x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് സു​റി​യാ​നി ഭാ​ഷ അ​ക്കാ​ദ​മി ആ​രം​ഭി​ക്കു​ന്നു

ജോ​സ് തോ​മ​സ്
Published: September 30, 2026 10:19 AM IST | Updated: September 30, 2026 10:19 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഷി​ക്കാ​ഗോ: സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ സ​മ്പ​ന്ന​മാ​യ സു​റി​യാ​നി ഭാ​ഷാ-​ആ​രാ​ധ​നാ​ക്ര​മ പൈ​തൃ​കം പ​ഠി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​നും ല​ക്ഷ്യ​മി​ട്ട് സീ​റോമ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് (എ​സ്എംസിസി) സു​റി​യാ​നി ഭാ​ഷ അ​ക്കാ​ഡ​മി ആ​രം​ഭി​ക്കു​ന്നു.

ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ എ​സ്എംസിസി വി​ദ്യാ​ഭ്യാ​സ -​ ഗ​വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​പു​തി​യ പ​ഠ​ന സം​രം​ഭം ആ​വി​ഷ്ക​രി​ച്ച് ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

വ​ട​വാ​തൂ​ർ പൊ​ന്തി​ഫി​ക്ക​ൽ ഓ​റി​യ​ന്‍റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​ലീ​ജി​യ​സ് സ്റ്റ​ഡീ​സി​ലെ സു​റി​യാ​നി ദൈ​വ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​ടി​സ്ഥാ​ന സു​റി​യാ​നി ഭാ​ഷ പ​ഠ​ന​ത്തി​ൽ ആ​റു​മാ​സ​ത്തെ ഓ​ൺ​ലൈ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ന​ട​ത്തു​ന്ന​ത്.

സു​റി​യാ​നി അ​ക്ഷ​ര​മാ​ല, അ​ടി​സ്ഥാ​ന വാ​യ​ന​യും ഉ​ച്ചാ​ര​ണ​വും ദൈ​നം​ദി​ന പ​ദ​ങ്ങ​ളും പ്ര​യോ​ഗ​ങ്ങ​ളും അ​ടി​സ്ഥാ​ന വ്യാ​ക​ര​ണം, സീ​റോമ​ല​ബാ​ർ ആ​രാ​ധ​നാ​ക്ര​മ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സു​റി​യാ​നി പ​ദ​ങ്ങ​ളും പ്രാ​ർ​ഥ​ന​ക​ളും അ​വ​യു​ടെ അ​ർ​ഥ​വും പ​ശ്ചാ​ത്ത​ല​വും തു​ട​ങ്ങി​യ​വ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും.

ഭാ​ഷ പ​ഠ​ന​ത്തോ​ടൊ​പ്പം സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ ആ​രാ​ധ​നാ​ക്ര​മ പാ​ര​മ്പ​ര്യ​ത്തെ​യും ആ​ത്മീ​യ -​ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ​യും കൂ​ടു​ത​ൽ അ​ടു​ത്ത​റി​യാ​നു​ള്ള അ​വ​സ​ര​വും കോ​ഴ്സ് ഒ​രു​ക്കും. ന​വം​ബ​ർ നാലിന് ​ആ​ദ്യ ബാ​ച്ച് ആ​രം​ഭി​ക്കും.

ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ഒമ്പതിന് (അ​മേ​രി​ക്ക​ൻ ഈ​സ്റ്റേ​ൺ സ​മ​യം), 45 മി​നി​റ്റ് വീ​തം ഓ​ൺ​ലൈ​നാ​യി​രി​ക്കും ക്ലാ​സു​ക​ൾ. പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ സു​റി​യാ​നി ഭാ​ഷ പ​ഠി​ക്കാ​ൻ താത്​പ​ര്യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും കോ​ഴ്സി​ൽ ചേ​രാം. ആ​ദ്യ ബാ​ച്ചി​ൽ 60 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് ല​ഭ്യ​മാ​കു​ക. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 ഡോ​ള​ർ ആ​ണ്.

