സുല്‍ത്താന്‍ ബത്തേരി:പള്ളിവയല്‍ പണിയ ഊരില്‍നിന്നു ജൂലൈ 30 മുതല്‍ കാണാതായ തങ്കിക്കായുള്ള തെരച്ചില്‍ തുടരുന്നു. രണ്ട് ദിവസമായി കെഡാവര്‍ നായയെ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തിയത്. എറണാകുളം സിറ്റി പോലീസിനു കീഴിലുള്ള, പ്രത്യേക പരിശീലനം നേടിയ മര്‍ഫിയെന്ന കെഡാവര്‍ നായയെയാണ് വനമേഖലയിലടക്കം തെരച്ചലിന് ഉപയോഗപ്പെടുത്തിയത്.
തങ്കിക്കു പിന്നാലെ കാണാതായ കൊച്ചുമകന് മുരളിയെ തൂങ്ങിമരിച്ച നിലയില്‍ കഴിഞ്ഞ ദിവസം വനത്തില്‍ കണ്ടെത്തിയിരുന്നു. തങ്കിയുടെ തിരോധാനത്തിലും മുരളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതിലും ദൂരൂഹതയുണ്ടെന്നാണ് പള്ളിവയല്‍ ഊരുനിവാസികള്‍ പറയുന്നത്.