ​ക്കു​ന്നു. ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി, പ്ര​താ​പ് സിം​ഗ് ബ​ജ്വ, അ​മ​രീ​ന്ദ​ർ സിം​ഗ് രാ​ജ വാ​റിം​ഗ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ട​ക്കം പു​തി​യ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ​ക്കും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യേ​ക്കാം. കൂ​ടാ​തെ ഇ​ട​യ്ക്കി​ടെ പാ​ർ​ട്ടി മാ​റു​ന്ന നേ​താ​വെ​ന്ന ത​ര​ത്തി​ലു​ള്ള ദു​ഷ്പേ​ര് അ​ദ്ദേ​ഹ​ത്തി​ന് നേ​രി​ടേ​ണ്ടി​വ​ന്നേ​ക്കാം. അ​തു​കൊ​ണ്ടു​ത​ന്നെ അ​മ​രീ​ന്ദ​റി​ന്‍റെ മ​ട​ക്കം കോ​ൺ​ഗ്ര​സി​ന് ഒ​രേ​സ​മ​യം നേ​ട്ട​ത്തി​ന്‍റെ​യും വെ​ല്ലു​വി​ളി​യു​ടെ​യും സാ​ധ്യ​ത​ക​ളാ​ണ് തു​റ​ക്കു​ന്ന​ത്.

നാ​ലം​ഗ സ​മി​തി​യു​മാ​യി കോ​ൺ​ഗ്ര​സ്

മ​റ്റ് പാ​ർ​ട്ടി​യി​ലെ അ​സം​തൃ​പ്ത​രെ ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ട​നാ അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണ് കോ​ൺ​ഗ്ര​സ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി നാ​ല് അം​ഗ കോ​ർ ക​മ്മി​റ്റി​യെ രൂ​പീ​ക​രി​ച്ചു. മ​റ്റ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സി​ലേ​ക്ക് എ​ത്തു​ന്ന നേ​താ​ക്ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നും പാ​ർ​ട്ടി പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ക​യു​മാ​ണ് ഇ​വ​രു​ടെ ചു​മ​ത​ല. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ വി​ജ​യ് ഇ​ന്ദ​ർ സിം​ഗ്ല, കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി ഉ​പ​നേ​താ​വും എം​എ​ൽ​എ​യു​മാ​യ അ​രു​ണ ചൗ​ധ​രി, മു​ൻ എം​എ​ൽ​എ കു​ശാ​ൽ​ദീ​പ് സിം​ഗ് ധി​ല്ല​ൺ, എം​എ​ൽ​എ ഹ​ർ​ദേ​വ് സിം​ഗ് ലാ​ഡി എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ.

മ​റ്റ് പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന് എ​ത്തു​ന്ന നേ​താ​ക്ക​ളു​ടെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ക​യു​മാ​ണ് സ​മി​തി​യു​ടെ പ്ര​ധാ​ന ചു​മ​ത​ല. 117 അം​ഗ പ​ഞ്ചാ​ബ് നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ്. പ്രാ​ദേ​ശി​ക സ്വാ​ധീ​ന​മു​ള്ള നേ​താ​ക്ക​ളെ പാ​ർ​ട്ടി​യി​ലെ​ത്തി​ക്കു​ന്ന​തി​നൊ​പ്പം നി​ല​വി​ലു​ള്ള സം​ഘ​ട​നാ സം​വി​ധാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നും നേ​തൃ​ത്വം ല​ക്ഷ്യ​മി​ടു​ന്നു.

Latest News

Corehub Up