Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rescue Operation

ഇ​ന്തോ​നേ​ഷ്യ​ൻ ഭൂ​ക​മ്പം: മ​ര​ണം 51 ആ​യി

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ ഫ്ലോ​റ​സ് ദ്വീ​പി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 51 ആ​യി ഉ​യ​ർ​ന്നു. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ർ​ക്കാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ദു​ര​ന്ത​നി​വാ​ര​ണ ഏ​ജ​ൻ​സി (ബി​എ​ൻ​പി​ബി) ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

സി​ക്ക, മാം​ഗ​രൈ, ഈ​സ്റ്റ് മാം​ഗ​രൈ എ​ന്നീ പ്ര​വി​ശ്യ​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. പ​ല​യി​ട​ത്തും ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം സ്തം​ഭി​ച്ച​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. കി​ഴ​ക്ക​ൻ ഇ​ന്തോ​നേ​ഷ്യ​ൻ തീ​ര​ത്തു​നി​ന്ന് ഏ​ക​ദേ​ശം 68 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​രി​ക്കേ​ൽ​ക്കു​മെ​ന്ന ഭ​യ​ത്താ​ൽ പ​രി​ഭ്രാ​ന്ത​രാ​യി ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Kerala

വ​യ​നാ​ട് തു​ര​ങ്ക​പാ​ത നി​ർ​മാ​ണ മേ​ഖ​ല​യ്ക്കു സ​മീ​പം മ​ണ്ണി​ടി​ച്ചിൽ; വൻ ദുരന്തം

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് തു​ര​ങ്ക​പാ​ത നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് സ​മീ​പം മ​ണ്ണി​ടി​ഞ്ഞു. ക​ള്ളാ​ടി​യി​ലെ മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ച്ചിലു​ണ്ടാ​യ​ത്.

നി​ര​വ​ധി ആ​ളു​ക​ൾ മ​ണ്ണി​ടി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു. മൂ​ന്ന് പേ​രെ ര​ക്ഷി​ച്ച​താ​യാ​ണ് വി​വ​രം.

വാ​ഹ​ന​ങ്ങ​ളും മ​ണ്ണി​ന​ടി​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്‍​ഡി​ആ​ര്‍​എ​ഫ് ടീം ​സ്ഥ​ല​ത്തേ​യ്ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ണ്ണ് വ​ലി​യ​തോ​തി​ൽ ഇ​ടി​ഞ്ഞ് പാ​ല​ത്തി​ലേ​ക്ക് വീ​ണു എ​ന്നാ​ണ് വി​വ​രം. പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. സ​മീ​പ​ത്തെ വീ​ട്ടു​കാ​രെ ഒ​ഴി​പ്പി​ക്കു​ന്നു​ണ്ട്.

മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്ന് മേ​പ്പാ​ടി - ചൂ​ര​ൽ​മ​ല റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യി. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ മ​ന്ത്രി ടി. ​സി​ദ്ദി​ഖ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ര​ക്ഷ​പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തി.

ര​ക്ഷ​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മേ​പ്പാ​ടി​യി​ൽ തി​ങ്ക​ളാ​ഴ്ച അ​തി​തീ​വ്ര മ​ഴ​യാ​ണ് പെ​യ്ത​ത്.

International

‘ഓ​പ്പ​റേ​ഷ​ൻ അ​മി​സ്റ്റാ​ഡ്’: ഭൂ​ക​മ്പ​ത്തി​ൽ ത​ക​ർ​ന്ന വെ​ന​സ്വേ​ല​യ്ക്ക് ര​ക്ഷാ​ഹ​സ്ത​വു​മാ​യി ഇ​ന്ത്യ; 41 അം​ഗ ആ​ർ​മി മെ​ഡി​ക്ക​ൽ സം​ഘം കാ​ര​ക്കാ​സി​ലെ​ത്തി