വി​ശ്വാ​സ​പ​രി​ശീ​ല​ന അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, പ​ള്ളി ഗാ​യ​ക​സം​ഘാം​ഗ​ങ്ങ​ൾ, ദൈ​വ​ശാ​സ്ത്ര വി​ദ്യാ​ർ​ഥി​ക​ൾ, സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ​യും ഇ​ട​വ​ക​ക​ളു​ടെ​യും വി​വി​ധ ശു​ശ്രൂ​ഷ​ക​ളി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന അ​ൽ​മാ​യ​ർ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​മാ​ണ് അ​ക്കാ​ദ​മി പ്ര​ത്യേ​ക​മാ​യി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​തോ​ടൊ​പ്പം, സു​റി​യാ​നി ഭാ​ഷ​യും സ​ഭ​യു​ടെ ആ​രാ​ധ​നാ​ക്ര​മ പൈ​തൃ​ക​വും പ​ഠി​ക്കാ​ൻ താത്​പ​ര്യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും കോ​ഴ്സി​ൽ പ​ങ്കെ​ടു​ക്കാം. കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് നി​ശ്ചി​ത പ​ഠ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും.

കൂ​ടാ​തെ, ഭാ​വി​യി​ൽ ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഈ ​പ​ഠ​ന​ത്തി​ന് അ​ക്കാ​ദ​മി​ക് ക്രെ​ഡി​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും പ​രി​ശോ​ധി​ച്ചു​വ​രു​ന്നു. ബ​ന്ധ​പ്പെ​ട്ട സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ അം​ഗീ​കാ​ര​ത്തി​നും അ​ക്കാ​ദ​മി​ക് നി​ബ​ന്ധ​ന​ക​ൾ​ക്കും വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും ഇ​ത് ന​ട​പ്പാ​ക്കു​ക.

അ​ക്കാ​ദ​മി​ക്ക് സ​ഭാ​പ​ര​വും അ​ക്കാ​ദ​മി​ക​വും സാം​സ്കാ​രി​ക​വു​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് - ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ, മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് - പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ, ഫാ. ​ജോ​സ​ഫ് പാ​ല​യ്ക്ക​ൽ സിഎംഐ - ഇ​ന്ത്യ​ൻ സം​ഗീ​ത​ശാ​സ്ത്ര​ജ്ഞ​ൻ, ഗാ​യ​ക​ൻ, സം​ഗീ​ത​സം​വി​ധാ​യ​ക​ൻ, ഫാ.ഡോ. ​പോ​ളി മ​ണി​യാ​ട്ട് - പ്ര​സി​ഡ​ന്‍റ് പൊ​ന്തി​ഫി​ക്ക​ൽ ഓ​റി​യ​ന്‍റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​ലീ​ജി​യ​സ് സ്റ്റ​ഡീ​സ്, ഡോ. ​ആ​ൻ​ഡ്രൂ​സ് മേ​യ്ക്കാ​ട്ടു​കു​ന്നേ​ൽ - ഡ​യ​റ​ക്ട​ർ ബേ​ത് അ​പ്രേം ന​സ്രാ​ണി ദ​യ​റ, ഫാ. ​സി​റി​ൽ ത​യ്യി​ൽ - അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ബേ​ത് അ​പ്രേം ന​സ്രാ​ണി ദ​യ​റ ക​പ്പും​ത​ല, റ​വ. ഫാ. ​ജോ​ർ​ജ് ഇ​ള​മ്പാ​ശേ​രി​ൽ - എ​സ്എം​സിസി ദേ​ശീ​യ ഡ​യ​റ​ക്ട​ർ, ഡോ. ​ജെ​യിം​സ് കു​റു​ച്ചി - പെ​ൻ​സി​ൽ​വേ​നി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ റി​ട്ട​യേ​ർ​ഡ് മ​ല​യാ​ള ഭാ​ഷ അ​ധ്യാ​പ​ക​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്.

ആ​വ​ശ്യാ​നു​സ​ര​ണം കൂ​രി​യ നി​ർ​ദേ​ശി​ക്കു​ന്ന മ​റ്റു സു​റി​യാ​നി പ​ണ്ഡി​ത​രെ​യും വൈ​ദി​ക​രെ​യും വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രെ​യും ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും പ​ദ്ധ​തി​യു​ണ്ട്. ഫാ. ​വ​ർ​ഗീ​സ് മാ​റ്റ​ത്തി​ൽ - ഡ​യ​റ​ക്ട​ർ സു​റി​യാ​നി ദൈ​വ​ശാ​സ്ത്ര വി​ഭാ​ഗം, പിഒഐആർഎസ് ഫാ​ക്ക​ൽ​റ്റി മേ​ധാ​വി​യാ​യി പ്ര​വ​ർ​ത്തി​ക്കും.

