x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്ലോ​സ്റ്റ​റി​ൽ ഈ​ശോ​യെ ആ​ദ്യ​മാ​യി നാ​വി​ല​റി​ഞ്ഞ് ആ​റ് കു​രു​ന്നു​ക​ള്‍

ജെ​ഗി ജോ​സ​ഫ്
Published: July 21, 2026 05:26 PM IST | Updated: July 21, 2026 05:26 PM IST

ആ​ദ്യ കു​ര്‍​ബാ​ന സ്വീ​ക​രണത്തിൽനിന്ന്

ഗ്ലോ​സ്റ്റ​ര്‍: സെ​ന്‍റ് മേ​രീ​സ് കാ​ത്തോ​ലി​ക്ക ച​ര്‍​ച്ചി​ല്‍ ആ​റു കു​ട്ടി​ക​ള്‍ ആ​ദ്യ കു​ര്‍​ബാ​ന സ്വീ​ക​രി​ച്ചു. ഈ ​വ​ർ​ഷം 27 ഓ​ളം കു​ട്ടി​ക​ള്‍ പ​ഠി​ച്ച് ഒ​രു​ങ്ങി​യെ​ങ്കി​ലും 21 കു​ട്ടി​ക​ള്‍ നാ​ട്ടി​ലാ​ണ് ആ​ദ്യ​കു​ര്‍​ബാ​ന സ്വീ​ക​രി​ക്കു​ന്ന​ത്.

മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ച ദേ​വാ​ല​യ​ത്തി​ല്‍ കു​രു​ന്നു​ക​ള്‍ ഈ​ശോ​യെ ആ​ദ്യ​മാ​യി നാ​വി​ല്‍ രു​ചി​ച്ച​റി​ഞ്ഞു. എ​സ്എം​സി​സി വി​കാ​രി ഫാ. ​ജി​ബി​ന്‍ പോ​ള്‍ വാ​മ​റ്റ​ത്തി​ലി​ന്‍റെ​യും സ്വി​ന്‍​ഡ​ന്‍ മി​ഷ​ൻ കോഓർ​ഡി​നേ​റ്റ​ർ ഫാ. ​ജെ​യി​ൻ പു​ളി​ക്ക​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​ക​ര്‍​മ​ങ്ങ​ള്‍ ന​ട​ന്ന​ത്.

ര​ണ്ടു പേ​ര്‍ ക​ണ്‍​ഫ​ര്‍​മേ​ഷ​നും സ്വീ​ക​രി​ച്ചു. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളും വി​ശ്വാ​സ സ​മൂ​ഹ​വും ചേ​ര്‍​ന്ന് കു​രു​ന്നു​ക​ളു​ടെ സ​ന്തോ​ഷ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു. കു​ട്ടി​ക​ള്‍ സ​ന്തോ​ഷം പ​ങ്കു​വ​ച്ചു​കൊ​ണ്ട് കേ​ക്കു മു​റി​ച്ചു.

K-Rail Survey

വി​ശു​ദ്ധ കു​ര്‍​ബാ​ന സ്വീ​ക​രി​ച്ച കു​രു​ന്നു​ക​ള്‍​ക്ക് കൊ​ന്ത​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും കൈ​മാ​റി. ദേ​വാ​ല​യ​ത്തി​ല്‍ ക്വ​യ​ര്‍ മ​നോ​ഹ​ര​മാ​യി ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചു
ട്ര​സ്റ്റി​മാ​രാ​യ ബി​ജു തോ​മ​സ്, ബി​ല്‍​ജി ലോ​റ​ന്‍​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ന്ന​ത്.

കു​ര്‍​ബാ​ന മ​ധ്യേ ഫാ. ​ജെ​യ്ന്‍ ത​ന്‍റെ സ​ന്ദേ​ശ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യെ കു​റി​ച്ചും വി​ശു​ദ്ധ കു​മ്പ​സാ​ര​ത്തി​ന്റെ മ​ഹ​ത്വ​ത്തെ കു​റി​ച്ചും ഓ​ര്‍​മി​പ്പി​ച്ചു. വി​ശു​ദ്ധ കു​ര്‍​ബാ​ന സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് കു​മ്പ​സാ​ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം പ്ര​ത്യേ​കം ഉ​ദ്ബോ​ധി​പ്പി​ച്ചു.

​ആ​ദ്യ കു​ര്‍​ബാ​ന​യ്ക്ക് കു​ട്ടി​ക​ളെ ഒ​രു​ക്കി​യ ഷീ​ബ അ​ളി​യ​ത്ത്, സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ്, ജെ​സി​ക്കാ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍​ക്ക് വി​കാ​രി ഫാ. ​ജി​ബി​ന്‍ പോ​ള്‍ വാ​മ​റ്റ​ത്തി​ല്‍ ഉ​പ​ഹാ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചു.

ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി കു​ട്ടി​ക​ള്‍​ക്ക് ആ​ശം​സ നേ​ര്‍​ന്ന് ആ​ശി​ര്‍​വ​ദി​ച്ചു​കൊ​ണ്ടാ​ണ് ഏ​വ​രും മ​ട​ങ്ങി​യ​ത്.

Tags : SMCC Gloucester ChurchNews

Recent News

Corehub Up