കാ​ര​ക്കാ​സ്: അ​തി​ശ​ക്ത​മാ​യ ഇ​ര​ട്ട ഭൂ​ച​ല​നം ക​ടു​ത്ത നാ​ശം വി​ത​ച്ച വെ​ന​സ്വേ​ല​യ്ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​വു​മാ​യി ഇ​ന്ത്യ. 'ഓ​പ്പ​റേ​ഷ​ൻ അ​മി​സ്റ്റാ​ഡ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന അ​ടി​യ​ന്ത​ര ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ 41 അം​ഗ വി​ദ​ഗ്ധ മെ​ഡി​ക്ക​ൽ സം​ഘം വെ​ന​സ്വേ​ല​യി​ലെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റാ​ണ് ഇ​ന്ത്യ​യു​ടെ ഈ ​ര​ക്ഷാ​ദൗ​ത്യ​ത്തെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. സ്പാ​നി​ഷ് ഭാ​ഷ​യി​ൽ 'അ​മി​സ്റ്റാ​ഡ്' എ​ന്നാ​ൽ 'സൗ​ഹൃ​ദം' എ​ന്നാ​ണ് അ​ർ​ത്ഥം. വെ​ന​സ്വേ​ല​യി​ൽ ഭൂ​ക​മ്പ​ത്തെ​ത്തു​ട​ർ​ന്നു​ള്ള മ​ര​ണ​സം​ഖ്യ നി​ല​വി​ൽ 1,430 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ര​ണ്ട് കൂ​റ്റ​ൻ സി-17 ​ഗ്ലോ​ബ്‌മാസ്റ്റർ വി​മാ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​ൻ സം​ഘം കാ​ര​ക്കാ​സി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ പ്ര​ശ​സ്ത​മാ​യ '60 പാ​രാ ഫീ​ൽ​ഡ് ഹോ​സ്പി​റ്റ​ലി​ൽ' നി​ന്നു​ള്ള 9 മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ, ന​ഴ്സു​മാ​ർ, പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ഈ ​വി​ദ​ഗ്ധ സം​ഘം. ഇ​തോ​ടൊ​പ്പം 35 ട​ണ്ണി​ല​ധി​കം വ​രു​ന്ന അ​ടി​യ​ന്ത​ര ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ, അ​ത്യാ​ധു​നി​ക മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, താ​ത്കാ​ലി​ക  അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കാ​നു​ള്ള സാ​മ​ഗ്രി​ക​ൾ എ​ന്നി​വ​യും ഇ​ന്ത്യ എ​ത്തി​ച്ചി​ട്ടു​ണ്ട്. ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ൽ മി​നി​റ്റു​ക​ൾ​ക്ക​കം സ​ജ്ജീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന ര​ണ്ട് അ​ത്യാ​ധു​നി​ക പോ​ർ​ട്ട​ബി​ൾ മൊ​ബൈ​ൽ ആ​ശു​പ​ത്രി യൂ​ണി​റ്റു​ക​ളും ഈ ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

അ​തി​നി​ടെ, ഭൂ​ക​മ്പ​ത്തി​ൽ വെ​ന​സ്വേ​ല​യി​ലെ ലാ ​ഗ്വ​യ്റ​യി​ൽ ഉ​ൾ​പ്പെ​ടെ കെ​ട്ടി​ട അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​പ്പോ​ഴും നൂ​റു​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം പേ​രെ കാ​ണാ​താ​യ​താ​യും സൂ​ച​ന​യു​ണ്ട്. പ്രാ​ദേ​ശി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ന്ത്യ​ൻ സം​ഘ​ത്തി​ന്‍റെ ഈ ​നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ. 

