NRI
ഫിലാഡൽഫിയ: ഷിക്കാഗോ സീറോമലബാർ രൂപതയുടെ അത്മായ സംഘടനായ സീറോമലബാർ കാത്തലിക് കോൺഗ്രസിന്റെ (എസ്എംസിസി) പുതിയ നാഷണൽ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും പ്രവർത്തനോദ്ഘാടനവും ഈ മാസം 31ന് ഫിലാഡൽഫിയ സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിൽ നടക്കും.
വിശുദ്ധ കുർബാനയ്ക്ക് ശേഷം രാവിലെ 9.30നു പുതിയ ഭാരവാഹികൾ രൂപതാ അധ്യക്ഷൻ ബിഷപ് മാർ ജോയ് ആലപ്പാട്ടിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. തുടർന്ന് പാരിഷ്ഹാളിൽ കൂടുന്ന യോഗത്തിൽ പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും ബിഷപ് മാർ ആലപ്പാട്ട് നിർവഹിക്കും. നാഷണൽ പ്രസിഡന്റ് ജോർജ് വി. ജോർജ് അധ്യക്ഷത വഹിക്കും.
യോഗത്തിൽ വികാരി ജനറാൾ റവ.ഫാ. ജോൺ മേലേപ്പുറം, എസ്എംസിസി നാഷണൽ ഡയറക്ടർ റവ.ഫാ. ജോർജ് എളമ്പാശേരിൽ, ഫിലാഡൽഫിയ ഫൊറോനാ ഇടവക വികാരി റവ.ഫാ. ജോർജ് ദാനവേലിൽ, സ്ഥാപക നേതാക്കളും മുൻ പ്രസിഡന്റുമാരുമായ ഡോ. ജെയിംസ് കുറിച്ചി, ജോർജ് മാത്യു സിപിഎ, എസ്എംസിസി ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി, ട്രഷറർ ടോമി പുല്ലാപ്പള്ളിൽ, വൈസ് പ്രസിഡന്റുമാരായ മേഴ്സി കുര്യാക്കോസ്, സെബാസ്റ്റ്യൻ ഇമ്മാനുവേൽ, ജോയിന്റ് സെക്രട്ടറി ജോജോ കോട്ടൂർ, ജോയിന്റ് ട്രഷറർ ആന്റോ കവലക്കൽ, ട്രസ്റ്റിബോർഡ് ചെയർമാൻ സിജിൽ പാലക്കലോടി, വൈസ് ചെയർമാൻ ബാബു ചാക്കോ, സെക്രട്ടറി ജോൺസൻ കണ്ണൂക്കാടൻ, ഗ്ലോബൽ കാത്തലിക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോർജുകുട്ടി പുല്ലാപ്പള്ളിൽ, റീജണൽ കോഓർഡിനറ്റർ റോഷിൻ പ്ലാമൂട്ടിൽ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിക്കും.
തദവസരത്തിൽ നവീകരിച്ച എസ്എംസിസി വെബ്സൈറ്റിന്റെ ഉദ്ഘാടനവും മാർ ജോയ് ആലപ്പാട്ട് നിർവഹിക്കും. എസ്എംസിസി നാഷണൽ കമ്മിറ്റി അംഗങ്ങളും കൂടാതെ വിവിധ ചാപ്റ്ററുകളിൽനിന്നുമുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
NRI
ഷിക്കാഗോ: സീറോമലബാർ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (ഷിക്കാഗോ രൂപത) ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനായി സിജിൽ പാലക്കലോടിയെയും (സാക്രമെന്റോ), വൈസ് പ്രസിഡന്റായി ബാബു ചാക്കോയെയും (ഹൂസ്റ്റൺ), സെക്രട്ടറിയായി ജോൺസൺ കണ്ണൂക്കാടനെയും 2026-2028 കാലഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു.
ഫാ. ജോർജ് എളമ്പാശേരി (കോറൽ സ്പിംഗ്സ്), ജോർജ് വി. ജോർജ് (ഫിലഡൽഫിയ), ജോസഫ് പയ്യപ്പള്ളി (സാൻഫ്രാൻസിസ്കോ), ബൈജു വിതയത്തിൽ (ലോസ്ആഞ്ചലസ്), ജെയിംസ് അബ്രഹാം (ഡാളസ്), ജിബി പാറക്കൽ (ഓസ്റ്റിൻ), ലാലി കളപ്പുരക്കൽ (ന്യൂയോർക്ക്), കുര്യാക്കോസ് ചാക്കോ (ഷിക്കാഗോ), ജോസ് സെബാസ്റ്റിയൻ (കോറൽ സ്പ്രിംഗ്സ്) എന്നിവരാണ് ബോർഡ് അംഗങ്ങൾ.
എസ്എംസിസി രൂപതാ ഡയറക്ടറായ ഫാ. ജോർജ് എളമ്പാശേരിയുടെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ മുൻ ബോർഡ് ചെയർമാൻ ജോർജ്കുട്ടി പുല്ലാപ്പള്ളിൽ തെരഞ്ഞെടുപ്പിനു നേതൃത്വം വഹിച്ചു. എസ്എംസിസി നാഷണൽ പ്രസിഡന്റ് ജോർജ് വി. ജോർജ് ആശംസകൾ അർപ്പിച്ചു.
