ഫിലാഡൽഫിയ: ഷിക്കാഗോ സീറോമലബാർ രൂപതയുടെ അത്മായ സംഘടനായ സീറോമലബാർ കാത്തലിക് കോൺഗ്രസിന്റെ (എസ്എംസിസി) പുതിയ നാഷണൽ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും പ്രവർത്തനോദ്ഘാടനവും ഈ മാസം 31ന് ഫിലാഡൽഫിയ സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിൽ നടക്കും.
വിശുദ്ധ കുർബാനയ്ക്ക് ശേഷം രാവിലെ 9.30നു പുതിയ ഭാരവാഹികൾ രൂപതാ അധ്യക്ഷൻ ബിഷപ് മാർ ജോയ് ആലപ്പാട്ടിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. തുടർന്ന് പാരിഷ്ഹാളിൽ കൂടുന്ന യോഗത്തിൽ പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും ബിഷപ് മാർ ആലപ്പാട്ട് നിർവഹിക്കും. നാഷണൽ പ്രസിഡന്റ് ജോർജ് വി. ജോർജ് അധ്യക്ഷത വഹിക്കും.
യോഗത്തിൽ വികാരി ജനറാൾ റവ.ഫാ. ജോൺ മേലേപ്പുറം, എസ്എംസിസി നാഷണൽ ഡയറക്ടർ റവ.ഫാ. ജോർജ് എളമ്പാശേരിൽ, ഫിലാഡൽഫിയ ഫൊറോനാ ഇടവക വികാരി റവ.ഫാ. ജോർജ് ദാനവേലിൽ, സ്ഥാപക നേതാക്കളും മുൻ പ്രസിഡന്റുമാരുമായ ഡോ. ജെയിംസ് കുറിച്ചി, ജോർജ് മാത്യു സിപിഎ, എസ്എംസിസി ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി, ട്രഷറർ ടോമി പുല്ലാപ്പള്ളിൽ, വൈസ് പ്രസിഡന്റുമാരായ മേഴ്സി കുര്യാക്കോസ്, സെബാസ്റ്റ്യൻ ഇമ്മാനുവേൽ, ജോയിന്റ് സെക്രട്ടറി ജോജോ കോട്ടൂർ, ജോയിന്റ് ട്രഷറർ ആന്റോ കവലക്കൽ, ട്രസ്റ്റിബോർഡ് ചെയർമാൻ സിജിൽ പാലക്കലോടി, വൈസ് ചെയർമാൻ ബാബു ചാക്കോ, സെക്രട്ടറി ജോൺസൻ കണ്ണൂക്കാടൻ, ഗ്ലോബൽ കാത്തലിക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോർജുകുട്ടി പുല്ലാപ്പള്ളിൽ, റീജണൽ കോഓർഡിനറ്റർ റോഷിൻ പ്ലാമൂട്ടിൽ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിക്കും.
തദവസരത്തിൽ നവീകരിച്ച എസ്എംസിസി വെബ്സൈറ്റിന്റെ ഉദ്ഘാടനവും മാർ ജോയ് ആലപ്പാട്ട് നിർവഹിക്കും. എസ്എംസിസി നാഷണൽ കമ്മിറ്റി അംഗങ്ങളും കൂടാതെ വിവിധ ചാപ്റ്ററുകളിൽനിന്നുമുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
Tags : smcc oath taking usa