Kerala

ആ​ല​പ്പു​ഴ​യി​ലെ 'ര​ക്ഷാ​പ്ര​വ​ർ​ത്ത​നം'; അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് ഗ്രേ​ഡ് എ​സ്.​ഐ​മാ​ർ;​ എ​സ്ഐ​ടി പു​തി​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള യാ​ത്ര​ക്കി​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച കേ​സി​ൽ എ​സ്ഐ​ടി പു​തി​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് മു​മ്പായാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

കോ​ട​തി ക​ഴി​ഞ്ഞ​ത​വ​ണ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റി​പ്പോ​ർ​ട്ട് കൊ​ടു​ത്ത​ത്. കേ​സ് ഡ​യ​റി തി​രു​ത്തി​യെ​ഴു​താ​ൻ സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നെ​ന്ന് എ​സ്ഐ​മാ​ർ മൊ​ഴി വെ​ള്ളി​യാ​ഴ്ച മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​ഡി​ജി​പി എം.​ആ​ർ അ​ജി​ത് കു​മാ​റി​ന്‍റെ ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ര​ണ്ട് എ​സ്ഐ മാ​രു​ടെ മൊ​ഴി​യാ​ണ് ഇ​ന്ന​ലെ എ​സ്ഐ ടി ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ മൊ​ഴി ന​ൽ​ക​വെ ഗ്രേ​ഡ് എ​സ്.​ഐ​മാ​ർ പൊ​ട്ടി​ക്ക​ര​ഞ്ഞു. ത​ങ്ങ​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും, ഇ​തി​ൽ ത​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്നും ഇ​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് പ​റ​ഞ്ഞു. നി​ർ​ണാ​യ​ക മൊ​ഴി ല​ഭി​ച്ച​തോ​ടെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് എ​സ്ഐ​ടി​യു​ടെ നീ​ക്കം.

Kerala

ഗ​ൺ​മാ​ൻ​മാ​രു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ച​ട്ട​വി​രു​ദ്ധം; റി​പ്പോ​ർ​ട്ട് ഉ​ട​ൻ കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ന്മാ​ർ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ. ഗ​ൺ​മാ​ന്മാ​രു​ടെ ന​ട​പ​ടി ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് എ​സ്‌​ഐ​ടി ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഉ​ട​ൻ ത​ന്നെ കൈ​മാ​റും.

എ.​ഡി. തോ​മ​സ് എം​എ​ൽ​എ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജ​യ് ജ്യു​വ​ൽ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ​ക്കാ​ണ് ഗ​ൺ​മാ​ന്മാ​രി​ൽ നി​ന്നും ക്രൂ​ര​മാ​യ മ​ർ​ദ്ദ​ന​മേ​റ്റ​ത്. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ ഗ​ൺ​മാ​ൻ അ​നി​ൽ​കു​മാ​ർ, സു​ര​ക്ഷാ​സം​ഘ​ത്തി​ലെ സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ. 2023 ഡി​സം​ബ​ർ 15ന് ​ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ വെ​ച്ചാ​യി​രു​ന്നു വി​വാ​ദ​മാ​യ മ​ർ​ദ്ദ​നം അ​ര​ങ്ങേ​റി​യ​ത്.

അ​ന്ന് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ ന​ട​ന്ന മ​ർ​ദ്ദ​ന​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം എ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ശേ​ഷി​പ്പി​ച്ച​ത് വ​ൻ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഡി​വൈ​എ​സ്പി ബൈ​ജു കെ. ​പൗ​ലോ​സ് കൂ​ടി എ​ത്തി​യ ശേ​ഷം പ്ര​തി​ക​ളാ​യ ഗ​ൺ​മാ​ന്മാ​രെ ചോ​ദ്യം ചെ​യ്യാ​നാ​യി ആ​ല​പ്പു​ഴ​യി​ലേ​ക്ക് വി​ളി​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

ഇ​തി​ന് ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക. സം​ഭ​വ​ത്തി​ല്‍ പു​ന​ര​ന്വേ​ഷ​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ന​ല്‍​കിയിരിക്കുന്ന ​നി​ര്‍​ദ്ദേ​ശം.