രൂപതാ ഡയറക്ടർ ജോർജ് എളമ്പാശ്ശേരിൽ അച്ചൻ രൂപതാധ്യക്ഷൻ ബിഷപ് ജോയി ആലപ്പാട്ടിന്റെയും വികാരി ജനറൾ മോൻസിണോർ ജോൺ മേലേപ്പുറത്തിന്റെയും കുരിയയുടെയും ആശംസകൾ അറിയിച്ചു. ജൂലൈയിൽ ഷിക്കാഗോയിൽ നടക്കുന്ന ജൂബിലി കൺവൻഷനിൽ എല്ലാ എസ്എംസിസി അംഗങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു.
ചെയർമാൻ സിജിൽ പാലക്കലോടി തന്റെ നേതൃത്വത്തിലുള്ള ശക്തമായ നേതൃത്വത്തെ തെരഞ്ഞെടുത്തതിൽ കൃതജ്ഞത പ്രകടിപ്പിക്കുകയും സഭയോട് ചേർന്ന് നിന്നുകൊണ്ട് ഷിക്കാഗോ രൂപതയിലെ ആത്മായരുടെ ഔദ്യോഗിക സംഘടനയായ എസ്എംസിസി ശക്തമായ പ്രവർത്തനം ജോർജ് വി. ജോർജ് (പ്രസിഡന്റ്), ഷോളി കുമ്പിളുവേലി (സെക്രട്ടറി), ടോമി പുല്ലാപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുമായി കൂടിചേർന്ന് നടത്തുമെന്ന് പ്രഖ്യാപിച്ചു.
NRI
മയാമി: ഷിക്കാഗോ സീറോമലബാര് കാത്ത്ലിക് കോണ്ഗ്രസ് മയാമി ചാപ്റ്ററിന്റെ (ഔവര് ലേഡി ഓഫ് ഹെല്ത്ത് കാത്ത്ലിക് ഫോറോന ചര്ച്ച്) നേതൃത്വത്തില് ക്രിസ്മസ് സമ്മാനമായി ഇടുക്കിയില് നൂറ്റിയമ്പതില്പരം കുടുംബങ്ങള്ക്ക് ആവശ്യമായ നിത്യോപയോഗ - പലവ്യഞ്ജന സാധനങ്ങള് വാങ്ങുന്നതിനായുള്ള സൗജന്യ കൂപ്പണുകള് വാഴത്തോപ്പ് സെന്റ് ജോര്ജ് കത്തീഡ്രല് പാരീഷ് ഹാളില് നടത്തിയ പൊതുയോഗത്തില് ഇടുക്കി ജില്ല എഡിഎം ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു.
NRI
കോവൻട്രി: യുകെയിലെ ധാർമികസംഘടനകൾ സമൂഹത്തിൽ വഹിക്കുന്ന പങ്കിനെ പുനഃപരിശോധിച്ച വിവിധവിശ്വാസ സംവാദം ചരിത്രപ്രസിദ്ധമായ കൂംബ് ആബിയിൽ നടന്നു.
സീറോമലങ്കര കത്തോലിക്ക സഭയുടെ (എസ്എംസിസി) യുകെയിലെ മിഷന്റെ അപ്പോസ്തോലിക് വിസിറ്റേറ്റർ നടത്തിയ ഉദ്ഘാടന വിളംബരത്തോടനുബന്ധിച്ചാണ് ഈ സംവാദസംഗമം സംഘടിപ്പിച്ചത്.
ഉയർന്നുവരുന്ന സാമൂഹ്യവൈഷമ്യങ്ങളും സമൂഹത്തിലെ മൂല്യച്യുതിയും നേരിടുന്ന സാഹചര്യത്തിൽ ഐക്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശം ഉയർത്തിക്കാട്ടുക എന്നതായിരുന്നു ലക്ഷ്യം.
ഡോ. അനുജ് മാത്യു നയിച്ച സംവാദത്തിൽ ഡോ. അബ്ദുള്ള ഷേഹു എംബിഇ (ചെയർമാൻ, കോവൻട്രി മുസ്ലിം ഫോറം), പാറശാലയുടെ മെത്രാൻ മോസ്റ്റ് റവ. ഡോ. തോമസ് മാർ യൂസോബിയോസ് (എസ്എംസിസി), ഹരിപ്രസാദ് (പ്രസിഡന്റ്, ഇസ്കോൺ കോവൻട്രി) തുടങ്ങിയവർ സംസാരിച്ചു.
സ്ഥിരമായ സമ്മിശ്രവിശ്വാസഇടപെടലുകൾ, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കും പീഡിതർക്കും ദുരിതമനുഭവിക്കുന്നവർക്കുമായി കൂടുതൽ ശക്തമായ സഹായസംവിധാനം, യുവജനങ്ങളുമായി കൂടുതൽ വ്യക്തതയാർന്ന ആശയവിനിമയം, ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വങ്ങൾ തമ്മിലെ അച്ചടക്കമുള്ള സഹകരണം എന്നിവയുടെ അനിവാര്യതയെപ്പറ്റി സംവാദത്തിൽ ചൂണ്ടിക്കാട്ടപ്പെട്ടു.