ആ​ദ്യ​മെ​ത്തു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​ന എ​ന്ന അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ആ​ദ്യ ബാ​ച്ചി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം. താ​ത്​പ​ര്യ​മു​ള്ള​വ​ർ www.smccusa.org എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നു​ള്ള ലി​ങ്കും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന ക്യുആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ലും ര​ജി​സ്ട്രേ​ഷ​ൻ പേ​ജി​ലേ​ക്ക് നേ​രി​ട്ട് പ്ര​വേ​ശി​ക്കാം. ആ​ദ്യ ബാ​ച്ചി​ലെ 60 സീ​റ്റു​ക​ൾ നി​റ​ഞ്ഞു​ക​ഴി​ഞ്ഞാ​ൽ ല​ഭി​ക്കു​ന്ന ര​ജി​സ്ട്രേ​ഷ​നു​ക​ൾ​ക്ക് അ​ടു​ത്ത ബാ​ച്ചി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​ണ്.

സീ​റോമ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് (എ​സ്എം​സിസി) വി​ദ്യാ​ഭ്യാ​സ-​ഗ​വേ​ഷ​ണ വി​ഭാ​ഗ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ലും ഏ​കോ​പ​ന​ത്തി​ലു​മാ​ണ് സു​റി​യാ​നി ഭാ​ഷ അ​ക്കാ​ഡ​മി എ​ന്ന ആ​ശ​യം രൂ​പ​പ്പെ​ടു​ത്തു​ക​യും വി​വി​ധ സ​ഭാ-​അ​ക്കാ​ദ​മി​ക സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള സ​ഹ​ക​ര​ണം ഏ​കോ​പി​പ്പി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ക​യും ചെ​യ്യു​ന്ന​ത്.

സീ​റോമ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് (എ​സ്എംസിസി) ദേ​ശീ​യ സ​മി​തി​യു​ടെ പി​ന്തു​ണ​യോ​ടെ ദേ​ശീ​യ ഡ​യ​റ​ക്ട​ർ - റ​വ. ഫാ. ​ജോ​ർ​ജ് ഇ​ള​മ്പാ​ശേ​രി​ൽ, ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് - ജോ​ർ​ജ് വി. ​ജോ​ർ​ജ്, ദേ​ശീ​യ സെ​ക്ര​ട്ട​റി - ഷോ​ളി കു​മ്പി​ളു​വേ​ലി, ദേ​ശീ​യ ട്ര​ഷ​റ​ർ - ടോ​മി തോ​മ​സ് പു​ല്ലാ​പ്പ​ള്ളി, വി​ദ്യാ​ഭ്യാ​സ-​ഗ​വേ​ഷ​ണ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ - ജോ​സ് തോ​മ​സ്, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ - സി​റി​യ​ക് സ്ക​റി​യ, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് - സി​ജി​ൽ പാ​ല​യ്ക്ക​ലോ​ടി എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ന​ത്തി​നും ന​ട​ത്തി​പ്പി​നും നേ​തൃ​ത്വം ന​ൽ​കു​ന്നു.

സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ​യും ആ​രാ​ധ​നാ​ക്ര​മ​ത്തി​ന്‍റെ​യും ച​രി​ത്ര​ത്തി​ന്‍റെ​യും വി​ല​പ്പെ​ട്ട പൈ​തൃ​ക​മാ​യ സു​റി​യാ​നി ഭാ​ഷ​യെ പ​ഠി​ക്കാ​നും മ​ന​സിലാ​ക്കാ​നും സം​ര​ക്ഷി​ക്കാ​നും വ​രും​ത​ല​മു​റ​ക​ളി​ലേ​ക്ക് കൈ​മാ​റാ​നും ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​രെ​യും എ​സ്എംസിസി സു​റി​യാ​നി ഭാ​ഷ അ​ക്കാ​ഡ​മിയു​ടെ ആ​ദ്യ ബാ​ച്ചി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : SMCC SyriacLearningAcademy Chicago

Recent News

Corehub Up