 

Kerala

പ​ഴ​യ​ങ്ങാ​ടി​യി​ലെ "ര​ക്ഷാ​പ്ര​വ​ർ​ത്ത​നം’ അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ​മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ക്കും

ക​ണ്ണൂ​ർ: ആ​ല​പ്പു​ഴ​യി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ഗ​ൺ​മാ​ന്മാ​ർ മ​ർ​ദി​ച്ച​തി​ൽ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ യു​ഡി​എ​ഫി​ന്‍റെ ആ​ദ്യ​മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഴ​യ​ങ്ങാ​ടി​യി​ലെ മർദനത്തി​ന്‍റെ അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്കെ​എ​സ്‌യു പ്ര​വ​ർ​ത്ത​ക​ർ.

യൂ​ത്ത് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധീ​ഷ് വെ​ള്ള​ച്ചാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ന്ന​ത്.

2023 ന​വം​ബ​ർ 20 നാ​യി​രു​ന്നു സം​ഭ​വം. പ​ഴ​യ​ങ്ങാ​ടി​യി​ൽ​വ​ച്ച് ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച​പ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സി​പി​എം​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​ക്കാ​രെ ഹെ​ൽ​മെ​റ്റും ക​മ്പി​വ​ടി​ക​ളും ചെ​ടി​ച്ച​ട്ടി​ക​ളും ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധീ​ഷ് വെ​ള്ള​ച്ചാ​ൽ, കെ​എ​സ്‌യു നേ​താ​വ് സ​ഞ്ജു എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ർ ഇ​പ്പോ​ഴും മം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ തേ​ടു​ന്നു​ണ്ട്.

ന​വം​ബ​ർ 21 ന് ​മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഡി​വൈ​എ​ഫ്ഐ​യു​ടെ ആ​ക്ര​മ​ണ​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത് "ര​ക്ഷാ​പ്ര​വ​ർ​ത്ത​ന’മെ​ന്നാ​ണ്.

ച​ലി​ക്കു​ന്ന വ​ണ്ടി​ക്കു മു​ന്നി​ലേ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ർ ചാ​ടി​വീ​ണ​പ്പോ​ൾ അ​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ച​തെ​ന്ന് ന്യാ​യീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി വ​ണ്ടി​യി​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ള്ളി​മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​ത് ഒ​രു "ര​ക്ഷാ​പ്ര​വ​ർ​ത്ത​നം’ആ​ണെ​ന്നു​മാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്.

ഇ​ത്ത​രം മാ​തൃ​കാ​പ​ര​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി​യും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ആ​റ് യൂ​ത്ത് കോ​ൺ​ഗ്ര​സ്കെ​എ​സ്യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും കേ​സ് കോ​ട​തി​യി​ൽ എ​ത്തി​യ​പ്പോ​ൾ പി​ഴ​യ​ട​ച്ച് ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, "ര​ക്ഷാ​പ്ര​വ​ർ​ത്ത​നം’ന​ട​ത്തി​യ സി​പി​എം​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രി​ൽ അ​ഞ്ചു​പേ​രെ മാ​ത്ര​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ കു​റ​ച്ചു ദി​വ​സം ജ​യി​ലി​ൽ കി​ട​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ പു​റ​ത്താ​ണ്. മ​റ്റ് പ്ര​തി​ക​ളെ ഇ​നി​യും പി​ടി​കൂ​ടി​യി​ട്ടി​ല്ലെ​ന്നും സു​ധീ​ഷ് പ​റ​യു​ന്നു.

പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സം​ഭ​വ​ത്തി​ൽ 14 സി​പി​എം ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

Kerala

മു​ണ്ട​ത്തി​ക്കോ​ട്ട് വീ​ണ്ടും പൊ​ട്ടി​ത്തെ​റി; ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു

തൃ​ശൂ​ര്‍: തൃ​ശൂ​ർ​പൂ​ര​ത്തി​ന്‍റെ വെ‌​ടി​ക്കെ​ട്ട് നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ മ​ര​ണ സം​ഖ്യ ഉ​യ​രു​ന്നു. മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​തി​മൂ​ന്നാ​യി. അ​തേ​സ​മ​യം സ്ഫോ​ട​ന​മു​ണ്ടാ​യ മു​ണ്ട​ത്തി​ക്കോ​ട് രാ​ത്രി വൈ​കി വീ​ണ്ടും പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി.

ഇ​തോ‌​ടെ സ​മീ​പ​ത്ത് നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. അ​പ​ക​ടം ന​ട​ന്ന പ്ര​ദേ​ശ​ത്ത് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം നേ​രി​ടു​ന്ന​വ​ർ ഉ​ണ്ടെ​ങ്കി​ൽ108 ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും സ്ഥ​ല​ത്ത് ആം​ബു​ല​ൻ​സു​ക​ൾ ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

തി​രു​വ​മ്പാ​ടി വെ​ടി​ക്കെ​ട്ട് ലൈ​സ​ൻ​സി മു​ണ്ട​ത്തി​ക്കോ​ട് സ​തീ​ഷി​ന്‍റെ വെ​ടി​ക്കെ​ട്ട് പു​ര​യി​ലാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് ​അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മീ​പ​ത്തെ കു​ള​ത്തി​ൽ പോ​ലീ​സി​ന്‍റെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്താ​നും സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ക്കാ​നു​മാ​യി കെ​ടാ​വ​ർ നാ​യ്ക്ക​ളെ എ​ത്തി​ക്കാ​നും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. സ്ഫോ​ട​നം ന​ട​ന്ന പാ​ട​ത്തി​ന് സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. പ​ല വീ​ടു​ക​ളു​ടെ​യും ജ​ന​ലു​ക​ൾ ത​ക​ർ​ന്നു.

തീ​യ​ണ​ഞ്ഞി​ട്ടും പൊ​ട്ടാ​തെ നി​ര​വ​ധി സാ​മ​ഗ്രി​ക​ൾ ഇ​പ്പോ​ഴും പ​ല​ഭാ​ഗ​ത്താ​യി ചി​ന്നി​ചി​ത​റി കി​ട​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ളും ഇ​പ്പോ​ഴും പ്ര​ദേ​ശ​ത്തു​ണ്ട്. അ​പ​ക​ടം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​യി​ട്ടി​ല്ലെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

International

ഇറേനിയന്‍ കപ്പലിലെ രക്ഷാപ്രവര്‍ത്തനം;ഇന്ത്യന്‍ നാവികസേനയും രംഗത്ത്

കൊ​​​​ച്ചി: ശ്രീ​​​​ല​​​​ങ്ക​​​​ന്‍ തീ​​​​ര​​​​ത്ത് അ​​​​മേ​​​​രി​​​​ക്ക​​​​ൻ അ​​​​ന്ത​​​​ർ​​​​വാ​​​​ഹി​​​​നി​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ത​​​​ക​​​​ര്‍ന്ന ഇ​​​​റേ​​​​നി​​​​യ​​​​ന്‍ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലാ​​​​യ ഐ​​​​ആ​​​​ര്‍ഐ​​​​എ​​​​സ് ഡേ​​​​ന​​​​യി​​​​ലെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ത്തി​​​​നാ​​​​യി ഇ​​​​ന്ത്യ​​​​ന്‍ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യും രം​​​​ഗ​​​​ത്ത്. അ​​​​പ​​​​ക​​​​ട​​​​വി​​​​വ​​​​രം ല​​​​ഭി​​​​ച്ച​​​​യു​​​​ട​​​​ന്‍ ഇ​​​​ന്ത്യ​​​​ന്‍ നാ​​​​വി​​​​ക​​​​സേ​​​​ന ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചു​​​​വെ​​​​ന്ന് നാ​​​​വി​​​​ക​​​​സേ​​​​ന പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ക​​​​ഴി​​​​ഞ്ഞ നാ​​​​ലി​​​​നു പു​​​​ല​​​​ര്‍ച്ചെ​​​​യാ​​​​ണ് ഐ​​​​ആ​​​​ര്‍ഐ​​​​എ​​​​സ് ഡേ​​​​ന​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള അ​​​​പാ​​​​യ സ​​​​ന്ദേ​​​​ശം കൊ​​​​ളം​​​​ബോ​​​​യി​​​​ലെ മാ​​​​രി​​​​ടൈം റ​​​​സ്‌​​​​ക്യൂ കോ-​​​​ഓ​​​​ര്‍ഡി​​​​നേ​​​​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ല​​​​ഭി​​​​ച്ച​​​​ത്. ശ്രീ​​​​ല​​​​ങ്ക​​​​യു​​​​ടെ സെ​​​​ര്‍ച്ച് ആ​​​​ന്‍ഡ് റ​​​​സ്‌​​​​ക്യൂ മേ​​​​ഖ​​​​ല​​​​യി​​​​ല്‍, ഗാ​​​​ലെ തീ​​​​ര​​​​ത്തി​​​​ന് 20 നോ​​​​ട്ടി​​​​ക്ക​​​​ല്‍ മൈ​​​​ല്‍ പ​​​​ടി​​​​ഞ്ഞാ​​​​റു മാ​​​​റി​​​​യാ​​​​ണ് ക​​​​പ്പ​​​​ല്‍ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

ത​​​​ക​​​​ര്‍ന്ന ക​​​​പ്പ​​​​ലി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യെ​​​​ന്ന മാ​​​​നു​​​​ഷി​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന മു​​​​ന്‍നി​​​​ര്‍ത്തി​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ന്‍ നാ​​​​വി​​​​ക​​​​സേ​​​​ന ഈ ​​​​ദൗ​​​​ത്യ​​​​ത്തി​​​​ല്‍ പ​​​​ങ്കു​​​​ചേ​​​​രു​​​​ന്ന​​​​തെ​​​​ന്നും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ശ്രീ​​​​ല​​​​ങ്ക​​​​ന്‍ അ​​​​ധി​​​​കൃ​​​​ത​​​​രു​​​​മാ​​​​യു​​​​ള്ള ഏ​​​​കോ​​​​പ​​​​നം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

ശ്രീ​​​​ല​​​​ങ്ക​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന തെ​​​​ര​​​​ച്ചി​​​​ലി​​​​നാ​​​​യി നാ​​​​ലി​​​​നു രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് ഇ​​​​ന്ത്യ​​​​ന്‍ നാ​​​​വി​​​​ക​​​​സേ​​​​ന ദീ​​​​ര്‍ഘ​​​​ദൂ​​​​ര സ​​​​മു​​​​ദ്രനി​​​​രീ​​​​ക്ഷ​​​​ണ വി​​​​മാ​​​​നം വി​​​​ന്യ​​​​സി​​​​ച്ചു. ജീ​​​​വ​​​​ന്‍ര​​​​ക്ഷാ ​​​​ബോ​​​​ട്ടു​​​​ക​​​​ളു​​​​മാ​​​​യി മ​​​​റ്റൊ​​​​രു വി​​​​മാ​​​​ന​​​​ത്തെ​​​​യും അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​നാ​​​​യി സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​നു​​​​ പു​​​​റ​​​​മെ അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ സ്ഥ​​​​ല​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഐ​​​​എ​​​​ന്‍എ​​​​സ് ത​​​​രം​​​​ഗി​​​​ണി​​​​യെ ഉ​​​​ട​​​​ന്‍ത​​​​ന്നെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ത്തി​​​​നാ​​​​യി നി​​​​യോ​​​​ഗി​​​​ച്ചു.

നാ​​​​ലി​​​​ന് വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലോ​​​​ടെ ക​​​​പ്പ​​​​ല്‍ തെ​​​​ര​​​​ച്ചി​​​​ല്‍ മേ​​​​ഖ​​​​ല​​​​യി​​​​ലെ​​​​ത്തി. കാ​​​​ണാ​​​​താ​​​​യ​​​​വ​​​​ര്‍ക്കാ​​​​യു​​​​ള്ള തെ​​​​ര​​​​ച്ചി​​​​ല്‍ ഊ​​​​ര്‍ജി​​​​ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന് കൊ​​​​ച്ചി​​​​യി​​​​ല്‍നി​​​​ന്ന് ഐ​​​​എ​​​​ന്‍എ​​​​സ് ഇ​​​​ക്ഷ​​​​ക് പു​​​​റ​​​​പ്പെ​​​​ടു​​​​ക​​​​യും നി​​​​ല​​​​വി​​​​ല്‍ ആ ​​​​പ്ര​​​​ദേ​​​​ശ​​​​ത്തു തെ​​​​ര​​​​ച്ചി​​​​ല്‍ തു​​​​ട​​​​രു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്നും നാ​​​​വി​​​​ക​​​​സേ​​​​ന വ്യ​​​​ക്ത​​​​മാ​​​​ക്കി.

National

ഖ​നി സ്ഫോ​ട​നം: ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു

ഷി​​​​ല്ലോം​​​​ഗ്: 30 പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ മേ​​​​ഘാ​​​​ല​​​​യ​​​​യി​​​​ലെ അ​​​​ന​​​​ധി​​​​കൃ​​​​ത ക​​​​ൽ​​​​ക്ക​​​​രി ഖ​​​​നി​​​​യി​​​​ലെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.

ഇ​​​​നി​​​​യു​​​​ള്ള തെ​​​​ര​​​​ച്ചി​​​​ലി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ പു​​രോ​​​​ഗ​​​​തി​​​​യു​​​​ണ്ടാ​​​​വി​​​​ല്ലെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​ലാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്. ഈ​​​​മാ​​​​സം അ​​​​ഞ്ചി​​​​നാ​​​​ണ് ഈ​​​​സ്റ്റ് ജ​​​​യ​​​​ന്തി​​​​യ ഹി​​​​ൽ​​​​സ് ജി​​​​ല്ല​​​​യി​​​​ലെ ക​​​​ൽ​​​​ക്ക​​​​രി ഖ​​​​നി​​​​യി​​​​ൽ സ്ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്.

അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച 30 പേ​​​​രി​​​​ൽ 26 പേ​​​​രെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. നാ​​​​ലു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. പ​​​​രി​​​​ക്കേ​​​​റ്റ ആ​​​​റു പേ​​​​ർ ഷി​​​​ല്ലോം​​​​ഗി​​​​ലും ആ​​​​സാ​​​​മി​​​​ലെ സി​​​​ൽ​​​​ച്ചാ​​​​റി​​​​ലും ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.

Kerala

വാ​ഗ​മ​ണ്ണി​ൽ കൊ​ക്ക​യി​ൽ വീ​ണ യു​വാ​വി​നെ ര​ക്ഷ​പെ​ടു​ത്തി

ഇ​ടു​ക്കി: വാ​ഗ​മ​ണ്ണി​ന് സ​മീ​പം ചാ​ത്ത​ൻ​പാ​റ​യി​ൽ കൊ​ക്ക​യി​ൽ വീ​ണ യു​വാ​വി​നെ ര​ക്ഷ​പെ​ടു​ത്തി.​തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി അ​രു​ൺ.​എ​സ്.​നാ​യ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​ധി​കം താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ന്ന​തി​ന് മു​ൻ​പ് യു​വാ​വ് പു​ല്ലി​ൽ പി​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ ,മൂ​ല​മ​റ്റം യൂ​ണി​റ്റു​ക​ളി​ലെ അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യാ​ണ് യു​വാ​വി​നെ സാ​ഹ​സി​ക​മാ​യി പു​റ​ത്തെ​ത്തി​ച്ച​ത്.

കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ റി​ട്ട​യേ​ഡ് കെ​എ​സ്ഇ​ബി എ​ൻ​ജി​നീ​യ​ർ ഇ​തേ സ്ഥ​ല​ത്ത് വീ​ണ് മ​രി​ച്ചി​രു​ന്നു.

Latest News

Corehub Up